നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IPL 2021 |'തോറ്റുപോയെങ്കിലും അവനോട് ബഹുമാനം തോന്നുന്നു'; ഗെയ്ക്വാദിനെ പ്രശംസിച്ച് സഞ്ജു സാംസണ്‍

    IPL 2021 |'തോറ്റുപോയെങ്കിലും അവനോട് ബഹുമാനം തോന്നുന്നു'; ഗെയ്ക്വാദിനെ പ്രശംസിച്ച് സഞ്ജു സാംസണ്‍

    60 പന്തുകള്‍ നേരിട്ട റുതുരാജ് അഞ്ചു സിക്‌സും ഒമ്പത് ഫോറുമടക്കം 101 റണ്‍സോടെ പുറത്താകാതെ നിന്നു.

    Sanju Samson (Image: IPL)

    Sanju Samson (Image: IPL)

    • Share this:
      ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാലാം സീസണില്‍ ഏറ്റവും അധികം ജയങ്ങള്‍ സ്വന്തമാക്കി ആരാധകരെ ഞെട്ടിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന് ലഭിച്ച ഒരു വമ്പന്‍ ഷോക്കാണ് കഴിഞ്ഞ ദിവസത്തെ രാജസ്ഥാന്‍ ടീമിനോടേറ്റ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു കന്നി ഐപിഎല്‍ സെഞ്ചുറി നേടിയ റുതുരാജ് ഗെയ്ക്വാദാണ് ചെന്നൈക്കായി തിളങ്ങിയത്. 60 പന്തുകള്‍ നേരിട്ട താരം അഞ്ചു സിക്‌സും ഒമ്പത് ഫോറുമടക്കം 101 റണ്‍സോടെ പുറത്താകാതെ നിന്നു.

      മത്സരശേഷം രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു ഗെയ്ക്വാദിന്റെ പ്രകടനത്തെ പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തു. ഗെയ്ക്വാദിനോട് ബഹുമാനം തോന്നുന്നു എന്നായിരുന്നു സഞ്ജു പറഞ്ഞത്. ''അവിശ്വസനീയമായ ബാറ്റിംഗായിരുന്നു ഗെയ്ക്വാദിന്റേത്. ഇത്തരം ഒരു ബാറ്റ്സ്മാനെ എതിരാളികള്‍ ഭയക്കും. ഒരു ബുദ്ധിമുട്ടുമില്ലാതെയാണ് ഗെയ്ക്വാദ് കളിച്ചത്. അതും ഒന്നാന്തരം ക്രിക്കറ്റ് ഷോട്ടുകള്‍. ഇത്തരം താരങ്ങള്‍ ബഹുമാനം അര്‍ഹിക്കുന്നു. അവന്‍ സെഞ്ചുറി നേടിയതില്‍ ഒരുപാട് സന്തോഷം. ബഹുമാനം തോന്നുന്നു.'- സഞ്ജു പറഞ്ഞു.

      രാജസ്ഥാനെതിരായ സെഞ്ച്വറിയിലൂടെ ഈ സീസണിലെ ഓറഞ്ച് ക്യാപ്പ് റുതുരാജ് തന്റേതാക്കി മാറ്റി. 489 റണ്‍സ് നേടിയ കെഎല്‍ രാഹുലില്‍ നിന്നുമാണ് റുതുരാജ് ക്യാപ്പ് സ്വന്തമാക്കിയത്. 508 റണ്‍സാണ് ഇതുവരെ റുതുരാജ് നേടിയത്. ഇതോടെ ഈ സീസണില്‍ 500 റണ്‍സ് പിന്നിടുന്ന ആദ്യത്തെ താരവുമായി റുതുരാജ് മാറിയിരിക്കുകയാണ്. ഐപിഎല്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ചെന്നൈ താരവുമായി മാറിയിരിക്കുകയാണ് 24കാരനായ റുതുരാജ്.

      വെറും 60 പന്തുകളില്‍ നിന്നുമാണ് താരം സെഞ്ച്വറി തികച്ചത്. അതും സിക്‌സിലൂടെ. ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന 24-ാമത്തെ ഇന്ത്യന്‍ താരവും ഒമ്പതാമത്തെ ചെന്നൈ താരവുമാണ് റുതുരാജ്. ഐപിഎല്ലില്‍ അതിവേഗം ഏഴ് അര്‍ധ 50+ സ്‌കോര്‍ നേടുന്ന താരവുമായി മാറി ഇന്ന് റുതുരാജ്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഫോറുകള്‍ നേടിയ താരമായി മാറിയ റുതുരാജ് ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം പങ്കിടുകയും ചെയ്തു. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സിക്‌സും ഇന്ന് റുതുരാജ് നേടി. 108 മീറ്ററിന്റെ സിക്‌സിലൂടെയാണ് റുതുരാജ് ഈ നേട്ടം തന്റേതാക്കി മാറ്റിയത്.

      Read also: IPL 2021 |കാണികളെ അമ്പരപ്പിച്ച് സാം കറന്റെ ഭീമന്‍ നോ ബോള്‍; പന്തിന് പിന്നാലെ ഓടി ബാറ്റ്‌സ്മാന്‍; വീഡിയോ

      രാജസ്ഥാന്‍ താരങ്ങളുടെ പ്രകടനത്തെ കുറിച്ചും സഞ്ജു വാചാലനായി. 'ടീമിലെ താരങ്ങളുടെ കഴിവില്‍ ആത്മവിശ്വാസമുണ്ടായിരുന്നു. അവസാന 3-4 ഓവറുകളില്‍ പിച്ച് നന്നായി ബാറ്റ്സ്മാന്മാരെ പിന്തുണയ്ക്കുന്നതായിരുന്നു. അതുകൊണ്ട് തന്നെയാണ് ടോസ് നേടിയിട്ട് ബൗളിംഗ് തിരഞ്ഞെടുത്തത്. ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കി. പവര്‍പ്ലേയില്‍ തന്നെ മത്സരം അനുകൂലമാക്കാന്‍ അവര്‍ക്ക് സാധിച്ചു.'- സഞ്ജു പറഞ്ഞു നിര്‍ത്തി.
      Published by:Sarath Mohanan
      First published:
      )}