ജയത്തോടെ 14 പോയന്റുമായി ഒന്നാം സ്ഥാനത്തെത്തിയ ചെന്നൈ പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിക്കുകയും ചെയ്തു. തോറ്റെങ്കിലും 10 പോയിന്റുള്ള ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത്താണ്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് രണ്ടാം പാദത്തില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ചെന്നൈ സൂപ്പര്‍ കിങ്സ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്. ആദ്യം ബാറ്റ് ചെയ്ത ആര് സി ബി ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം 11 പന്തുകളും ആറ് വിക്കറ്റും ബാക്കി നിര്‍ത്തി ചെന്നൈ മറികടന്നു. ജയത്തോടെ 14 പോയന്റുമായി ഒന്നാം സ്ഥാനത്തെത്തിയ ചെന്നൈ പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിക്കുകയും ചെയ്തു. തോറ്റെങ്കിലും 10 പോയിന്റുള്ള ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത്താണ്.
— Chennai Super Kings - Mask P😷du Whistle P🥳du! (@ChennaiIPL) September 24, 2021
കഴിഞ്ഞ മല്‍സരത്തിലെ ഹീറോ റുതുരാജ് ഗെയ്ക്വാദ് (38) ആണ് ചെന്നൈയുടെ ടോപ് സ്കോറര്‍. ഫാഫ് ഡു പ്ലെസ്സിസ്(31), അമ്പാട്ടി റായുഡു (32), മോയിന്‍ അലി (23) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചതോടെ ജയം ചെന്നൈക്കൊപ്പം നില്‍ക്കുകയായിരുന്നു. സുരേഷ് റെയ്ന(17), ധോണി (11) എന്നിവരാണ് അവസാന ഓവറുകളില്‍ ചെന്നൈക്കായി നിലയുറപ്പിച്ചത്.
ടോസ് ലഭിച്ച ചെന്നൈ ആര് സി ബിയെ ബാറ്റിങിനയക്കുകയായിരുന്നു. ദേവ്ദത്ത് പടിക്കലും കോഹ്ലിയും ബാംഗ്ലൂരിനായി മികച്ച തുടക്കമാണ് നല്‍കിയത്. 50 പന്തില്‍ ദേവ്ദത്ത് 70 റണ്‍സാണ് നേടിയത്. 41 പന്ത് നേരിട്ട ക്യാപ്റ്റന്‍ കോഹ്ലി 53 റണ്‍സ് നേടി. ഇരുവരും പുറത്തായതിന് ശേഷം എത്തിയവര്‍ക്ക് ഫോം കണ്ടെത്താനായില്ല. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂര്‍ 156 റണ്‍സ് നേടിയത്.
ആദ്യ 10 ഓവറില്‍ 11 ബൗണ്ടറികള്‍ നേടിയ ബാംഗ്ലൂരിന് അവസാന 10 ഓവറില്‍ ആകെ നേടാനായത് അഞ്ച് ബൗണ്ടറികള്‍ മാത്രമാണ്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.