Sports

  • associate partner

IPL 2020 റദ്ദാക്കുമോ? ഇന്ത്യൻ ക്രിക്കറ്റിന് 4000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായേക്കും

ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും കൂടുതൽ പണം ഒഴുകുന്ന ട്വന്റി20 ടൂർണമെന്റാണ് ഇന്ത്യൻ പ്രീമിയർ ലീഗ്

News18 Malayalam | news18-malayalam
Updated: May 13, 2020, 9:02 AM IST
IPL 2020 റദ്ദാക്കുമോ? ഇന്ത്യൻ ക്രിക്കറ്റിന് 4000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായേക്കും
IPL trophy
  • Share this:
ഓരോ വർഷവും കോടിക്കണക്കിന് പണം ഒഴുകുന്ന വേദിയാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. എന്നാൽ ഈ വർഷം ഐപിഎൽ നടക്കുമോ എന്ന കാര്യം തന്നെ ആശങ്കയിലാണ്.

കോവിഡ് കാരണം ഈ വർഷം ഐപിഎൽ മാറ്റിവെക്കേണ്ടി വന്നാൽ സംഘാടകർക്ക് നേരിടേണ്ടി വരിക അര ബില്യൺ ഡോളറിന്റെ നഷ്ടമാണ്( ഏകദേശം 4000 കോടിയോളം രൂപ). ബിസിസിഐക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നതും ഐപിഎല്ലിൽ നിന്നാണ്.

സ്റ്റാർ സ്പോർട്സ് അഞ്ചു വർഷത്തേക്കാണ് ഐപിഎൽ പ്രക്ഷേപണാവകാശം വാങ്ങിയത്. 220 മില്യൺ ഡോളറാണ് ഇതിനായി നൽകിയത്. ഈ വർഷം മാത്രം 400 മില്യൺ ഡോളറിന്റെ വരുമാനമാണ് സ്റ്റാർ സ്പോർട്സ് പ്രതീക്ഷിച്ചിരുന്നത്.

530 മില്യൺ ഡോളറിന്റെ നഷ്ടമാണ് ടൂർണമെന്റ് റദ്ദാക്കിയാൽ നേരിടേണ്ടി വരികയെന്ന് ബിസിസിഐ ട്രഷറർ അരുൺ ദുമൽ പറയുന്നത്. ഈ വർഷം ഐപിഎൽ നടത്താനാകുമോ എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ലെന്നും അദ്ദേഹം പറയുന്നു.
TRENDING:മെയ് 23 മുതൽ 27 വരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് സൗദി അറേബ്യ [NEWS]‌ബ്രിട്ടനിൽ മലയാളി ഡോക്ടർ വൈറസ് ബാധിച്ചു മരിച്ചു; ബ്രിട്ടനിൽ മാത്രം മരിച്ചത് 13 മലയാളികൾ [NEWS]COVID 19 | ഇന്ത്യയിൽ മരണം 2,293; രോഗാബാധിതരുടെ എണ്ണം 70,756 [NEWS]
ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും കൂടുതൽ പണം ഒഴുകുന്ന ട്വന്റി20 ടൂർണമെന്റാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. 12 വർഷത്തിനിടയിൽ ആദ്യമായാണ് ടൂർണമെന്റിന്റെ നടത്തിപ്പ് അനിശ്ചിതത്വത്തിലാകുന്നത്.

മാർച്ച് 29 നായിരുന്നു ഐഎപിഎൽ നടക്കേണ്ടിയിരുന്നത്. എന്നാൽ കോവിഡും പിന്നാലെ വന്ന ലോക്ക്ഡൗണുമെല്ലാം ടൂർണമെന്റ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുകയാണ്.

കോവിഡ് കാരണം മാർച്ചിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ-സൗത്ത് ആഫ്രിക്ക ഏകദിന മത്സരവും റദ്ദു ചെയ്യേണ്ടി വന്നിരുന്നു.
First published: May 13, 2020, 9:02 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading