നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Virat Kohli | താക്കൂറിനെതിരെ 'നോ ലുക്ക് സിക്‌സര്‍' പറത്തി വിരാട് കോഹ്ലി; സ്റ്റേഡിയം കടന്ന് പന്ത്, വീഡിയോ

  Virat Kohli | താക്കൂറിനെതിരെ 'നോ ലുക്ക് സിക്‌സര്‍' പറത്തി വിരാട് കോഹ്ലി; സ്റ്റേഡിയം കടന്ന് പന്ത്, വീഡിയോ

  ഏറെക്കുറെ ഫുള്ളര്‍ ലെങ്തില്‍ വന്ന പന്തില്‍ കോഹ്ലി 82 മീറ്റര്‍ സിക്സര്‍ കണ്ടെത്തുകയായിരുന്നു. ബൗണ്ടറിയും കടന്ന് സ്റ്റേഡിയത്തിന്റെ മുകളില്‍ ചെന്നാണ് പന്ത് വീണത്.

  Credit: Twitter

  Credit: Twitter

  • Share this:
   കുറച്ചു നാളുകളായി തന്റെ ഫോമിലേക്ക് തിരികെ എത്താനാകാതെ വലയുന്ന വിരാട് കോഹ്ലിയെയായിരുന്നു ക്രിക്കറ്റ് ലോകം കണ്ടിരുന്നത്. എന്നാല്‍ ഇന്നലത്തെ മത്സരത്തിലൂടെ താന്‍ ഫോമിലേക്ക് തിരികെ വരുന്നതിന്റെ സൂചന നല്‍കിയിരിക്കുകയാണ് ബാംഗ്ലൂര്‍ നായകന്‍. അര്‍ധ സെഞ്ചുറി നേടിയ വിരാട് കോഹ്ലി ദേവ്ദത്ത് പടിക്കലുമൊത്ത് ശക്തമായ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ബാംഗ്ലൂരിനായി പടുത്തുയര്‍ത്തിയത്.

   എന്നാല്‍ കോഹ്ലിയുടെ ഇന്നിങ്‌സില്‍ പിറന്ന ഒരു തകര്‍പ്പന്‍ നോ ലുക്ക് സിക്‌സറാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. അഞ്ചാം ഓവറില്‍ ഷര്‍ദ്ദുല്‍ താക്കൂറിന്റെ പന്തിലായിരുന്നു കോഹ്ലിയുടെ നോ ലുക്ക് സിക്സര്‍. ഏറെക്കുറെ ഫുള്ളര്‍ ലെങ്തില്‍ വന്ന പന്തില്‍ കോഹ്ലി 82 മീറ്റര്‍ സിക്സര്‍ കണ്ടെത്തുകയായിരുന്നു. ബൗണ്ടറിയും കടന്ന് സ്റ്റേഡിയത്തിന്റെ മുകളില്‍ ചെന്നാണ് പന്ത് വീണത്. എന്നാല്‍ പന്ത് ഗാലറിയിലെത്തിയത് കോഹ്ലി നോക്കിയത് പോലുമില്ല.


   'അതൊരു നോ ലുക്ക് ഷോട്ടാണ്. അദ്ദേഹത്തിന് പന്ത് എങ്ങോട്ടാണ് പോകുന്നത് എന്ന് നോക്കുക പോലും ചെയ്യേണ്ടതില്ലായിരുന്നു. അടിച്ചപ്പോള്‍ തന്നെ അത് സിക്സാകുമെന്നുറപ്പായിരുന്നു' ഇതായിരുന്നു കോഹ്ലിയുടെ സിക്സിനെക്കുറിച്ച് കമന്റേറ്ററായ ദീപ് ദാസ്ഗുപ്തയുടെ വാക്കുകള്‍. 'ബൗളര്‍മാര്‍ പേടിസ്വപ്നങ്ങളില്‍ ഞെട്ടലോടെ കേള്‍ക്കുന്ന ശബ്ദമായിരുന്നു ഇത്. എത്ര മനോഹരമായ ഷോട്ട്. ബാറ്റില്‍ നിന്ന് മനോഹരമായി അത് പറന്നു'- എന്നായിരുന്നു സുനില്‍ ഗവാസ്‌കര്‍ പറഞ്ഞത്.

   ആറ് ഫോറുകള്‍ കൂടി സഹിതം 53 റണ്‍സെടുത്താണ് കോഹ്ലി പുറത്താകുന്നത്. 41 പന്തുകളില്‍ നിന്നുമായിരുന്നു കോഹ്ലി അത്രയും റണ്‍സ് നേടിയത്. എന്നാല്‍ ബ്രാവോയുടെ പന്തില്‍ കോഹ്ലി പുറത്തായതോടെ ബാംഗ്ലൂരിന്റെ പതനം ആരംഭിക്കുകയായിരുന്നു.

   IPL 2021 | 'ചെന്നൈ സൂപ്പര്‍'! ബാംഗ്ലൂരിനെ വീഴ്ത്തി ഒന്നാമത്; ആര്‍സിബിക്ക് രണ്ടാം തോല്‍വി

   ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് രണ്ടാം പാദത്തില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്. ആദ്യം ബാറ്റ് ചെയ്ത ആര്‍ സി ബി ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം 11 പന്തുകളും ആറ് വിക്കറ്റും ബാക്കി നിര്‍ത്തി ചെന്നൈ മറികടന്നു. ജയത്തോടെ 14 പോയന്റുമായി ഒന്നാം സ്ഥാനത്തെത്തിയ ചെന്നൈ പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിക്കുകയും ചെയ്തു. തോറ്റെങ്കിലും 10 പോയിന്റുള്ള ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത്താണ്.

   സ്‌കോര്‍- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 156-6, ചെന്നൈ സൂപ്പര്‍ കിംഗ്സ് 18.2 ഓവറില്‍ 157-4.

   Read also: 'ലിവ് ദി ഗെയിം'; ടി20 ലോകകപ്പ് ഔദ്യോഗിക ഗാനം പുറത്ത്; സാന്നിധ്യമറിയിച്ച് കോഹ്ലി, റാഷിദ്, പൊള്ളാർഡ്, മാക്‌സ്‌വെൽ - വീഡിയോ

   കഴിഞ്ഞ മല്‍സരത്തിലെ ഹീറോ റുതുരാജ് ഗെയ്ക്വാദ് (38) ആണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ഫാഫ് ഡു പ്ലെസ്സിസ്(31), അമ്പാട്ടി റായുഡു (32), മോയിന്‍ അലി (23) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചതോടെ ജയം ചെന്നൈക്കൊപ്പം നില്‍ക്കുകയായിരുന്നു. സുരേഷ് റെയ്‌ന(17), ധോണി (11) എന്നിവരാണ് അവസാന ഓവറുകളില്‍ ചെന്നൈക്കായി നിലയുറപ്പിച്ചത്.
   Published by:Sarath Mohanan
   First published:
   )}