നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IPL 2021| 'അമിത വേഗത്തിന് പിഴ ഈടാക്കണം'; നോര്‍ക്യയുടെ വേഗമേറിയ പന്തുകളെ കുറിച്ച് ആകാശ് ചോപ്രയുടെ ട്വീറ്റ്

    IPL 2021| 'അമിത വേഗത്തിന് പിഴ ഈടാക്കണം'; നോര്‍ക്യയുടെ വേഗമേറിയ പന്തുകളെ കുറിച്ച് ആകാശ് ചോപ്രയുടെ ട്വീറ്റ്

    ഹൈദെരാബാദിനെതിരെ നാല് ഓവറിൽ വെറും 12 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ നോർക്യയുടെ പന്തുകളിൽ മിക്കതും 145 കി. മീ സ്പീഡിന് മുകളിലായിരുന്നു.

    Anrich Nortje

    Anrich Nortje

    • Share this:
      ഡൽഹി ക്യാപിറ്റൽസ് - സൺറൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിൽ വെടിയുണ്ട കണക്ക് പന്തെറിഞ്ഞ ഡൽഹിയുടെ ദക്ഷണാഫ്രിക്കൻ പേസർ ആൻറിച്ച് നോർക്യയുടെ ബൗളിംഗ് പ്രകടനത്തെ പ്രശംസിച്ച് രസകരമായ ട്വീറ്റിട്ട് മുൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.

      ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസ് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം നേടിയിരിക്കുകയാണ്. ഋഷഭ് പന്തിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഡൽഹി വില്യംസണിന്റെ ഹൈദെരാബാദിനെതിരെ ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരു പോലെ മികവ് പുലർത്തിയാണ് ജയം നേടിയെടുത്തത്. ജയത്തോടെ 14 പോയിന്റുമായി പോയിന്റ് ടേബിളിൽ അവർ ഒന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു.

      മത്സരത്തിൽ ഡൽഹിയുടെ ബൗളിംഗ് നിര മികച്ച പ്രകടനമാണ് നടത്തിയത്. ദക്ഷിണാഫ്രിക്കൻ താരങ്ങളായ ആൻറിച്ച് നോർക്യയും കാഗിസോ റബാഡയും ചേർന്ന് ഹൈദരാബാദ് ബാറ്റിംഗ് നിരയെ എറിഞ്ഞിടുകയായിരുന്നു. മത്സരത്തിൽ റബാഡ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ നോർക്യയ്ക്ക് രണ്ട് വിക്കറ്റ് മാത്രമാണ് ലഭിച്ചത്. പക്ഷെ മത്സരത്തിൽ ചർച്ചയായത് നോർക്യ എറിഞ്ഞ അതിവേഗ പന്തുകളായിരുന്നു. നാല് ഓവറിൽ വെറും 12 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ താരത്തിന്റെ പന്തുകളിൽ മിക്കതും 145 കി. മീ സ്പീഡിന് മുകളിലായിരുന്നു. അതിൽ മൂന്നെണ്ണം 150 കടക്കുകയും ചെയ്തു. ഈ പ്രകടനത്തിന്റെ ബലത്തിൽ നോർക്യ ഐപിഎല്ലില്‍ ഈ സീസണിലെ വേഗതയേറിയ പത്ത് പന്തുകളില്‍ എട്ടെണ്ണം താരത്തിന്റെ പേരിലാക്കി കുറിച്ചു.


      ഹൈദരാബാദിനെതിരെ നാലോവറില്‍ നോര്‍ക്യ എറിഞ്ഞ പന്തുകളുടെ വേഗം 151.71, 151.37, 150.83, 150.21, 149.97, 149.29, 149.15,148.76 കിലോ മീറ്ററായിരുന്നു. 14 ഡോട്ട് ബോളുകളാണ് നോര്‍ക്യ ഹൈദരാബാദിനെതിരെ എറിഞ്ഞത്. താരത്തിന്റെ ഈ പ്രകടനം കണ്ടാണ് ആകാശ് ചോപ്ര അമിത വേഗത്തിന് പിഴ ഈടാക്കി ചലാൻ കൊടുക്കണമെന്ന ട്വീറ്റുമായി രംഗത്ത് വന്നത്.

      Also read- IPL 2021 | കൊടുങ്കാറ്റായി നോര്‍ക്കിയെ; സീസണിലെ വേഗമേറിയ എട്ട് പന്തുകള്‍ ഒരേ മത്സരത്തില്‍

      കഴിഞ്ഞ സീസണിലും നോർക്യയുടെ പേരിൽ തന്നെയായിരുന്നു വേഗമേറിയ പന്തിന്റെ റെക്കോർഡ്. 156.22 ആയിരുന്നു അന്ന് അദ്ദേഹം കണ്ടെത്തിയ വേഗം. കഴിഞ്ഞ സീസണില്‍ ഏറ്റവും വേഗതയേറിയ ആറ് പന്തുകളില്‍ അഞ്ചും അദ്ദേഹത്തിന്റേത് തന്നെയായിരുന്നു.

      അബുദാബിയിലെ വേഗം കുറഞ്ഞ വിക്കറ്റിൽ നോർക്യയ്ക്ക് പുറമെ റബാഡയും മികച്ച പേസും ബൗൺസും കണ്ടെത്തിയതോടെയാണ് ഹൈദരാബാദ് ബാറ്റിംഗ് നിര തകർന്നത്.

      നോർക്യയുടെയും റബാഡയുടെയും മികവിൽ 134 റൺസിൽ ഹൈദരാബാദിനെ ഒതുക്കിയ ഡൽഹി, ബാറ്റിങ്ങിൽ, ശിഖര്‍ ധവാന്റെയും ശ്രേയസ് അയ്യരുടെയും റിഷഭ് പന്തിന്റെയും ബാറ്റിംഗ് മികവിൽ അനായാസം ലക്ഷ്യം മറികടക്കുകയായിരുന്നു.

      ഓപ്പണര്‍ പൃഥ്വി ഷായെ(11) തുടക്കത്തിലേ നഷ്ടമായെങ്കിലും ഡല്‍ഹിയുടെ കുതിപ്പ് തടയാന്‍ ഹൈദരാബാദ് ബൗളര്‍മാര്‍ക്കായില്ല. തകര്‍ത്തടിച്ച് മുന്നേറിയ ശിഖര്‍ ധവാന്‍(37 പന്തില്‍ 42) ടീം സ്‌കോര്‍ 72ല്‍ നില്‍ക്കെ മടങ്ങിയെങ്കിലും ആക്രമണ ചുമതല ഏറ്റെടുത്ത ശ്രേയസ് അയ്യരും(41 പന്തില്‍ 47*) അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച റിഷഭ് പന്തും(21 പന്തില്‍ 35*) ചേര്‍ന്ന് ഡല്‍ഹിയെ അനായാസം ലക്ഷ്യത്തിക്കുകയായിരുന്നു.
      Published by:Naveen
      First published:
      )}