നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഒരു ബോള്‍ പാഴാക്കിയപ്പോള്‍ ആവേശ് ഖാന്റെ പരിഹാസച്ചിരി, അവസാന ബോളില്‍ സിക്‌സര്‍ പറത്തി ഭരതിന്റെ മറുപടി, വീഡിയോ

  ഒരു ബോള്‍ പാഴാക്കിയപ്പോള്‍ ആവേശ് ഖാന്റെ പരിഹാസച്ചിരി, അവസാന ബോളില്‍ സിക്‌സര്‍ പറത്തി ഭരതിന്റെ മറുപടി, വീഡിയോ

  നാലാം പന്തില്‍ സ്ട്രൈക് ലഭിച്ച ഭരത് ബൗണ്ടറിക്കായുള്ള ശ്രമത്തില്‍ പരാജയപ്പെടുകയും, ഇതോടെ ഭരതിനെ നോക്കി പരിഹാസത്തോടെ ആവേശ് ഖാന്‍ ചിരിക്കുകയും ചെയ്തതാണ് സംഭവം.

  Credit: Twitter

  Credit: Twitter

  • Share this:
   ഐപിഎല്ലില്‍ ആവേശം അവസാന ഓവര്‍ വരെ നീണ്ട ത്രില്ലര്‍ പോരാട്ടമായിരുന്നു ഇന്നലെ ബാംഗ്ലൂരും ഡല്‍ഹിയും തമ്മില്‍ നടന്നത്. മുന്‍പേ പ്ലേ ഓഫ് ഉറപ്പിച്ച ഡല്‍ഹി ക്യാപിറ്റല്‍സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടിയപ്പോള്‍ അവസാന പന്തിലായിരുന്നു കോഹ്ലിപ്പട ജയം സ്വന്തമാക്കിയത്.

   ഏഴ് വിക്കറ്റിനാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ ബാംഗ്ലൂര്‍ തകര്‍ത്തത്. 78 റണ്‍സെടുത്ത കെ എസ്‌ ഭരതും 51 റണ്‍സ് നേടിയ ഗ്ലെന്‍ മാക്സ്വെല്ലുമാണ് ബാംഗ്ലൂര്‍ നിരയില്‍ തിളങ്ങിയത്. ജയിക്കാന്‍ 15 റണ്‍സ് അവസാന ഓവറില്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ മാക്സ്വെല്‍ ഫോറടിച്ചു. തൊട്ടടുത്ത പന്തില്‍ രണ്ട് റണ്‍സ് നേടി. മൂന്നാം പന്ത് ലെഗ് ബൈ ആയി ഒരു റണ്‍സ് ലഭിച്ചു. നാലാം പന്തില്‍ റണ്‍സെടുക്കാന്‍ സാധിച്ചില്ല. ഇതോടെ അവസാന രണ്ട് പന്തില്‍ എട്ടുറണ്‍സായി വിജയലക്ഷ്യം. അഞ്ചാം പന്തില്‍ നേടാനായത് രണ്ട് റണ്‍സ് മാത്രം.


   ഇതോടെ അവസാന പന്തില്‍ സിക്സടിച്ചാല്‍ മാത്രം ജയം എന്ന അവസ്ഥയിലെത്തി. അവസാന പന്തില്‍ സിക്സടിച്ചുകൊണ്ട് ഭരത് ടീമിനെ വിജയതീരത്തെത്തിച്ചു. മത്സരത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട രംഗമായിരുന്നു അവസാന ഓവറിലെ ഭരതിന്റെയും ആവേശ് ഖാന്റെയും ഏറ്റുമുട്ടല്‍. നാലാം പന്തില്‍ സ്ട്രൈക് ലഭിച്ച ഭരത് ബൗണ്ടറിക്കായുള്ള ശ്രമത്തില്‍ പരാജയപ്പെടുകയും, ഇതോടെ ഭരതിനെ നോക്കി പരിഹാസത്തോടെ ആവേശ് ഖാന്‍ ചിരിക്കുകയും ചെയ്തതാണ് സംഭവം. ഈ രംഗങ്ങള്‍ കമെന്ററി ബോക്‌സില്‍ നിന്ന് കാണുകയായിരുന്ന മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ മത്സരം അവസാനിച്ചിട്ടില്ലെന്നും 2 ബോളുകള്‍ ബാക്കി ഉണ്ടെന്നും അവസാന ചിരിക്കുള്ള സമയം അല്ലെന്നും യുവതാരത്തെ ഓര്‍മിപ്പിച്ചു.


