നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IPL 2021| റായുഡുവിന്റെ പരിക്ക് സാരമുള്ളതല്ല; പ്രതികരണവുമായി ധോണിയും ഫ്ലെമിങും

    IPL 2021| റായുഡുവിന്റെ പരിക്ക് സാരമുള്ളതല്ല; പ്രതികരണവുമായി ധോണിയും ഫ്ലെമിങും

    മുംബൈ പേസര്‍ ആദം മില്‍നെയുടെ പന്ത് കൈയ്യിൽ കൊണ്ട് ബാറ്റ് ചെയ്യാൻ സാധിക്കാത്തത് മൂലം റായുഡു ടീം ഫിസിയോയുടെ കൂടെ ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു.

    മത്സരത്തിനിടെ പരിക്കേറ്റ് ചികിത്സ തേടുന്ന റായുഡു 
(Image: Indian Premier League, Twitter)

    മത്സരത്തിനിടെ പരിക്കേറ്റ് ചികിത്സ തേടുന്ന റായുഡു (Image: Indian Premier League, Twitter)

    • Share this:
      ഐപിഎല്ലില്‍ ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബാറ്റ്സ്‌മാന്‍ അമ്പാട്ടി റായുഡുവിനേറ്റ പരിക്ക് സാരമുള്ളതല്ല, റായുഡുവിന്റെ പരിക്കിനെ സംബന്ധിച്ചുള്ള വിവരം ചെന്നൈ സൂപ്പർ കിങ്‌സ് പരിശീലകനായ സ്റ്റീവൻ ഫ്ലെമിങും ക്യാപ്റ്റൻ എം എസ് ധോണിയുമാണ് വെളിപ്പെടുത്തിയത്.

      ഇന്നലെ മുംബൈക്കെതിരെ ബാറ്റിങ്ങിനിടെ പരിക്കേറ്റതിനെ തുടർന്ന് റായുഡു ബാറ്റിംഗ് ഉപേക്ഷിച്ച് കളത്തിൽ നിന്നും തിരികെ കയറിയിരുന്നു. മുംബൈ പേസര്‍ ആദം മില്‍നെയുടെ പന്ത് കൈയ്യിൽ കൊണ്ട് ബാറ്റ് ചെയ്യാൻ സാധിക്കാത്തത് മൂലം റായുഡു ടീം ഫിസിയോയുടെ കൂടെ ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു. വെറും മൂന്ന് പന്തുകള്‍ മാത്രമേ താരം അപ്പോൾ നേരിട്ടിട്ടുണ്ടായിരുന്നുള്ളൂ. ചെന്നൈ നിരയിലെ നിർണായക ബാറ്റ്‌സ്മാനായ താരത്തിന്റെ പരിക്കിനെ കുറിച്ച് ആശങ്കയിലായിരുന്ന ആരാധകർക്ക് ഫ്ലെമിങ്ങിന്റെയും ധോണിയുടെയും പ്രതികരണം ആശ്വാസം പകരുന്നതായി.

      റായുഡുവിന്റെ പരിക്കിനെ കുറിച്ച് ആശങ്കപ്പെടാനില്ല എന്നാണ് ഇരുവരും വ്യക്തമാക്കിയത്. 'സാഹചര്യത്തിന് അനുസരിച്ച് അമ്പാട്ടി റായുഡു റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു. റായുഡുവിന്റെ മുഖഭാവത്തിൽ നിന്നും കൈക്ക് പൊട്ടലേറ്റിട്ടില്ല എന്ന് വ്യക്തമാണ്. അടുത്ത മത്സരത്തിന് മുൻപായി നാല് ദിവസം വിശ്രമത്തിന് ലഭിക്കുമെന്നത് ഗൂണകരമാകും' മത്സര ശേഷം ധോണി വ്യക്തമാക്കി.

      'റായുഡുവിന്റെ എക്‌സറേയില്‍ പ്രശ്‌നങ്ങളില്ല. പൊട്ടലുണ്ടാകുമോ എന്ന് ഭയപ്പെട്ടെങ്കിലും ആശങ്കയ്ക്ക് വക നൽകുന്നത് ഒന്നും തന്നെയില്ല, സന്തോഷ വാർത്തയാണുള്ളത്.' ഫ്ലെമിംഗ് പറഞ്ഞു.

      Also read- IPL 2021 | ഗെയ്ക്വാദ് രക്ഷിച്ചു; മുംബൈയെ 136 റണ്‍സില്‍ പിടിച്ചുകെട്ടി ചെന്നൈ; 20 റണ്‍സ് ജയം

      ഐപിഎൽ രണ്ടാം പാദം ജയത്തോടെ തുടങ്ങാൻ കഴിഞ്ഞത് ധോണിക്കും സംഘത്തിനും ആത്മവിശ്വാസം നൽകും. മുംബൈക്കെതിരായ മത്സരത്തിൽ ബാറ്റിങ്ങിൽ തകർച്ച നേരിട്ടുകൊണ്ടിരിക്കെ റായുഡുവിന് പരിക്കേറ്റത്. താരം മടങ്ങിയിട്ടും തുടക്കത്തിലേറ്റ തിരിച്ചടികളേയും മറികടന്ന് വമ്പൻ തിരിച്ചുവരവ് നടത്തിയാണ് ചെന്നൈ സംഘം മുബൈക്കെതിരെ ജയം നേടിയെടുത്തത്.

      ബാറ്റിങ്ങിൽ ഋതുരാജ് ഗെയ്ക്വാദ് (58 പന്തില്‍ 88) നേടിയ തകർപ്പൻ അർധസെഞ്ചുറിയുടേയും ഡ്വെയ്ൻ ബ്രാവോയുടെ ഒരുക്കിയ ചെറിയ വെടിക്കെട്ട് (8 പന്തിൽ 23) പ്രകടനത്തിന്റെ ബലത്തിൽ 156 റൺസ് കുറിച്ച ചെന്നൈ ബൗളിങ്ങിൽ കൂട്ടായ പ്രകടനം നടത്തി മുംബൈയെ 136 റൺസിൽ ഒതുക്കി 20 റൺസിന്റെ വിജയം നേടുകയായിരുന്നു. ജോഷ് ഹേസല്‍വുഡ്, ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ചെന്നൈക്ക് വേണ്ടി ഒരോ വിക്കറ്റ് വീതം വീഴ്ത്തി. ബ്രാവോ മൂന്നു വിക്കറ്റും വീഴ്ത്തി. ഈ വിജയത്തോടെ ചെന്നൈ 12 പോയിന്റുമായി ലീഗില്‍ ഒന്നാമത് നില്‍ക്കുകയാണ്. ഗെയ്ക്വാദ് തന്നെയായിരുന്നു കളിയിലെ താരം.

      Also read- Virat Kohli | വീണ്ടും ഞെട്ടിച്ച് വിരാട് കോഹ്ലി; ഈ ഐപിഎല്ലിന് ശേഷം ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയും

      ഷാര്‍ജയില്‍ സെപ്റ്റംബര്‍ 24ന് വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.
      Published by:Naveen
      First published:
      )}