നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • 'മാക്‌സ്വെലിനോട് സ്‌ട്രൈക്ക് വേണമോ എന്ന് ചോദിച്ചു, ഫിനിഷ് ചെയ്യാനായിരുന്നു മറുപടി': ആര്‍സിബി ഹീറോ കെഎസ് ഭരത് പറയുന്നു

    'മാക്‌സ്വെലിനോട് സ്‌ട്രൈക്ക് വേണമോ എന്ന് ചോദിച്ചു, ഫിനിഷ് ചെയ്യാനായിരുന്നു മറുപടി': ആര്‍സിബി ഹീറോ കെഎസ് ഭരത് പറയുന്നു

    അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടിയത് 5 റണ്‍സ് ആയിരുന്നു. ആവേശ് ഖാനെ സിക്സര്‍ പറത്തി കെ എസ് ഭരത് ബാംഗ്ലൂരിന്റെ ഹീറോയായി മാറുകയായിരുന്നു.

    Credit: Twitter

    Credit: Twitter

    • Share this:
      ഐ പി എല്ലില്‍ ആവേശം അവസാന ഓവര്‍ വരെ നീണ്ട ത്രില്ലര്‍ പോരാട്ടമായിരുന്നു ഇന്നലെ ബാംഗ്ലൂരും ഡല്‍ഹിയും തമ്മില്‍ നടന്നത്. മുന്‍പേ പ്ലേ ഓഫ് ഉറപ്പിച്ച ഡല്‍ഹി ക്യാപിറ്റല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടിയപ്പോള്‍ അവസാന പന്തിലായിരുന്നു കോഹ്ലിപ്പട ജയം സ്വന്തമാക്കിയത്. ഏഴ് വിക്കറ്റിനായിരുന്നു ബാംഗ്ലൂരിന്റെ ജയം.

      ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി 165 റണ്‍സ് ആണ് ബാംഗ്ലൂരിന് മുന്‍പില്‍ വിജയ ലക്ഷ്യം വെച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ കോഹ്ലിക്കും സംഘത്തിനും അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടിയത് 5 റണ്‍സ് ആയിരുന്നു. ആവേശ് ഖാനെ സിക്സര്‍ പറത്തി കെ എസ് ഭരത് ബാംഗ്ലൂരിന്റെ ഹീറോയായി മാറുകയായിരുന്നു.

      കളി ഫിനിഷ് ചെയ്യാന്‍ എനിക്ക് കഴിയുമെന്ന ആത്മവിശ്വാസം മാക്സ്വെല്‍ നല്‍കിയതായാണ് ഭരത് പറയുന്നത്. 'അവസാന മൂന്ന് പന്ത് നേരിടുന്നതിന് മുന്‍പ് സ്ട്രൈക്ക് കൈമാറണോ എന്ന് മാക്‌സ്വെലിനോട് ഞാന്‍ ചോദിച്ചു. എന്നാല്‍ എനിക്ക് ഫിനിഷ് ചെയ്യാനാവും എന്നാണ് മാക്സ് വെല്‍ പറഞ്ഞത്. അത് എനിക്ക് ഒരുപാട് ആത്മവിശ്വാസം നല്‍കി'- ഭരത് പറഞ്ഞു.


      'അടുത്ത പന്ത് എങ്ങനെയാവും എന്നതിലേക്ക് മാത്രമായിരുന്നു എന്റെ ഫോക്കസ്. ഒരുപാട് കാര്യങ്ങള്‍ ചിന്തിച്ചു കൂട്ടുന്നതിന് പകരം കാര്യങ്ങള്‍ ഞാന്‍ ലളിതമായി കണ്ടു. ടീം എന്ന നിലയില്‍ ആ സാഹചര്യം വിജയകരമായി മറികടക്കാനും ഞങ്ങള്‍ക്കായി. ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെ കളിക്കുന്നതാണ് എനിക്ക് ഇഷ്ടം. ഇന്ത്യ എയ്ക്ക് വേണ്ടി ഞാന്‍ കളിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച ബൗളര്‍മാര്‍ക്ക് എതിരെയാണ് അവിടെ നമ്മള്‍ കളിക്കുന്നത്. അതിനാല്‍ പേസ് എന്നതില്‍ ഒരു സര്‍പ്രൈസുമില്ല.'- ഭരത് പറഞ്ഞു.


      'പന്തില്‍ പേസ് ഉണ്ടെങ്കില്‍ ഹാര്‍ഡ് ഹിറ്റിങ് വേണ്ടിവരില്ല. പേസ് ഉള്ള ഡെലിവറികളുടെ വെല്ലുവിളി ഏറ്റെടുക്കാനാണ് എനിക്ക് ഇഷ്ടം. ബാറ്റിങ് പൊസിഷനില്‍ എവിടെ വേണമെങ്കിലും ഞങ്ങള്‍ക്ക് കളിക്കാം. ടീം മാനേജ്മെന്റ് അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വെല്ലുവിളി ഏറ്റെടുക്കാന്‍ എല്ലാവരും തയ്യാറാണ്'- ഭരത് കൂട്ടിച്ചേര്‍ത്തു.

      റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി മൂന്നാം സ്ഥാനത്താണ് ഭരത് ബാറ്റിങ്ങിന് ഇറങ്ങുന്നത്. ഡല്‍ഹിക്ക് എതിരെ 52 പന്തില്‍ 78 റണ്‍സ് ഭരത് നേടി. മുംബൈക്ക് എതിരായ കളിയില്‍ 32 റണ്‍സ് നേടിയും രാജസ്ഥാന് എതിരെ 44 റണ്‍സ് നേടിയും ഭരത് ഫോമിലേക്ക് എത്തിയിരുന്നു. ഡല്‍ഹിക്കെതിരെ വിജയിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ബാംഗ്ലൂര്‍. എലിമിനേറ്ററില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ബാംഗ്ലൂരിന്റെ എതിരാളി. ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും.
      Published by:Sarath Mohanan
      First published:
      )}