   അവസാന പന്തില്‍ വിജയത്തിലേക്കുള്ള സിക്‌സ് പറത്തി ഭരത് അതിനുള്ള തകര്‍പ്പന്‍ മറുപടിയാണ് നല്‍കിയത്. അതേസമയം വിജയിച്ചെങ്കിലും പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ബാംഗ്ലൂര്‍. എലിമിനേറ്ററില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് ബാംഗ്ലൂരിന്റെ എതിരാളി. ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും.

   T20 World Cup |ജേഴ്‌സിയില്‍ ഇന്ത്യക്ക് പകരം യുഎഇ; ലോകകപ്പിന് മുന്‍പേ പ്രകോപനവുമായി പാകിസ്ഥാന്‍

   ഐസിസി ടി20 ലോകകപ്പ് ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യയെ പ്രകോപിപ്പിച്ച് പാകിസ്ഥാന്‍. ലോകകപ്പിനുള്ള പാകിസ്ഥാന്റെ പുതിയ ജേഴ്‌സിയാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് വഴി വെച്ചിരിക്കുന്നത്. പാകിസ്ഥാന്‍ ടീം ക്യാപ്റ്റന്‍ ബാബര്‍ അസം പുതിയ ജേഴ്‌സി ധരിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

   ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പ് കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് യു എ ഇയിലേക്ക് മാറ്റിയത്. ലോകകപ്പ് ഇന്ത്യയിലല്ല നടക്കുന്നതെങ്കിലും ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ആതിഥേയത്വം ഇന്ത്യയ്ക്ക് തന്നെയാണ്. ഐസിസി നിയമപ്രകാരം ടൂര്‍ണമെന്റിലുള്ള ജേഴ്‌സിയുടെ വലതുഭാഗത്തിനു മുകളില്‍ ഐസിസി ലോഗോയും ഒപ്പം ആതിഥേയത്വം വഹിക്കുന്ന ടീമിന്റെ പേരും ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ ലോകകപ്പിനുള്ള പാകിസ്ഥാന്റെ ജേഴ്‌സിയില്‍ പതിപ്പിച്ചിരിക്കുന്ന ഐ സി സി ടി20 ലോകകപ്പ് ലോഗോയുടെ കീഴില്‍ യുഎഇ 2021 എന്നാണ് എഴുതിയിരിക്കുന്നത്.

   ലോകകപ്പ് ക്വാളിഫയര്‍ കളിക്കുന്ന ടീമുകള്‍ ഇതിനോടകം തങ്ങളുടെ ജേഴ്‌സി ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. സ്‌കോട്‌ലന്‍ഡ് അടക്കമുള്ള ടീമുകള്‍ ജേഴ്‌സിയില്‍ ഇന്ത്യ 2021 എന്ന് പതിപ്പിച്ചിട്ടുണ്ട്. ലോകകപ്പ് പ്രൊമോയില്‍ സംസാരിക്കുന്നതിനിടെ ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്വെല്‍ ധരിച്ച ജേഴ്‌സിയിലും ഇന്ത്യ 2021 എന്ന് എഴുതിയിട്ടുണ്ട്. പാകിസ്ഥാന്‍ ഔദ്യോഗികമായി ജേഴ്‌സി പ്രകാശനം ചെയ്തിട്ടില്ലയെങ്കിലും ക്യാപ്റ്റന്‍ ബാബര്‍ അസം പുതിയ ജേഴ്‌സിയണിഞ്ഞ് നില്‍ക്കുന്ന ചിത്രം ചര്‍ച്ചയായിക്കഴിഞ്ഞു.
   Published by:Sarath Mohanan
   First published: