നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021 |ടോസ്സിന് ശേഷം ധോണിയും പന്തും തമ്മിലുള്ള സ്‌നേഹപ്രകടനം; ഏറ്റെടുത്ത് ആരാധകര്‍, വീഡിയോ

  IPL 2021 |ടോസ്സിന് ശേഷം ധോണിയും പന്തും തമ്മിലുള്ള സ്‌നേഹപ്രകടനം; ഏറ്റെടുത്ത് ആരാധകര്‍, വീഡിയോ

  ധോണിയുടെ പുറകിലൂടെ പോയി അദ്ദേഹത്തിന്റെ വാച്ച് പിടിച്ചു നോക്കി തമാശ പങ്കിടുന്ന റിഷഭ് പന്തിന്റെ ദൃശ്യങ്ങളും ആരാധകരുടെ ഹൃദയം നിറക്കുന്നതായിരുന്നു.

  Credit: Twitter

  Credit: Twitter

  • Share this:
   ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള പോരാട്ടം ഗുരുവും ശിഷ്യനും തമ്മിലുള്ള പോരാട്ടമായാണ് ആരാധകര്‍ കണ്ടത്. പന്തിന്റെ കരിയറിന്റെ തുടക്കക്കാലത്ത് ധോണിയുമായാണ് ആരാധകര്‍ താരതമ്യം ചെയ്തിരുന്നത്. ഇപ്പോഴും ധോണിയുടെ പാതയില്‍ ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് പ്രതീക്ഷിക്കപ്പെടുന്ന ഒരു താരം കൂടിയാണ് റിഷഭ് പന്ത്.

   മുന്‍ നായകന്‍ എം എസ് ധോണിയുമായി വളരെ ശക്തമായ ഒരു ബന്ധമാണ് റിഷഭ് പന്ത് കാത്തുസൂക്ഷിക്കുന്നത്. ഇത് അക്ഷരാര്‍ത്ഥത്തില്‍ തെളിയിക്കുന്നതായിരുന്നു ഇന്നലെ ടോസ്സിന് ശേഷം നടന്ന സംഭവങ്ങള്‍.


   ടോസിനു മുമ്പ് വിരാട് കോഹ്ലിയോടെന്നപോലെ ദീര്‍ഘനേരം റിഷഭ് പന്തിനോടും ധോണി സംസാരിച്ചിരുന്നു. ടോസിനുശേഷം തിരിച്ചു നടക്കാനൊരുങ്ങിയ ധോണിയുടെ പുറകിലൂടെ പോയി നിര്‍ബന്ധപൂര്‍വം പിടിച്ചു നിര്‍ത്തി അദ്ദേഹത്തിന്റെ വാച്ച് പിടിച്ചു നോക്കി തമാശ പങ്കിടുന്ന റിഷഭ് പന്തിന്റെ ദൃശ്യങ്ങളും ആരാധകരുടെ ഹൃദയം നിറക്കുന്നതായിരുന്നു. പന്തുമൊത്ത് തമാശ പങ്കിട്ട് നിറഞ്ഞു ചിരിക്കുന്ന ധോണിയെയും വിഡിയോയില്‍ കാണാമായിരുന്നു.


   ടോസ് നേടിയ ശേഷം ധോണിയുമായുള്ള ബന്ധത്തത്തെക്കുറിച്ച് കമന്റേറ്ററായ ഇയാന്‍ ബിഷപ്പ് റിഷഭ് പന്തിനോട് ചോദിച്ചപ്പോള്‍ ഇപ്പോള്‍ അദ്ദേഹം എതിരാളി മാത്രമാണെന്നായിരുന്നു റിഷഭ് പന്തിന്റെ മറുപടി. എന്നാല്‍ ഇതിന് ശേഷമായിരുന്നു ഇതെല്ലാം നടന്നത്. ഇന്നലെ റിഷഭ് പന്തിന്റെ 24ആം പിറന്നാള്‍ കൂടിയായിരുന്നു. പലപ്പോഴും ധോണിയുമായുള്ള താരതമ്യങ്ങളുടെ അതി സമ്മര്‍ദ്ദത്തില്‍ തിളങ്ങാനാവാതെ ഇന്ത്യന്‍ ടീമില്‍ നിന്ന് തന്നെ പുറത്തുപോയെങ്കിലും ശക്തമായി തിരിച്ചുവന്ന പന്ത് ഇന്ന് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ അവിഭാജ്യ ഘടകമാണ്.


   അതേസമയം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ആവേശം അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍, ചെന്നൈയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഡല്‍ഹി ഒന്നാമതെത്തിയത്. 137 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹി ടീം രണ്ട് പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നു.

   സ്‌കോര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് 20 ഓവറില്‍ 136-6, ഡല്‍ഹി ക്യാപിറ്റല്‍സ് 19.4 ഓവറില്‍ 139-7.

   39 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. വാലറ്റത്ത് ഷിമ്രോണ്‍ ഹെട്മെയര്‍(18 പന്തില്‍ 28*) നടത്തിയ പോരാട്ടം ഡല്‍ഹിയുടെ ജയത്തില്‍ നിര്‍ണായകമായി.
   Published by:Sarath Mohanan
   First published: