നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IPL 2021 |ആ സെലിബ്രേഷന്‍ ഒഴികെ അവന്‍ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല; റിയാന്‍ പരാഗിനെതിരെ ഡെയ്ല്‍ സ്റ്റെയ്ന്‍

    IPL 2021 |ആ സെലിബ്രേഷന്‍ ഒഴികെ അവന്‍ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല; റിയാന്‍ പരാഗിനെതിരെ ഡെയ്ല്‍ സ്റ്റെയ്ന്‍

    ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള ശിവം ദുബെ അടക്കമുള്ളവര്‍ക്ക് അവസരം നല്‍കാതെ റിയാന്‍ പരാഗിന് എല്ലാ മത്സരങ്ങളില്‍ അവസരം നല്‍കുന്ന ടീമിന്റെ തീരുമാനമാണ് സ്റ്റെയ്ന്‍ ചോദ്യം ചെയ്തത്.

    News18

    News18

    • Share this:
      രാജസ്ഥാന്‍ റോയല്‍സിന്റെ യുവ ഇന്ത്യന്‍ താരം റിയാന്‍ പരാഗിനെ വിമര്‍ശിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ രംഗത്ത്. ടീമിന് വേണ്ടി ഒന്നും തന്നെ ചെയ്യാന്‍ പരാഗിന് സാധിച്ചിട്ടില്ലയെന്നും പിന്നെന്തിനാണ് വീണ്ടും അവസരങ്ങള്‍ നല്‍കുന്നതെന്ന് മനസ്സിലാകുന്നില്ലയെന്നും സ്റ്റെയ്ന്‍ പറഞ്ഞു.

      ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള ശിവം ദുബെ അടക്കമുള്ളവര്‍ക്ക് അവസരം നല്‍കാതെ റിയാന്‍ പരാഗിന് എല്ലാ മത്സരങ്ങളില്‍ അവസരം നല്‍കുന്ന ടീമിന്റെ തീരുമാനമാണ് സ്റ്റെയ്ന്‍ ചോദ്യം ചെയ്തത്. ഐപിഎല്ലിന്റെ ഈ സീസണില്‍ 10 മത്സരങ്ങളിലും കളിച്ച പരാഗ് 12 മുകളില്‍ ശരാശരിയില്‍ 84 റണ്‍സ് മാത്രമാണ് നേടിയിട്ടുള്ളത്. ബൗളറെന്ന നിലയില്‍ ഒരേയൊരു വിക്കറ്റ് മാത്രം നേടുവാനാണ് പരാഗിന് സാധിച്ചിട്ടുള്ളത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഒരു വശത്ത് ഒറ്റയാള്‍ പോരാട്ടം നടത്തുമ്പോള്‍ മതിയായ പിന്തുണ നല്‍കാന്‍ റിയാന്‍ പരാഗിനോ മറ്റുള്ള മധ്യനിര ബാറ്റ്സ്മാന്മാര്‍ക്കോ സാധിച്ചിട്ടില്ല.

      'റിയാന്‍ പരാഗ് ടീമിന് വേണ്ടി അധികമൊന്നും തന്നെ ചെയ്തിട്ടില്ല. അവന്റെ ചില ഫാന്‍സി സെലിബ്രേഷന്‍ ഒഴിച്ചാല്‍ മറ്റൊന്നും തന്നെ എനിക്കോര്‍മ്മയില്ല. കുമാര്‍ സംഗക്കാര ഇതുവരെ ഈ യുവതാരം പുറത്തെടുത്തിട്ടില്ലാത്ത മറ്റെന്തോ കണ്ടെത്തിയെന്ന് കരുതുന്നു. എന്നാല്‍ എനിക്ക് കുമാര്‍ സംഗക്കാരയെ വിശ്വാസമാണ്. അദ്ദേഹത്തിന് പരാഗില്‍ പ്രതീക്ഷയുണ്ടെങ്കില്‍ എനിക്ക് മറിച്ചൊന്നും പറയാനാകില്ല. എന്നാല്‍ ശിവം ദുബെ മികച്ച കളിക്കാരനാണ് അവന്‍ ബെഞ്ചിലിരിരിക്കുന്നത് അംഗീകരിക്കാനാകുന്നില്ല.'- ഡെയ്ല്‍ സ്റ്റെയ്ന്‍ പറഞ്ഞു.

      മുന്‍ ഇന്ത്യന്‍ താരവും കമന്റെറ്ററുമായ ആകാശ് ചോപ്രയും സമാന അഭിപ്രായവുമായി രംഗത്തെത്തി. 'അവര്‍ എന്തുകൊണ്ടാണ് ശിവം ദുബെയെ കളിപ്പിക്കാത്തത്. റിയാന്‍ പരാഗ് ഒന്നും തന്നെ ടീമിന് വേണ്ടി ചെയ്തിട്ടില്ല. അതിനൊപ്പം തന്നെ വളരെ അവന്റെ ബൗളിങ് ആക്ഷന്‍ വളരെ വിചിത്രമാണ്. എന്തുകൊണ്ട് ശിവം ദുബെ കളിക്കുന്നില്ല. അവന് ബാറ്റ് ചെയ്യുവാന്‍ കഴിയും അവന്‍ ഇന്ത്യയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 4.5 കോടിയ്ക്കാണ് നിങ്ങള്‍ അവനെ വാങ്ങിയത്. ' ആകാശ് ചോപ്ര പറഞ്ഞു.

      Sanju Samson |തകര്‍ത്തടിച്ച് സഞ്ജു; ഐപിഎല്ലില്‍ 3000 റണ്‍സ് പിന്നിട്ടു; ഓറഞ്ച് ക്യാപും സ്വന്തം

      ഐപിഎല്ലില്‍ അഭിമാനകരമായ നേട്ടങ്ങള്‍ സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസണ്‍. ഹൈദരാബാദിനെതിരായ മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് സഞ്ജു സ്വപ്നനേട്ടങ്ങള്‍ പോക്കറ്റിലാക്കിയത്. മത്സരത്തില്‍ 57 പന്തില്‍ 3 സിക്സറിന്റെയും 7 ബൗണ്ടറികളുടെയും സഹായത്തോടെ 82 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. ഇതോടെ ഐപിഎല്‍ 2021ലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ സഞ്ജുവിനായി.

      അതേസമയം ഐപിഎല്ലില്‍ 3000 റണ്‍സ് എന്ന നാഴികകല്ലും മത്സരത്തില്‍ സഞ്ജു പിന്നിട്ടു. ഐപിഎല്‍ ക്രിക്കറ്റില്‍ 3000 റണ്‍സ് തികയ്ക്കുന്ന 19ആം താരമായി സഞ്ജു മാറി. 117 മത്സരങ്ങളില്‍ നിന്നാണ് സഞ്ജുവിന്റെ ഈ നേട്ടം. 117 മത്സരങ്ങളില്‍ നിന്നും 29.87 ശരാശരിയില്‍ 3017 റണ്‍സാണ് സഞ്ജു നേടിയിരിക്കുന്നത്. 3 സെഞ്ചുറികളും 15 അര്‍ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. 119 റണ്‍സാണ് സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍.
      Published by:Sarath Mohanan
      First published:
      )}