നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IPL 2021| റായുഡുവിന്റെ അർധസെഞ്ചുറിയിൽ ചെന്നൈക്ക് ഭേദപ്പെട്ട സ്കോർ; ഡൽഹിക്ക് 137 റൺസ് വിജയലക്ഷ്യം

    IPL 2021| റായുഡുവിന്റെ അർധസെഞ്ചുറിയിൽ ചെന്നൈക്ക് ഭേദപ്പെട്ട സ്കോർ; ഡൽഹിക്ക് 137 റൺസ് വിജയലക്ഷ്യം

    അര്‍ധസെഞ്ചുറി നേടിയ അമ്പാട്ടി റായുഡുവാണ് (43 പന്തില്‍ 55 റണ്‍സ്) ചെന്നൈയെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്. ഡല്‍ഹിക്കായി അക്‌സര്‍ പട്ടേല്‍ 18 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു.

    Image credits: IPL, Twitter

    Image credits: IPL, Twitter

    • Last Updated :
    • Share this:
      ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 137 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ അമ്പാട്ടി റായുഡുവാണ് (43 പന്തില്‍ 55 റണ്‍സ്) ചെന്നൈയെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്. ഡല്‍ഹിക്കായി അക്‌സര്‍ പട്ടേല്‍ 18 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു.

      ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈക്ക് തുടക്കം ഞെട്ടലോടെയായിരുന്നു. ചെന്നൈ ഇന്നിംഗ്‌സിലെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ചെന്നൈയുടെ മിന്നും താരം ഗെയ്ക്വാദിനെ നോര്‍ക്യ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഡല്‍ഹിക്ക് അനുകൂലമായി വിധിച്ച അമ്പയറുടെ തീരുമാനം റിവ്യൂവില്‍ തെറ്റാണെന്ന് തെളിഞ്ഞതോടെയാണ് ചെന്നൈക്ക് ആശ്വാസമായത്. എന്നാല്‍ ചെന്നൈയുടെ ആശ്വാസം അധികനേരം നീണ്ടുനിന്നില്ല. മൂന്നാം ഓവര്‍ എറിയാനെത്തിയ അക്സര്‍ പട്ടേല്‍ ഡുപ്ലെസിയെ പുറത്താക്കി ഡല്‍ഹിക്ക് മുന്‍തൂക്കം നല്‍കി. അക്‌സറിനെ സിക്‌സടിക്കാനുള്ള ഡൂപ്ലെസിയുടെ ശ്രമം ഡീപ് സ്‌ക്വയര്‍ ലെഗ്ഗില്‍ ശ്രേയസ് അയ്യരുടെ കൈകളിലൊതുങ്ങുകയായിരുന്നു. പിന്നാലെ അഞ്ചാം ഓവറില്‍ ഗെയ്ക്വാദിനെ(13) ഷോര്‍ട്ട് ബോളില്‍ അശ്വിന്റെ കൈകളിലെത്തിച്ച റബാദ ചെന്നൈക്ക് രണ്ടാം പ്രഹരവും ഏല്‍പ്പിച്ചു. സീസണില്‍ ഓപ്പണര്‍മാരുടെ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ മുന്നേറിയിരുന്ന ചെന്നൈ ഇതോടെ പ്രതിരോധത്തിലാവുകയായിരുന്നു.


      റെയ്‌നയ്ക്ക് പകരം ടീമിലിടം നേടി ചെന്നൈക്ക് വേണ്ടി അരങ്ങേറിയ റോബിന്‍ ഉത്തപ്പക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. 19 പന്തില്‍ 19 റണ്‍സെടുത്ത ഉത്തപ്പയെ അശ്വിന്‍ സ്വന്തം ബൗളിംഗില്‍ പിടികൂടുകയായിരുന്നു. പിന്നാലെ തന്നെ അഞ്ച് റണ്‍സ് നേടിയ മൊയീന്‍ അലിയെ പുറത്താക്കി അക്സര്‍ പട്ടേല്‍ ചെന്നൈയെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടു.

      62-4ലേക്ക് കൂപ്പുകുത്തിയ ചെന്നൈയെ രക്ഷിച്ചെടുത്തത് ക്യാപ്റ്റന്‍ എം എസ് ധോണിയും അമ്പാട്ടി റായുഡുവും ചേര്‍ന്നായിരുന്നു. അഞ്ചാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഇരുവരും ചേര്‍ന്നാണ് ചെന്നൈ സ്‌കോര്‍ 100 കടത്തിയത്. ക്രീസില്‍ നിലയുറപ്പിച്ച റായുഡു അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ടിലാണ് ചെന്നൈക്ക് ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമായത്. 40 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ റായുഡുവിന് സിംഗിളുകളും ഡബിളുകളുമെടുത്ത് ധോണി മികച്ച പിന്തുണ നല്‍കി. ഒമ്പതാം ഓവറില്‍ ക്രീസിലെത്തിയ ധോണി ഇരുപതാം ഓവറിലാണ് പുറത്തായതെങ്കിലും ഒറ്റ ബൗണ്ടറി പോലും ചെന്നൈ ക്യാപ്റ്റന്റെ ബാറ്റില്‍ നിന്നും പിറന്നില്ല. അവസാന ഓവറിലെ ആദ്യ പന്തില്‍ 26 പന്തില്‍ 18 റണ്‍സെടുത്ത ധോണിയെ ആവേശ് ഖാന്‍ റിഷഭ് പന്തിന്റെ കൈകളില്‍ എത്തിച്ചതോടെ ധോണിയില്‍ നിന്നും അവസാന ഓവര്‍ വെടിക്കെട്ടിനായി കാത്തിരുന്ന ചെന്നൈ ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. 43 പന്തില്‍ 55 റണ്‍സെടുത്ത റായുഡു പുറത്താകാതെ നിന്നു.
      Published by:Naveen
      First published:
      )}