• HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021 |പന്ത് തട്ടിമാറ്റാന്‍ റിഷഭ് പന്തിന്റെ ശ്രമം; ദിനേഷ് കാര്‍ത്തിക്ക് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ കാണാം

IPL 2021 |പന്ത് തട്ടിമാറ്റാന്‍ റിഷഭ് പന്തിന്റെ ശ്രമം; ദിനേഷ് കാര്‍ത്തിക്ക് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ കാണാം

തക്കസമയത്ത് കാര്‍ത്തിക് ഒഴിഞ്ഞുമാറിയതുകൊണ്ട് മാത്രമാണ് അപകടം ഒഴിവായത്. കാര്‍ത്തിക് ഒട്ടും ഹാപ്പിയായിരുന്നില്ലെന്നു മുഖഭാവത്തില്‍ നിന്നും വ്യക്തമായിരുന്നു.

Credit: Twitter

Credit: Twitter

  • Share this:
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വിജയക്കുതിപ്പിന് കടിഞ്ഞാണ്‍ ഇട്ടിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ഡല്‍ഹിയെ തകര്‍ത്തുകൊണ്ട് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 11 മത്സരങ്ങളില്‍ 10 പോയിന്റുമായി നിലവില്‍ നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം 10 ബോളുകള്‍ ബാക്കിയ നില്‍ക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടന്നു.

മത്സരത്തിനിടെ നടന്ന മറ്റൊരു സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോള്‍ രസകരമായ സംഭവമായാണ് ക്രിക്കറ്റ് ആരാധകര്‍ കാണുന്നതെങ്കിലും ഒന്നോ രണ്ടോ സെക്കന്‍ഡ് മാറിയിരുന്നെങ്കില്‍ സ്ഥിതി ഇങ്ങനെ ആകുമായിരുന്നില്ല.

വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ 17ആം ഓവറിലാണ് സംഭവം നടന്നത്. ഓവറിലെ ആദ്യ പന്തില്‍ ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത് വമ്പന്‍ ഷോട്ടിന് ശ്രമിക്കുകയും എന്നാല്‍ ബാറ്റില്‍ എഡ്ജ് ചെയ്യുകയും ക്രീസില്‍ പതിച്ച് ഉയര്‍ന്നുപൊങ്ങുകയും ചെയ്തു. ബോള്‍ സ്റ്റമ്പിലേക്ക് പതിക്കുമെന്ന് ഭയന്ന റിഷഭ് പന്ത് ബാറ്റ് കൊണ്ട് വീശി ബോള്‍ തട്ടിയകറ്റാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ വിക്കറ്റിന് പുറകിലുണ്ടായിരുന്ന ദിനേശ് കാര്‍ത്തിക് അല്‍പ്പം മുന്‍പോട്ട് വന്ന് പന്തെടുക്കാന്‍ ശ്രമിച്ചത് ഡല്‍ഹി ക്യാപ്റ്റന്റെ ശ്രദ്ധയില്‍ പെട്ടില്ല. തക്കസമയത്ത് കാര്‍ത്തിക് ഒഴിഞ്ഞുമാറിയതുകൊണ്ട് മാത്രമാണ് അപകടം ഒഴിവായത്.


ആ നിമിഷം പിറകിലേക്ക് മറിഞ്ഞില്ലായിരുന്നങ്കില്‍ ബാറ്റ് കാര്‍ത്തികിന്റെ തലയില്‍ കൊള്ളുമായിരുന്നു. അതു സംഭവിച്ചിരുന്നെങ്കില്‍ ഈ മല്‍സരത്തില്‍ നിന്നു മാത്രമല്ല ചിലപ്പോള്‍ ടൂര്‍ണമെന്റില്‍ നിന്നു പോലും അദ്ദേഹത്തിനു പിന്‍മാറേണ്ടി വരുമായിരുന്നു.

കാര്‍ത്തിക് ഒട്ടും ഹാപ്പിയായിരുന്നില്ലെന്നു മുഖഭാവത്തില്‍ നിന്നും വ്യക്തമായിരുന്നു. ഉടന്‍ തന്നെ റിഷഭ് കാര്‍ത്തിക്കിന് അടുത്തേക്ക് വരികയും മാപ്പ് പറഞ്ഞ് കൈമുഷ്ടി കൊണ്ട് പരസ്പരം സൗഹൃദം പങ്കിടുകയും ചെയ്ത് പിരിയുകയായിരുന്നു.

ഷാര്‍ജ്ജയില്‍ നടന്ന മത്സരത്തില്‍ ഒരു സിക്‌സ് പോലും നേടാനാകാതെ ഡല്‍ഹി ബാറ്റിംഗ് നിര ബുദ്ധിമുട്ടിയപ്പോള്‍ ഏഴ് സിക്‌സുകള്‍ പറത്തിയാണ് കൊല്‍ക്കത്ത വിജയം നേടിയത്. ഭാഗ്യനിര്‍ഭാഗ്യം ഇരുവശത്തേക്കും മാറിമറിഞ്ഞ പോരാട്ടത്തില്‍ 27 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും രണ്ടു സിക്സറുകളും സഹിതം 36 റണ്‍സ് നേടി പുറത്താകാതെ നിന്ന നിതീഷ് റാണയാണ് കൊല്‍ക്കത്തയെ ജയത്തിലേക്കു നയിച്ചത്.

Read also: T20 World Cup |ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പുറത്തേക്ക്; ഷര്‍ദുലോ ശ്രേയസ് അയ്യരോ ടീമിലെത്തിയേക്കും, റിപ്പോര്‍ട്ട്

33 പന്തുകളില്‍ നിന്ന് ഒരു ഫോറിന്റെയും രണ്ടു സിക്സറുകളുടെയും അകമ്പടിയോടെ 33 റണ്‍സ് നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെയും 10 പന്തുകളില്‍ നിന്ന് ഒരു ഫോറും രണ്ടു സിക്സറും സഹിതം 21 റണ്‍സ് നേടിയ സുനില്‍ നരെയ്ന്റെയും ഇന്നിങ്സുകളും കൊല്‍ക്കത്ത ജയത്തില്‍ നിര്‍ണായകമായി.
Published by:Sarath Mohanan
First published: