നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021| തകർന്നടിഞ്ഞ ചെന്നൈയെ രക്ഷിച്ചെടുത്ത് ഡുപ്ലെസിസ്; പഞ്ചാബിന് 135 റൺസ് വിജയലക്ഷ്യം

  IPL 2021| തകർന്നടിഞ്ഞ ചെന്നൈയെ രക്ഷിച്ചെടുത്ത് ഡുപ്ലെസിസ്; പഞ്ചാബിന് 135 റൺസ് വിജയലക്ഷ്യം

  പഞ്ചാബ് ബൗളർമാർക്ക് മുന്നിൽ തകർന്നടിഞ്ഞ ചെന്നൈ നിരയെ ഒറ്റയാൾ പോരാട്ടത്തിലൂടെ രക്ഷിച്ചെടുത്ത ഫാഫ് ഡുപ്ലെസിസാണ് ചെന്നൈക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.

  Image Credits: IPL, Twitter

  Image Credits: IPL, Twitter

  • Share this:
   ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ പഞ്ചാബ് കിങ്സിന് 135 റൺസ് വിജയലക്ഷ്യം. പേരുകേട്ട ചെന്നൈയുടെ ബാറ്റിംഗ് നിരയെ പഞ്ചാബ് ബൗളർമാർ മികച്ച പ്രകടനത്തിലൂടെ വരിഞ്ഞുമുറുക്കിയതോടെയാണ് ചെന്നൈ സ്കോർ ചെറിയ സ്‌കോറിൽ ഒതുങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് നേടി.

   പഞ്ചാബ് ബൗളർമാർക്ക് മുന്നിൽ തകർന്നടിഞ്ഞ ചെന്നൈ നിരയെ ഒറ്റയാൾ പോരാട്ടത്തിലൂടെ രക്ഷിച്ചെടുത്ത ഫാഫ് ഡുപ്ലെസിസാണ് ചെന്നൈക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 55 പന്തുകളിൽ 76 റൺസ് നേടിയ താരം അവസാന ഓവറിലാണ് പുറത്തായത്. പഞ്ചാബിനായി അർഷദീപ് സിങ്ങും ക്രിസ് ജോർദാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

   നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് നാലാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ചെന്നൈയുടെ ബാറ്റിംഗ് ഹീറോ ഋതുരാജ് ഗെയ്‌ക്‌വാദിനെ ഷാറൂഖ് ഖാന്റെ കൈകളിൽ എത്തിച്ച് അർഷദീപ് സിങാണ് ചെന്നൈക്ക് ആദ്യ തിരിച്ചടി നൽകിയത് . 14 പന്തില്‍ 12 റണ്‍സായിരുന്നു ഗെയ്‌ക്‌വാദിന്‍റെ സംഭാവന. തൊട്ടുപിന്നാലെ മൊയീന്‍ അലി(0) വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന് ക്യാച്ച് നല്‍കി മടങ്ങി. റോബിന്‍ ഉത്തപ്പയും(2), അംബാട്ടി റായുഡുവും(4) നിലയുറപ്പിക്കാതെ മടങ്ങിയതോടെ ചെന്നൈ 42-4ലേക്ക് കൂപ്പുകുത്തി.

   പിന്നീട് ഫാഫ് ഡുപ്ലെസിസിനൊപ്പം ഒത്തുചേർന്ന ക്യാപ്റ്റൻ ധോണി ചെന്നൈ ടോട്ടല്‍ 50 കടത്തിയെങ്കിലും പിന്നാലെ തന്നെ ധോണിയെ രവി ബിഷ്ണോയി ബൗള്‍ഡാക്കി. 15 പന്തിൽ 12 റൺസ് മാത്രം നേടിയ ചെന്നൈ ക്യാപ്റ്റൻ ബാറ്റിങ്ങിൽ വീണ്ടും നിരാശപ്പെടുത്തി. ആറാം വിക്കറ്റിൽ ജഡേജ ഡുപ്ലെസിസിനൊപ്പം ചേർന്നതോടെയാണ് ചെന്നൈ സ്കോർബോർഡിന് വീണ്ടും ജീവൻ വെച്ചത്. 62-5 വിക്കറ്റ് നഷ്ടമായ ചെന്നൈയെ അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജയും ഫാഫ് ഡൂപ്ലെസിയും ചേര്‍ന്ന് 100 കടത്തി. 46 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഡൂപ്ലെസി 55 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സും പറത്തി 76 റണ്‍സെടുത്ത് അവസാന ഓവറിലാണ് പുറത്തായത്. ആദ്യ മൂന്നോവറില്‍ ആറ് റണ്‍സ് മാത്രം വിട്ടുകൊടുത്ത മുഹമ്മദ് ഷമിക്കെതിരെ അവസാന ഓവറില്‍ 16 റണ്‍സടിച്ചാണ് ചെന്നൈ 134 റണ്‍സിലെത്തിയത്. ആറാം വിക്കറ്റിൽ ഇരുവരും ചേർത്ത് പടുത്തുയർത്തിയ 67 റൺസിന്റെ കൂട്ടുകെട്ടാണ് ചെന്നൈക്ക് ഭേദപ്പെട്ട ടോട്ടൽ സമ്മാനിച്ചത്.

   പഞ്ചാബിനായി അർഷദീപ് സിങ്ങും ക്രിസ് ജോർദാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഷമിയും രവി ബിഷ്ണോയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി മികച്ച പിന്തുണ നൽകി.

   ചെന്നൈക്കെതിരായ മത്സരം പഞ്ചാബിന് നിർണായകമാണ്. ഈ മത്സരത്തിൽ വലിയ വിജയം നേടുകയും ലീഗിലെ മറ്റ് മത്സരങ്ങളുടെ ഫലം അനുകൂലമായി വരിക കൂടി ചെയ്‌താൽ പ്ലേഓഫിലേക്ക് യോഗ്യത നേടാനുള്ള അവസരം അവരുടെ മുന്നിൽ നിൽക്കുന്നുണ്ട്. അതേസമയം നേരത്തെ തന്നെ പ്ലേഓഫ് ഉറപ്പാക്കിയ ചെന്നൈ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെയാണ് കളിക്കാൻ ഇറങ്ങുന്നത്.
   Published by:Naveen
   First published:
   )}