ന്യൂഡല്‍ഹി: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ തങ്ങളുടെ അവസാന ലീഗ് മത്സരത്തിനിറങ്ങിയ രാജസ്ഥാന് റോയല്‍സിന് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാന് 13 ഓവറില്‍ 57 ന് അഞ്ച് എന്ന നിലയിലാണ് നിലവില്‍. മൂന്ന് വിക്കറ്റുകളുമായി ഇശാന്ത് ശര്‍മ ഡല്‍ഹിക്ക് മികച്ച തുടക്കം നല്കിയപ്പോള് മലയാളി താരം സഞ്ജു സാംസണ് റണ്‍ഔട്ടാവുകയായിരുന്നു.
രാജസ്ഥാന് താരങ്ങളുടെ ആശയവിനിമയത്തില്‍ വന്ന പ്രശ്നമാണ് സഞ്ജുവിന്റെ വിക്കറ്റില്‍ കലാശിച്ചത്. രാജസ്ഥാന് ഇന്നിങ്സിന്റെ അഞ്ചാം ഓവറിലായിരുന്നു സംഭവം. അക്സര്‍ പട്ടേല്‍ എറിഞ്ഞ ഓവറിന്റെ മൂന്നാം പന്ത് സഞ്ജു ഡിഫന്‍ഡ് ചെയ്തപ്പോള്‍ നോണ്‍സ്ട്രൈക്ക് എന്‍ഡിലുണ്ടായിരുന്നു ലോമ്രര് റണ്ണിന് വിളിക്കുകയായിരുന്നു.
Also Read: സ്മിത്തും സ്റ്റോക്സും മടങ്ങുമെന്ന് നേരത്തെ അറിയാമായിരുന്നു; വിടവ് നികത്താന്‍ കഴിയുമെന്നും സഞ്ജു
സഞ്ജു ഓട്ടം ആരംഭിച്ചപ്പോള്‍ തന്നെ ലോമ്രര് ഓടരുതെന്ന് പറയുകയും ചെയ്തു. താരങ്ങള്‍ തമ്മില്‍ ആശയക്കുഴപ്പം വന്നപ്പോഴേക്കും സഞ്ജു പിച്ചിന്റെ പകുതി പിന്നിട്ടിരുന്നു. താരം തിരിച്ചോടാന്‍ ശ്രമിച്ചെങ്കിലും പന്ത് കൈയ്യിലെടുത്ത പൃഥ്വി ഷാ നേരിട്ടുള്ള ഏറില്‍ ബെയ്ല്‍സ് തെറിപ്പിക്കുകയും ചെയ്തു.
ഏഴ് പന്തില്‍ അഞ്ച് റണ്‍സുമായായിരുന്നു സഞ്ജുവിന്റെ മടക്കം. സ്മിത്ത് ഓസ്ട്രേലിയയിലേക്ക് മടങ്ങിയതോടെയാണ് സീസണിന്റെ തുടക്കത്തില്‍ ടീമിനെ നയിച്ചിരുന്ന രഹാനെയാണ് രാജസ്ഥാനെ ഇന്ന് നയിക്കുന്നത്. നിലവില്‍ 13 മത്സരങ്ങളില്‍ 11 പോയിന്റുള്ള രാജസ്ഥാന് അഞ്ചാം സ്ഥാനത്താണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.