• HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021 |ഷാര്‍ജയില്‍ സിക്‌സര്‍ ഇല്ലാതെ ഒരു ഇന്നിങ്‌സ്, ഡല്‍ഹിയെ 127ല്‍ എറിഞ്ഞൊതുക്കി കൊല്‍ക്കത്ത

IPL 2021 |ഷാര്‍ജയില്‍ സിക്‌സര്‍ ഇല്ലാതെ ഒരു ഇന്നിങ്‌സ്, ഡല്‍ഹിയെ 127ല്‍ എറിഞ്ഞൊതുക്കി കൊല്‍ക്കത്ത

ഷാര്‍ജ സ്റ്റേഡിയത്തില്‍ ഒരു സിക്സര്‍ പോലും പിറക്കാതെ പൂര്‍ത്തിയാകുന്ന ആദ്യ ട്വന്റി 20 ക്രിക്കറ്റ് ഇന്നിങ്സായിരുന്നു ഇന്നു ഡല്‍ഹിയുടേത്.

News18

News18

  • Share this:
    ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ ഡല്‍ഹിയെ എറിഞ്ഞൊതുക്കി ഒതുക്കി കൊല്‍ക്കത്ത. ഷാര്‍ജയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹിക്ക് കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ കഴിഞ്ഞില്ല. നിശ്ചിത 20 ഓവറില്‍ 127 റണ്‍സാണ് ഡല്‍ഹി നേടിയിരിക്കുന്നത്. സ്റ്റീവ് സ്മിത്ത്(39), റിഷഭ് പന്ത്(39), ശിഖര്‍ ധവാന്‍(24) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.

    ടോസ് നഷ്ടമായ ഡല്‍ഹി നായകന്‍ 150ന് അടുത്തുള്ള സ്‌കോറാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞുവെങ്കിലും മികച്ച ബൗളിംഗ് പ്രകടനത്തിലൂടെ കൊല്‍ക്കത്ത പിടിമുറുക്കുകയായിരുന്നു. ഷാര്‍ജ സ്റ്റേഡിയത്തില്‍ ഒരു സിക്സര്‍ പോലും പിറക്കാതെ പൂര്‍ത്തിയാകുന്ന ആദ്യ ട്വന്റി 20 ക്രിക്കറ്റ് ഇന്നിങ്സായിരുന്നു ഇന്നു ഡല്‍ഹിയുടേത്.

    നാലോവറില്‍ വെറും 18 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ സുനില്‍ നരെയ്നും 29 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ വെങ്കിടേഷ് അയ്യരുമാണ് ഡല്‍ഹിയെ തകര്‍ത്തത്. രണ്ടോവറില്‍ വെറും 10 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ലോക്കീ ഫെര്‍ഗൂസന്‍ ഇവര്‍ക്കു മിച്ച പിന്തുണ നല്‍കി.


    35/0 എന്ന നിലയില്‍ നിന്ന് ഡല്‍ഹി 40/2 എന്ന നിലയിലേക്ക് വീണ ഡല്‍ഹിയെ പന്തും സ്മിത്തും ചേര്‍ന്ന് പതുക്കെ കരകയറ്റി. എന്നാല്‍ 77ല്‍ നില്‍ക്കെ സ്മിത്തിനെ അവര്‍ക്ക് നഷ്ടമായി. പിന്നീടതിയ താരങ്ങള്‍ വന്നതും പോയതും ഒരുപോലെയായിരുന്നു. ഇന്നിങ്‌സില്‍ ഒരു സിക്‌സ് പോലും നേടാന്‍ ഡല്‍ഹിക്ക് കഴിഞ്ഞില്ല. 77/2 എന്ന നിലയില്‍ നിന്ന് ഡല്‍ഹി 92/6 എന്ന നിലയിലേക്ക് വീഴുകയും പിന്നീട് പന്തും അശ്വിനും ചേര്‍ന്ന് നേടിയ 28 റണ്‍സാണ് അവരുടെ സ്‌കോര്‍ 120ന് മുകളില്‍ എത്തിച്ചത്.

    കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തില്‍ ജയം നേടി പോയിന്റ് പട്ടികയില്‍ വീണ്ടും തലപ്പത്തേക്കെത്താനും അതുവഴി പ്ലേഓഫ് യോഗ്യത ഉറപ്പിക്കാനും ഡല്‍ഹി ഇറങ്ങുമ്പോള്‍ അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോട് പൊരുതി തോറ്റ കൊല്‍ക്കത്ത വിജയവഴിയിലേക്ക് തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്നിറങ്ങുന്നത്.

    Read also: IPL 2021| 'ഓറഞ്ച് ജേഴ്സിയിൽ ഇനിയുണ്ടാകില്ല'; വാർണർ ഹൈദരാബാദ് വിടുന്നു; സൂചനകൾ നൽകി താരം

    10 മത്സരത്തില്‍ നിന്ന് എട്ട് ജയവും രണ്ട് തോല്‍വിയുമടക്കം 16 പോയിന്റുള്ള ഡല്‍ഹി പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള ചെന്നൈക്കും 16 പോയിന്റാണ് ഉള്ളതെങ്കിലും അവര്‍ക്ക് മികച്ച റണ്‍ റേറ്റ് ഉള്ളതിനാല്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. 10 മത്സരത്തില്‍ നിന്ന് നാല് ജയവും ആറ് തോല്‍വിയുമടക്കം എട്ട് പോയിന്റുള്ള കൊല്‍ക്കത്ത നാലാം സ്ഥാനത്താണ്. കൊല്‍ക്കത്തയ്ക്ക് പുറമെ പഞ്ചാബ് കിങ്സ്, രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകള്‍ക്കെല്ലാം എട്ട് പോയിന്റ് വീതമാണുള്ളത് എന്നതിനാല്‍ നാലാം സ്ഥാനത്തിനായുള്ള കടുത്ത പോരാട്ടമാണ് ടൂര്‍ണമെന്റില്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം കൊല്‍ക്കത്തയ്ക്ക് അതി നിര്‍ണായകമാണ്.
    Published by:Sarath Mohanan
    First published: