നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IPL 2021| ഒന്നാം സ്ഥാനം ലക്ഷ്യം; വിജയവഴിയിൽ തിരിച്ചെത്താൻ ചെന്നൈ; ജയം തുടരാൻ ഡൽഹി

    IPL 2021| ഒന്നാം സ്ഥാനം ലക്ഷ്യം; വിജയവഴിയിൽ തിരിച്ചെത്താൻ ചെന്നൈ; ജയം തുടരാൻ ഡൽഹി

    12 മത്സരങ്ങൾ കളിച്ച ഇരു ടീമുകൾക്കും 18 പോയിന്റ് വീതമാണുള്ളത്. മികച്ച റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ചെന്നൈ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. ഇന്നത്തെ മത്സരം ജയിക്കുന്ന ടീമിന് ഒന്നാം സ്ഥാനത്ത് ഇരിക്കാം.

    • Share this:
      ഐപിഎല്ലിൽ ഇന്ന് പോയിന്റ് ടേബിളിൽ ആദ്യ രണ്ട് സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടമാണ് നടക്കാൻ പോകുന്നത്. ദുബായിൽ വൈകീട്ട് നടക്കുന്ന മത്സരത്തിൽ എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സും ഋഷഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസുമാണ് നേർക്കുനേർ വരുന്നത്. പ്ലേഓഫ് യോഗ്യത നേടിക്കഴിഞ്ഞ ഇരു ടീമുകളും ഇന്ന് മത്സരിക്കുന്നത് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം നേടുന്നതിന് വേണ്ടിയാണ്. 12 മത്സരങ്ങൾ കളിച്ച ഇരു ടീമുകൾക്കും 18 പോയിന്റ് വീതമാണുള്ളത്. മികച്ച റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ചെന്നൈ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. ഇന്നത്തെ മത്സരം ജയിക്കുന്ന ടീമിന് ഒന്നാം സ്ഥാനത്ത് ഇരിക്കാം.

      കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനോട് തോറ്റ ക്ഷീണത്തിലാണ് ചെന്നൈ ഡൽഹിക്കെതിരെ ഇറങ്ങുന്നത്. ഇന്ന് ഡൽഹിക്കെതിരെ ജയിച്ച് ഒന്നാം സ്ഥാനം നിലനിർത്തുകയും ഒപ്പം തന്നെ പ്ലേഓഫ് ഘട്ടം ആരംഭിക്കുന്നതിന് മുൻ തന്നെ വിജയവഴിയിലേക്ക് തിരിച്ചെത്താനുമാകും ചെന്നൈ ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ മികച്ച സ്കോർ നേടിയിട്ടും അത് പ്രതിരോധിക്കാൻ കഴിയാതെ എഴ്സ് വിക്കറ്റിന്റെ തോൽവിയാണ് ചെന്നൈ വഴങ്ങിയത്. റൺ നിയന്ത്രിച്ചു നിർത്താൻ ബൗളർമാർക്ക് കഴിഞ്ഞിരുന്നില്ല.അതിനാൽ തന്നെ ബൗളിങ്ങിൽ ക്യാപ്റ്റൻ ധോണി മാറ്റം വരുത്തിയേക്കും. കഴിഞ്ഞ കളിയിൽ പുറത്തിരുന്ന ദീപക് ചാഹറും ഡ്വെയ്ൻ ബ്രാവോയും ടീമിലേക്ക് മടങ്ങിയെത്തിയേക്കും. കഴിഞ്ഞ കളിയിലും റെയ്ന നിരാശപ്പെടുത്തിയെങ്കിലും ധോണി ഈ മത്സരത്തിലും റെയ്നയ്ക്ക് അവസരം നൽകിയേക്കും.

      അതേസമയം, മുംബൈ ഇന്ത്യൻസിനെതിരെ ജയം നേടിയെത്തുന്ന ഡൽഹി ആത്മവിശാസത്തിലാണ്. മുംബൈക്കെതിരെ തുടക്കത്തിൽ പതറിയെങ്കിലും പിന്നീട് നടത്തിയ ചെറുത്തുനിൽപ്പിലൂടെയാണ് അവർ വിജയം നേടിയത്. ശ്രേയസ് അയ്യരുടെ ഫോം ഡൽഹിക്ക് ആശ്വാസം നൽകുന്നുണ്ട്. അജിങ്ക്യ രഹാനെയെ ഇന്നത്തെ മത്സരത്തിൽ കളിപ്പിക്കാൻ തീരുമാനിച്ചാൽ സ്റ്റീവ് സ്മിത്ത് പുറത്തിരിക്കേണ്ടി വരും.

      ഇരു ടീമുകളും തമ്മിലുള്ള നേർക്കുനേർ കണക്കിൽ ചെന്നൈക്കാണ് ആധിപത്യം. 24 മത്സരങ്ങളിൽ 15 എണ്ണത്തിൽ ചെന്നൈ ജയം ഒമ്പതെണ്ണത്തിലാണ് ഡൽഹി ജയിച്ചത്. ഇരു ടീമുകളും അവസാനം ഏറ്റുമുട്ടിയ മത്സരത്തിൽ ജയം ഡൽഹിക്കൊപ്പമായിരുന്നു.

      Also read- Happy Birthday Rishabh Pant | ഋഷഭ് പന്തിന് ഇന്ന് പിറന്നാൾ; യുവ ഇന്ത്യന്‍ വിക്കറ്റ്-കീപ്പര്‍ ബാറ്റ്സ്മാന്റെ മികച്ച പ്രകടനങ്ങള്‍

      സാധ്യത ഇലവൻ -

      ചെന്നൈ സൂപ്പർ കിങ്‌സ് - ഋതുരാജ് ഗെയ്ക്വാദ്, ഫഫ് ഡുപ്ലെസിസ്, മോയിന്‍ അലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു, എംഎസ് ധോണി (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ശര്‍ദുല്‍ ഠാക്കൂര്‍, ജോഷ് ഹെയ്‌സല്‍വുഡ്, ദീപക് ചാഹർ.

      ഡല്‍ഹി ക്യാപിറ്റല്‍സ്- പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ഷിംറോന്‍ ഹെറ്റ്‌മെയര്‍, അക്‌സർ പട്ടേല്‍, രവിചന്ദ്രൻ അശ്വിന്‍, കഗിസോ റബാഡ, ആവേശ് ഖാന്‍, ആൻറിച്ച് നോർക്യ.
      Published by:Naveen
      First published:
      )}