നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021 | എറിഞ്ഞിട്ട് റബാടയും നോക്കിയയും; 135 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഡല്‍ഹി അനായാസം ജയത്തിലേക്ക്

  IPL 2021 | എറിഞ്ഞിട്ട് റബാടയും നോക്കിയയും; 135 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഡല്‍ഹി അനായാസം ജയത്തിലേക്ക്

  മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 14 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സ് എന്ന നിലയിലാണ്.

  rishabh-pant

  rishabh-pant

  • Share this:
   ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് 135 റണ്‍സ് വിജയലക്ഷ്യം. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 14 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സ് എന്ന നിലയിലാണ്. നായകന്‍ റിഷഭ് പന്തും ശ്രേയസ് അയ്യരുമാണ് ക്രീസില്‍. തകര്‍പ്പന്‍ തുടക്കം നല്‍കിയ ശേഷമാണ് ശിഖര്‍ ധവാന്‍ (42) മടങ്ങിയത്.

   ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 28 റണ്‍സെടുത്ത അബ്ദുള്‍ സമദാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. ഡല്‍ഹിക്കായി കാഗിസോ റബാട മൂന്നും ആന്റിച്ച് നോക്കിയ അക്‌സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

   മോശം ഫോമിനെത്തുടര്‍ന്ന് ഐപിഎല്‍ ആദ്യ ഘട്ടത്തില്‍ ക്യാപ്റ്റന്‍ സ്ഥാനവും ടീമിലെ സ്ഥാനവും നഷ്ടമായ ഡേവിഡ് വാര്‍ണര്‍(0) ആദ്യ ഓവറില്‍ നോര്‍ട്യക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് ഹൈദരാബാദിനെ കരകയറ്റുമെന്ന് കരുതിയെങ്കിലും സാഹയെ മടക്കി റബാഡ പവര്‍പ്ലേയിലെ ഹൈദരാബാദിന്റെ കുതിപ്പിന് തടയിട്ടു.

   കെയ്ന്‍ വില്യംസണ്‍ നല്‍കിയ രണ്ട് അനായാസ അവസരങ്ങള്‍ റിഷഭ് പന്തും പൃഥ്വി ഷായും കൈവിട്ടെങ്കിലും വില്യംസണ് കൂടുതല്‍ നേരം ക്രീസില്‍ നില്‍ക്കാനായില്ല.
   Published by:Sarath Mohanan
   First published: