നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IPL 2021| ഡൽഹിക്കെതിരെ ടോസ് നേടി മോർഗൻ; ബൗളിങ് തിരഞ്ഞെടുത്തു; ഇരു ടീമിലും മാറ്റങ്ങൾ

    IPL 2021| ഡൽഹിക്കെതിരെ ടോസ് നേടി മോർഗൻ; ബൗളിങ് തിരഞ്ഞെടുത്തു; ഇരു ടീമിലും മാറ്റങ്ങൾ

    കൊൽക്കത്ത നിരയിൽ പരിക്കേറ്റ വിൻഡീസ് താരം ആന്ദ്രേ റസലിന് പകരമായി ടിം സൗത്തിയും പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരമായി മലയാളി താരം സന്ദീപ് വാരിയരും ടീമിലിടം നേടി. ഡൽഹി നിരയിൽ പരിക്കേറ്റ പൃഥ്വി ഷായ്ക്ക് പകരം ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് ഇടം നേടിയിട്ടുണ്ട്.

    KKR vs DC

    KKR vs DC

    • Share this:
      ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന് എതിരായ മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ഓയിൻ മോർഗൻ ബൗളിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ചതിൽ നിന്നും മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്. കൊൽക്കത്ത നിരയിൽ പരിക്കേറ്റ വിൻഡീസ് താരം ആന്ദ്രേ റസലിന് പകരമായി ടിം സൗത്തിയും പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരമായി മലയാളി താരം സന്ദീപ് വാരിയരും ടീമിലിടം നേടി. ഐപിഎല്ലിൽ കൊൽക്കത്ത ജേഴ്സിയിൽ തന്റെ അരങ്ങേറ്റ മത്സരത്തിനാണ് കിവി പേസറായ ടിം സൗത്തി ഇറങ്ങുന്നത്. അതേസമയം ഡൽഹി നിരയിൽ പരിക്കേറ്റ പൃഥ്വി ഷായ്ക്ക് പകരം ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് ഇടം നേടിയിട്ടുണ്ട്.

      കൊൽക്കത്തയ്‌ക്കെതിരായ മത്സരത്തിൽ ജയം നേടി പോയിന്റ് പട്ടികയില്‍ വീണ്ടും തലപ്പത്തേക്കെത്താനും അതുവഴി പ്ലേഓഫ് യോഗ്യത ഉറപ്പിക്കാനും ഡല്‍ഹി ഇറങ്ങുമ്പോള്‍ അവസാന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനോട് പൊരുതി തോറ്റ കൊൽക്കത്ത വിജയവഴിയിലേക്ക് തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്നിറങ്ങുന്നത്.

      10 മത്സരത്തില്‍ നിന്ന് എട്ട് ജയവും രണ്ട് തോല്‍വിയുമടക്കം 16 പോയിന്റുള്ള ഡൽഹി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള ചെന്നൈക്കും 16 പോയിന്റാണ് ഉള്ളതെങ്കിലും അവർക്ക് മികച്ച റൺ റേറ്റ് ഉള്ളതിനാൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. 10 മത്സരത്തില്‍ നിന്ന് നാല് ജയവും ആറ് തോല്‍വിയുമടക്കം എട്ട് പോയിന്റുള്ള കൊൽക്കത്ത നാലാം സ്ഥാനത്താണ്. കൊൽക്കത്തയ്ക്ക് പുറമെ പഞ്ചാബ് കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകൾക്കെല്ലാം എട്ട് പോയിന്റ് വീതമാണുള്ളത് എന്നതിനാൽ നാലാം സ്ഥാനത്തിനായുള്ള കടുത്ത പോരാട്ടമാണ് ടൂർണമെന്റിൽ നടക്കുന്നത്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം കൊൽക്കത്തയ്ക്ക് അതി നിർണായകമാണ്.

      ഇതുവരെയുള്ള നേർക്കുനേർ കണക്കിൽ കൊൽക്കത്തയ്ക്കാണ് നേരീയ മുൻതൂക്കം. 27 മത്സരങ്ങളിൽ ഇരുവ ടീമുകളും നേർക്കുനേർ എത്തിയപ്പോൾ 14 തവണ കൊൽക്കത്തയും 12 തവണ ഡൽഹിയും ജയിച്ചു. ഒരു മത്സരം ഉപേക്ഷിച്ചു. എന്നാൽ നിലവിലെ ഫോം വെച്ച് ഈ കണക്കുകൾക്ക് എത്രത്തോളം പ്രസക്തി ഉണ്ടാകുമെന്ന് പറയാൻ കഴിയില്ല. ഷാർജയിലാണ് മത്സരം എന്നതിനാൽ സ്പിന്നർമാരുടെ പ്രകടനം മത്സരത്തിൽ നിർണായകമാകും.

      ഡൽഹി ക്യാപിറ്റൽസ് (പ്ലേയിംഗ് ഇലവൻ): ശിഖർ ധവാൻ, സ്റ്റീവ് സ്മിത്ത്, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് (ക്യാപ്റ്റൻ) (വിക്കറ്റ് കീപ്പർ), ഷിമ്രോൺ ഹെറ്റ്മേയർ, ലളിത് യാദവ്, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, കഗിസോ റബാഡ, അൻറിച്ച് നോർക്യ, ആവേശ് ഖാൻ

      കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (പ്ലേയിംഗ് ഇലവൻ): ശുഭ്മാൻ ഗിൽ, വെങ്കടേഷ് അയ്യർ, രാഹുൽ ത്രിപാഠി, ഓയിൻ മോർഗൻ (ക്യാപ്റ്റൻ), നിതീഷ് റാണ, ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പർ), സുനിൽ നരെയ്ൻ, ലോക്കി ഫെർഗൂസൺ, ടിം സൗത്തി, വരുൺ ചക്രവർത്തി, സന്ദീപ് വാര്യർ
      Published by:Naveen
      First published:
      )}