ഐപിഎല്ലില്‍ കരുത്തരുടെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ബാറ്റിങ്ങ് എളുപ്പമല്ലാത്ത ട്രാക്കില്‍ 130 റണ്‍സ് വിജയലക്ഷ്യം നാലു വിക്കറ്റും അഞ്ച് പന്തും ബാക്കി നില്‍ക്കെയാണ് ഡല്‍ഹി മറികടന്നത്. 33 റണ്‍സെടുത്ത് പുറത്താകാതെ നിന്ന നായകന് ശ്രേയസ് അയ്യരും 20 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ആര് അശ്വിനും ചേര്‍ന്നാണ് ഡല്‍ഹിയെ ജയിപ്പിച്ചത്. അവസാന ഓവറില്‍ ജയിക്കാന്‍ നാല് റണ്‍സ് വേണ്ടിയിരുന്ന ഡല്‍ഹിക്കുവേണ്ടി ആര് അശ്വിന് ആദ്യ പന്ത് തന്നെ സിക്സര്‍ പറത്തി ജയം ഉറപ്പിക്കുകയായിരുന്നു.
ഷാര്‍ജയില്‍ നടന്ന മത്സരത്തിനിടെ മുംബൈ താരം ക്രൂണല്‍ പാണ്ഡ്യയെ ട്രോളുന്ന മലയാളി ആരാധകരുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുംബൈ ഇന്നിങ്സില്‍ ക്രൂണലിന്റെ മെല്ലെപ്പോക്കിനെയാണ് ആരാധകര്‍ പരിഹസിച്ചത്. പന്ത് മുട്ടിയിട്ടതിന് 'ഇവിടുത്തെ കാറ്റാണ് കാറ്റ്', 'തുഴയെടാ തുഴയ്' എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു ആരാധകര്‍ ട്രോളുമായി രംഗത്തെത്തിയത്.
— Cric Zoom (@cric_zoom) October 2, 2021
മത്സരത്തില്‍ 15 പന്തുകളില്‍ നിന്നും 13 റണ്‍സായിരുന്നു ക്രൂണല്‍ നേടിയത്. ബാറ്റ്സ്മാന്മാര് പ്രതീക്ഷിച്ച മികവിലേക്ക് ഉയരാതായതോടെ, മുംബൈയ്ക്ക് നിശ്ചിത 20 ഓവറില്‍ എട്ടിന് 129 റണ്‍സെടുക്കാനെ സാധിച്ചുള്ളു. 33 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ടോപ് സ്കോറര്‍. നായകന് രോഹിത് ശര്‍മ്മയും(ഏഴ്), ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കും(19) തുടക്കത്തിലേ പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ 17 റണ്‍സും കീറന്‍ പൊള്ളാര്‍ഡ് ആറ് റണ്‍സുമെടുത്ത് പുറത്തായി. ഡല്‍ഹിക്കു വേണ്ടി ആവേശ് ഖാന്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. നാലോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങിയാണ് ആവേശ് ഖാന് മൂന്നു വിക്കറ്റ് വീഴ്ത്തിയത്.
വിജയത്തോടെ ഡല്‍ഹിക്ക് പ്ലേ ഓഫ് ഉറപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. നിലവില്‍ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനം നിലനിര്‍ത്താനും ഡല്‍ഹിക്ക് സാധിച്ചു. 12 കളികളില്‍നിന്ന് 18 പോയിന്റാണ് ഡല്‍ഹിക്കുള്ളത്.
IPL 2021 |അടിക്ക് തിരിച്ചടിയുമായി സഞ്ജുവും കൂട്ടരും; ഗെയ്ക്വാദിന്റെ സെഞ്ച്വറി വിഫലം, ചെന്നൈയെ തകര്‍ത്ത് രാജസ്ഥാന്
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ തകര്‍ത്ത് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി രാജസ്ഥാന് റോയല്‍സ്. ചെന്നൈ ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം വെറും 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാന് മറികടന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ യശസ്വി ജെയ്സ്വാളും ശിവം ദുബെയുമാണ് രാജസ്ഥാന്റെ വിജയശില്പികള്. പത്ത് പോയിന്റുകളുമായി രാജസ്ഥാന് തങ്ങളുടെ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തുകയായിരുന്നു. ഇതോടെ മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് രാജസ്ഥാന് പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്തേക്ക് കയറി.
ഓപ്പണര്‍മാരായ എവിന്‍ ലൂയിസും യശസ്വി ജെയ്സ്വാളും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് രാജസ്ഥാന് നല്‍കിയത്. 12 പന്തില്‍ രണ്ടു വീതം സിക്സും ഫോറുമടക്കം 27 റണ്‍സെടുത്ത ലൂയിസിനെ പുറത്താക്കി ഷാര്‍ദുല്‍ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ തന്റെ ആദ്യ പന്തില്‍ തന്നെ മലയാളി താരം കെ.എം ആസിഫ് ജെയ്സ്വാളിനെ മടക്കി. 21 പന്തില്‍ നിന്ന് മൂന്നു സിക്സും ആറു ഫോറുമടക്കം 50 റണ്‍സെടുത്താണ് യുവതാരം ജെയ്സ്വാള്‍ പുറത്തായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: IPL 2021, Krunal Pandya, Troll video