നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IPL 2021 | മത്സരശേഷം ധോണിക്കരികിലെത്തി പിന്നില്‍ നിന്ന് കെട്ടിപ്പിടിച്ച് വിരാട് കോഹ്ലി; വീഡിയോ

    IPL 2021 | മത്സരശേഷം ധോണിക്കരികിലെത്തി പിന്നില്‍ നിന്ന് കെട്ടിപ്പിടിച്ച് വിരാട് കോഹ്ലി; വീഡിയോ

    വിരാട് കോഹ്ലിയുടെയും എം എസ് ധോണിയുടെയും സൗഹൃദ പ്രകടനം ആരാധകര്‍ക്ക് ഹൃദ്യമായ കാഴ്ചയാണ് സമ്മാനിച്ചത്.

    Credit: twitter

    Credit: twitter

    • Share this:
      ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് രണ്ടാം പാദത്തില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ആര്‍ സി ബി ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം 11 പന്തുകളും ആറ് വിക്കറ്റും ബാക്കി നിര്‍ത്തി ചെന്നൈ മറികടന്നു. ജയത്തോടെ 14 പോയന്റുമായി ഒന്നാം സ്ഥാനത്തെത്തിയ ചെന്നൈ പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിക്കുകയും ചെയ്തു. തോറ്റെങ്കിലും 10 പോയിന്റുള്ള ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത്താണ്.

      മത്സരശേഷം ഇരു ടീമിലെയും നായകന്മാരായ വിരാട് കോഹ്ലിയുടെയും എം എസ് ധോണിയുടെയും സൗഹൃദ പ്രകടനം ആരാധകര്‍ക്ക് ഹൃദ്യമായ കാഴ്ചയാണ് സമ്മാനിച്ചത്. മത്സരം വിജയിച്ച ശേഷം ടീം അംഗങ്ങള്‍ക്കും നില്‍ക്കുകയായിരുന്നു എം എസ് ധോണി. ആ സമയത്ത് പിന്നിലൂടെ വന്ന് ധോണിയെ കെട്ടിപിടിക്കുകയാണ് കോഹ്ലി ചെയ്തത്. കോഹ്ലി വന്ന് കെട്ടിപിടിക്കുമ്പോള്‍ ധോണി ചിരിക്കുകയും കോഹ്ലിക്കൊപ്പം സൗഹൃദം പങ്കിടുകയും ചെയ്യുന്നുണ്ട്.

      കഴിഞ്ഞ മല്‍സരത്തിലെ ഹീറോ റുതുരാജ് ഗെയ്ക്വാദ് (38) ആണ് മത്സരത്തില്‍ ചെന്നൈയുടെ ടോപ് സ്‌കോററായത്. ഫാഫ് ഡു പ്ലെസ്സിസ്(31), അമ്പാട്ടി റായുഡു (32), മോയിന്‍ അലി (23) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചതോടെ ജയം ചെന്നൈക്കൊപ്പം നില്‍ക്കുകയായിരുന്നു. സുരേഷ് റെയ്‌ന(17), ധോണി (11) എന്നിവരാണ് അവസാന ഓവറുകളില്‍ ചെന്നൈക്കായി നിലയുറപ്പിച്ചത്.

      ടോസ് ലഭിച്ച ചെന്നൈ ആര്‍ സി ബിയെ ബാറ്റിങിനയക്കുകയായിരുന്നു. ദേവ്ദത്ത് പടിക്കലും കോഹ്ലിയും ബാംഗ്ലൂരിനായി മികച്ച തുടക്കമാണ് നല്‍കിയത്. 50 പന്തില്‍ ദേവ്ദത്ത് 70 റണ്‍സാണ് നേടിയത്. 41 പന്ത് നേരിട്ട ക്യാപ്റ്റന്‍ കോഹ്ലി 53 റണ്‍സ് നേടി. ഇരുവരും പുറത്തായതിന് ശേഷം എത്തിയവര്‍ക്ക് ഫോം കണ്ടെത്താനായില്ല. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂര്‍ 156 റണ്‍സ് നേടിയത്.

      ചെന്നൈക്കായി ഡ്വെയ്ന്‍ ബ്രാവോ നാലോവറില്‍ 24 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. പതിനൊന്നാം ഓവറില്‍ 100 പിന്നിട്ട ബാംഗ്ലൂരിന് പതിനാലാം ഓവറില്‍ 111ല്‍ നില്‍ക്കെയാണ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ നഷ്ടമായത്. പിന്നീടെത്തിയ എ ബി ഡിവില്ലിയേഴ്സ്(11 പന്തില്‍ 12), ഗ്ലെന്‍ മാക്സ്വെല്‍(11), ടിം ഡേവിഡ്(1) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ഒരുഘട്ടത്തില്‍ 200 റണ്‍സ് ലക്ഷ്യമിട്ട ബാംഗ്ലൂര്‍ 156ല്‍ ഒതുങ്ങുകയായിരുന്നു. ആദ്യ 10 ഓവറില്‍ 11 ബൗണ്ടറികള്‍ നേടിയ ബാംഗ്ലൂരിന് അവസാന 10 ഓവറില്‍ ആകെ നേടാനായത് അഞ്ച് ബൗണ്ടറികള്‍ മാത്രമാണ്.

      T20 World Cup | പരിക്കെങ്കില്‍ ഹാര്‍ദിക്കിനെ എന്തിന് ടീമിലെടുത്തു? ലോകകപ്പ് ടീം സെലക്ഷനെതിരെ മുന്‍ ഇന്ത്യന്‍ താരം

      ഐ പി എല്‍ പതിനാലാം സീസണിന്റെ രണ്ടാം ഘട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മൈതാനത്തിറങ്ങാന്‍ പാണ്ഡ്യക്കായിരുന്നില്ല. ഇതോടെ ടി20 ലോകകപ്പിലെ പാണ്ഡ്യയുടെ സ്ഥാനം ചോദ്യം ചെയ്യുകയാണ് ഇന്ത്യന്‍ മുന്‍താരം സാബാ കരീം.

      ഹാര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്നസ് പൂര്‍ണ ഫിറ്റല്ലെന്ന് ഉറപ്പായിട്ടും എന്തിനാണ് താരത്തെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത് എന്നതാണ് സാബായുടെ ചോദ്യം. ഫോര്‍ ഓവര്‍ സ്പെഷ്യലിസ്റ്റ് ഓള്‍റൗണ്ടറായാണ് പാണ്ഡ്യ കളിക്കുകയെന്ന് ടീം പ്രഖ്യാപന വേളയില്‍ സെലക്ടര്‍മാര്‍ അറിയിച്ചിരുന്നു.

      'ഹാര്‍ദിക് പാണ്ഡ്യ ടീമിലെ മികച്ച താരമാണ്. എന്നാല്‍ അദ്ദേഹം പൂര്‍ണ ആരോഗ്യവാനായിരിക്കുമ്പോഴാണോ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. അദേഹം പൂര്‍ണ ഫിറ്റാണെങ്കില്‍ പ്രശ്‌നമില്ല. എന്നാല്‍ അങ്ങനെയല്ലെങ്കില്‍ എപ്പോഴാണ് താരത്തിന് പരിക്ക് സംഭവിച്ചത്. പരിക്കിലാണ് താരമെങ്കില്‍ എന്തിനാണ് അദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പോകുകയും ഫിറ്റ്നസ് തെളിയിക്കുകയുമാണ് പൊതുനിയമം. ഈ നിയമം എല്ലാ താരങ്ങള്‍ക്കും ബാധകമാണ്. പാണ്ഡ്യയുടെ പരിക്കിന്റെ കാര്യത്തില്‍ എന്താണ് സംഭവിച്ചത് എന്ന് നമുക്ക് ശരിക്കും അറിയില്ല'- സാബാ കരീം പറഞ്ഞു.

      Published by:Sarath Mohanan
      First published:
      )}