നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IPL 2021 |ഐപിഎല്ലില്‍ 2009ന് ശേഷം ധോണിക്ക് ഇതാദ്യം; നിരാശരായി ആരാധകര്‍

    IPL 2021 |ഐപിഎല്ലില്‍ 2009ന് ശേഷം ധോണിക്ക് ഇതാദ്യം; നിരാശരായി ആരാധകര്‍

    ഒന്‍പതാം ഓവറില്‍ ക്രീസിലെത്തിയ താരം അവസാന ഓവറിലാണ് പുറത്തായത് എന്നതും ശ്രദ്ധേയമാണ്.

    News18

    News18

    • Share this:
      ഐപിഎല്ലില്‍ വമ്പന്മാരുടെ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരിക്കുകയാണ്. ആവേശം അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍, ചെന്നൈയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഡല്‍ഹി ഒന്നാമതെത്തിയത്. 137 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹി ടീം രണ്ട് പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നു.

      മത്സരത്തിലെ സ്ലോ ഇന്നിങ്‌സിന് ശേഷം കടുത്ത വിമര്‍ശനങ്ങളാണ് നായകന്‍ എംഎസ് ധോണിക്കെതിരെ ഉയരുന്നത്. ഏറെ നേരം ക്രീസില്‍ ചിലവഴിച്ചപ്പോഴും കൂറ്റനടികള്‍ ധോണിയുടെ ബാറ്റില്‍ നിന്ന് പിറന്നില്ല. ആറാമനായി ക്രീസിലെത്തിയ ധോണി ബൗണ്ടറിയോ, സിക്സറോയില്ലാതെ 27 ബോളില്‍ 18 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. അവസാന അഞ്ചോവറില്‍ സിഎസ്‌കെയുടെ സ്‌കോറിങിന്റെ വേഗം കുറയാനിടയാക്കിയതും ധോണിയുടെ ഈ മെല്ലെപ്പോക്കായിരുന്നു. ഇന്നിങ്സില്‍ 66.67 എന്ന ദയനീയ സ്ട്രൈക്ക് റേറ്റായിരുന്നു അദ്ദേഹത്തിന്റേത്.

      ഐപിഎല്ലില്‍ 2009ന് ശേഷം ഇതാദ്യമായാണ് ധോണി ഇരുപത്തിയഞ്ചോ അതിലധികമോ പന്തുകള്‍ നേരിട്ടിട്ടും ബൗണ്ടറി നേടാതിരിക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ 27 പന്തുകള്‍ താരം നേരിട്ടപ്പോള്‍ ബൗണ്ടറികളൊന്നും പിറന്നില്ല. 27 പന്തില്‍ നിന്ന് 18 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞതും. ഒന്‍പതാം ഓവറില്‍ ക്രീസിലെത്തിയ താരം അവസാന ഓവറിലാണ് പുറത്തായത് എന്നതും ശ്രദ്ധേയമാണ്.

      2009ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് എതിരെയാണ് ധോണി ഇത്തരത്തില്‍ മോശം പ്രകടനം മുമ്ബ് പുറത്തെടുത്തത്. അന്ന് 30 പന്ത് നേരിട്ടിട്ടും ബൗണ്ടറി നേടാനായില്ല. 28 റണ്‍സായിരുന്നു സമ്പാദ്യം.

      ഇന്നലത്തെ മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ്ല്‍ 136 റണ്‍സെടുത്തത്. 43 പന്തില്‍ 55 റണ്‍സെടുത്ത അമ്പാട്ടി റായുഡുവാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ഡല്‍ഹിക്കായി അക്സര്‍ പട്ടേല്‍ 18 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു.

      മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ടീമിനായി പൃഥ്വി ഷാ തന്റെ പതിവ് ശൈലിയില്‍ തുടങ്ങി വേഗത്തില്‍ പവലിയനിലേക്ക് മടങ്ങുകയായിരുന്നു. 12 പന്തില്‍ 18 റണ്‍സ് നേടിയ താരം പുറത്താകുമ്പോള്‍ ഡല്‍ഹി 24 റണ്‍സാണ് നേടിയത്. അവിടെ നിന്ന് ശിഖര്‍ ധവാന്‍ ദീപക് ചഹറിന്റെ ബൗളിംഗിനെ അതിര്‍ത്തി കടത്തി ഡല്‍ഹിയെ പവര്‍പ്ലേയില്‍ മികച്ച സ്‌കോറിലേക്ക് എത്തിച്ചുവെങ്കിലും ശ്രേയസ്സ് അയ്യരെ പവര്‍പ്ലേയ്ക്കുള്ളില്‍ ഡല്‍ഹിയ്ക്ക് നഷ്ടമായി.

      27 റണ്‍സ് കൂട്ടുകെട്ട് ധവാനും ശ്രേയസ്സും ചേര്‍ന്ന് നേടിയപ്പോള്‍ അതില്‍ ശ്രേയസ്സ് അയ്യരുടെ സംഭാവന വെറും 2 റണ്‍സ് ആയിരുന്നു. 20 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയ ശേഷം റിഷഭ് പന്തിനെയും(15) ഡല്‍ഹിയ്ക്ക് നഷ്ടമായപ്പോള്‍ ടീം 71/3 എന്ന നിലയിലേക്ക് വീണു.

      അക്സര്‍ പട്ടേലിനെ ഒരറ്റത്ത് നിര്‍ത്തി ഷിമ്രോണ്‍ ഹെട്മെയര്‍ തകര്‍ത്തടിച്ചതോടെ ഡല്‍ഹിക്ക് വീണ്ടും പ്രതീക്ഷയായി. രണ്ട് ഫോറും ഒരു സിക്സും പറത്തി ഹെട്മെയര്‍ 18 പന്തില്‍ നേടിയ 28 റണ്‍സ് ഒടുവില്‍ ഡല്‍ഹിയെ വിജയത്തിലെത്തിച്ചു. നിര്‍ണായക സമയത്ത് ഹെട്മെയര്‍ നല്‍കിയ ക്യാച്ച് സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായി എത്തിയ കൃഷ്ണപ്പ ഗൗതം കൈവിട്ടതാണ് മത്സരം ചെന്നൈയ്ക്ക് നഷ്ടമായതില്‍ ഒരു കാരണമായത്.
      Published by:Sarath Mohanan
      First published:
      )}