ഇന്റർഫേസ് /വാർത്ത /Sports / IPL 2021| ടോസ് നേടി ചെന്നൈ, ബൗളിംഗ് തിരഞ്ഞെടുത്തു; ബ്രാവോ മടങ്ങിയെത്തി

IPL 2021| ടോസ് നേടി ചെന്നൈ, ബൗളിംഗ് തിരഞ്ഞെടുത്തു; ബ്രാവോ മടങ്ങിയെത്തി

ജയം നേടി ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്ന് ഉറപ്പിക്കാനാണ് ചെന്നൈ ഇറങ്ങുന്നതെങ്കിൽ ചെന്നൈക്കെതിരെ അട്ടിമറി ജയമാണ് വില്യംസണും സംഘവും ലക്ഷ്യമിടുന്നത്.

ജയം നേടി ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്ന് ഉറപ്പിക്കാനാണ് ചെന്നൈ ഇറങ്ങുന്നതെങ്കിൽ ചെന്നൈക്കെതിരെ അട്ടിമറി ജയമാണ് വില്യംസണും സംഘവും ലക്ഷ്യമിടുന്നത്.

ജയം നേടി ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്ന് ഉറപ്പിക്കാനാണ് ചെന്നൈ ഇറങ്ങുന്നതെങ്കിൽ ചെന്നൈക്കെതിരെ അട്ടിമറി ജയമാണ് വില്യംസണും സംഘവും ലക്ഷ്യമിടുന്നത്.

  • Share this:

ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണി ബൗളിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന വിൻഡീസ് ഓൾ റൗണ്ടർ ഡ്വെയ്ൻ ബ്രാവോ ചെന്നൈ നിരയിലേക്ക് മടങ്ങിയെത്തി. ഇംഗ്ലീഷ് താരം സാം കറന് പകരമാണ് ബ്രാവോ ടീമിലിടം നേടിയത്. മറുവശത്ത് കഴിഞ്ഞ മത്സരം കളിച്ച അതേ ടീമുമായാണ് ഹൈദരാബാദ് ഇറങ്ങുന്നത്.

ഐപിഎൽ പതിനാലാം സീസണിൽ പ്ലേഓഫ് ഉറപ്പിച്ച ചെന്നൈ ഇന്ന് ജയം നേടി ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്ന് ഉറപ്പിക്കാനാണ് ഇറങ്ങുന്നത്. 10 മത്സരങ്ങൾ കളിച്ച ചെന്നൈ 16 പോയിന്റുമായി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്. അതേസമയം, തുടർതോൽവികൾക്ക് ശേഷം രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലൂടെ ആശ്വാസ ജയം നേടി വിജയവഴിയിൽ തിരിച്ചെത്തിയ ഹൈദരാബാദ് ജയം ആവർത്തിക്കാനാണ് ഇന്നിറങ്ങുന്നത്. 10 മത്സരങ്ങളിൽ എട്ടെണ്ണത്തിലും തോറ്റ ഹൈദരാബാദ് പ്ലേഓഫിൽ നിന്നും നേരത്തെ പുറത്തായിരുന്നു. ഒന്നും നഷ്ടപ്പെടാനില്ലാത്തതിനാൽ ചെന്നൈക്കെതിരെ അട്ടിമറി ജയമാണ് വില്യംസണും സംഘവും ലക്ഷ്യമിടുന്നത്.

രണ്ടാം പാദത്തിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് പുലർത്തിയാണ് ചെന്നൈ മുന്നേറുന്നത്. കഴിഞ്ഞ മത്സരത്തിൽ അവസാന പന്ത് വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് വിക്കറ്റിന് തോൽപ്പിച്ചാണ് ചെന്നൈ ഇന്നിറങ്ങുന്നത്. അതേസമയം, തുടരെ തോൽവികൾ ഏറ്റുവാങ്ങിയ ശേഷം ടീമിൽ അഴിച്ചുപണി നടത്തി രാജസ്ഥാൻ റോയൽസിനെതിരെ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം നേടിയാണ് ഹൈദരാബാദിന്റെ വരവ്.

ഇരു ടീമുകളും തമ്മിലുള്ള മത്സരങ്ങളുടെ കണക്കെടുത്താൽ ചെന്നൈ തന്നെയാണ് മുന്നിൽ നിൽക്കുന്നത്. ഇതുവരെ കളിച്ച 15 മല്‍സരങ്ങളില്‍ 11ലും ചെന്നൈ വിജയിച്ചപ്പോല്‍ നാലെണ്ണത്തില്‍ മാത്രമാണ് ഹൈദരാബാദിന് ജയിക്കാനായത്. ഈ സീസണില്‍ ഇന്ത്യയിലെ ആദ്യപാദത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈ ഏഴ് വിക്കറ്റിനാണ് ഹൈദരാബാദിനെ തകർത്ത് വിട്ടത്.

ചെന്നൈ സൂപ്പർ കിംഗ്സ് (പ്ലേയിംഗ് ഇലവൻ): ഋതുരാജ് ഗെയ്ക്വാദ്, ഫാഫ് ഡു പ്ലെസിസ്, മൊയീൻ അലി, അമ്പാട്ടി റായുഡു, സുരേഷ് റെയ്ന, എംഎസ് ധോണി (ക്യാപ്റ്റൻ) (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ഡ്വെയ്ൻ ബ്രാവോ, ശാർദുൽ താക്കൂർ, ദീപക് ചഹർ, ജോഷ് ഹെയ്‌സൽവുഡ്

സൺറൈസേഴ്സ് ഹൈദരാബാദ് (പ്ലേയിംഗ് ഇലവൻ): ജേസൺ റോയ്, വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), പ്രിയം ഗാർഗ്, അഭിഷേക് ശർമ്മ, അബ്ദുൽ സമദ്, ജേസൺ ഹോൾഡർ, റാഷിദ് ഖാൻ, ഭുവനേശ്വർ കുമാർ, സിദ്ധാർത്ഥ് കൗൾ, സന്ദീപ് ശർമ്മ

First published:

Tags: Chennai super kings, IPL 2021, Kane williamson, MS Dhoni, Sunrisers Hyderabad