ഇന്ത്യൻ പ്രീമിയർ ലീഗിലെ കരുത്തരായ രണ്ട് ടീമുകളാണ് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർകിങ്സും. ഐപിഎല്ലിൽ ഏറ്റവുമധികം തവണ ഫൈനൽ കളിച്ചിട്ടുള്ളതും കിരീടം നേടിയിട്ടുള്ളതും ഈ രണ്ട് ടീമുകളാണ്. കളിച്ച സീസണുകളിലെല്ലാം വൻ താരനിരയുമായാണ് ഈ രണ്ടു ടീമുകളും കളത്തിലിറങ്ങിയിട്ടുള്ളത്. ഇപ്പോഴിതാ, അടുത്ത സീസണിലേക്കുള്ള ടീമിനെ സജ്ജമാക്കാനുള്ള തയ്യാറെടുപ്പിലാണ് ചെന്നൈയും മുംബൈയും. ഡിസംബർ 19ന് കൊൽക്കത്തയിൽ നടക്കുന്ന താരലേലത്തിനുമുമ്പ് ഇംഗ്ലണ്ടിലെ ഒരു മിന്നുംതാരത്തെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് മുംബൈയും ചെന്നൈയും. കൌണ്ടി ക്രിക്കറ്റിൽ സോമർസെറ്റിന് വേണ്ടി കളിക്കുന്ന ടോം ബാന്‍റനുവേണ്ടിയാണ് ഇരു ടീമുകളും വലയെറിഞ്ഞിട്ടുള്ളത്. ഓപ്പണർ എന്ന നിലയിൽ ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റിൽ വിസ്ഫോടനം സൃഷ്ടിച്ച താരമാണ് ടോം ബാന്‍റൻ. ഇപ്പോൾ ഇംഗ്ലണ്ടിനുവേണ്ടി കളിക്കുന്ന ബാന്‍റൻ ന്യൂസിലാൻഡ് പര്യടനത്തിന്‍റെ തിരക്കിലാണ്. എന്നാൽ ഐപിഎൽ നടക്കുന്ന സമയത്ത് ഇംഗ്ലണ്ടി കൌണ്ടി ടൂർണമെന്‍റുണ്ട്. അതിനാൽ സോമർസെറ്റ് ടീം ബാന്‍റനെ വിട്ടുതന്നാൽ മാത്രമെ, ഐപിഎൽ ടീമുകൾക്ക് താരവുമായി ലേലത്തിന് മുമ്പ് ധാരണയിൽ എത്താനാകു. അതിനുള്ള ശ്രമത്തിലാണ് ചെന്നൈയും മുംബൈയും. Ind v Ban 1st T20I: ഇന്ത്യയ്ക്ക് പിഴച്ചു; ആവേശപ്പോരിൽ ജയം ബംഗ്ലാദേശിന്
വെടിക്കെട്ട് ബാറ്റിങ് ശൈലിയാണ് ബാന്‍റൻ എന്ന ഇരുപതുകാരനെ ശ്രദ്ധേയനാക്കുന്നത്. ന്യൂസിലാൻഡ് പര്യടനത്തിനായി ഇംഗ്ലണ്ടി ടീമിനൊപ്പമുണ്ടെങ്കിലും ആദ്യ രണ്ട് മത്സരത്തിനുശേഷവും ബാന്‍റന് അവസരം ലഭിച്ചിട്ടില്ല. സന്നാഹ മത്സരത്തിൽ തിളങ്ങാനായില്ല. ഒരു മത്സരത്തിൽ 11 റൺസും രണ്ടാം മത്സരത്തിൽ ആറ് റൺസുമാണ് നേടിയത്. എന്നിരുന്നാലും ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനമാണ് കഴിഞ്ഞ കുറച്ചുനാളുകളായി ബാന്‍റൻ പുറത്തെടുക്കുന്നത്. 16 മത്സരം കളിച്ചിട്ടുള്ള ബാന്‍റന്‍റെ ടി20 സ്ട്രൈക്ക് റേറ്റ് 154.3 ആണ്. ഒരു സെഞ്ച്വറിയും നാല് അർദ്ധസെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്. ഏകദിനത്തിൽ 17 കളികളിൽ രണ്ട് സെഞ്ച്വറിയും മൂന്ന് അർദ്ധസെഞ്ച്വറിയുമാണ് ബാന്‍റൻ നേടിയിട്ടുള്ളത്. പേസിനെതിരെയും സ്പിന്നിനെതിരെയും അനായാസം ബിഗ് ഷോട്ടുകൾ പായിക്കാനുള്ള കഴിവാണ് ബാന്‍റന്‍റെ പ്രധാന സവിശേഷത.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.