നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IPL 2021| പടിക്കലിന് ചരിത്രനേട്ടം; സച്ചിന് പുറകിൽ, മറികടന്നത് രോഹിത്തിനെയും റെയ്നയെയും

    IPL 2021| പടിക്കലിന് ചരിത്രനേട്ടം; സച്ചിന് പുറകിൽ, മറികടന്നത് രോഹിത്തിനെയും റെയ്നയെയും

    ഐപിഎല്ലിൽ 25 ഇന്നിങ്‌സുകളിൽ നിന്ന് കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം എന്ന റെക്കോർഡാണ് പടിക്കൽ സ്വന്തമാക്കിയിരിക്കുന്നത്

    ദേവ്ദത്ത് പടിക്കൽ

    ദേവ്ദത്ത് പടിക്കൽ

    • Share this:
      ഐപിഎല്ലിൽ ആർസിബിയുടെ യുവതാരമായ ദേവ്ദത്ത് പടിക്കലിന് ചരിത്രനേട്ടം. 2020ൽ ഐപിഎല്ലിൽ ആർസിബിയിലൂടെ അരങ്ങേറ്റം കുറിച്ച പടിക്കൽ മികച്ച പ്രകടനം നടത്തി ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനം ഈ സീസണിലും തുടരുന്ന താരം അതേ പ്രകടനം തുടരുന്നു. ഐപിഎല്ലിൽ ഈ സീസണിൽ 10 മത്സരങ്ങൾ കളിച്ച താരം, 309 റൺസ് ഇതിനോടകം നേടിയിട്ടുണ്ട്. ഇതില്‍ ഒരു സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടുന്നു. ആർസിബിയിൽ ഓപ്പണിങ്ങിൽ ഇറങ്ങുന്ന താരം ക്യാപ്റ്റൻ കോഹ്ലിക്കൊപ്പം ടീമിന് മികച്ച തുടക്കം നേടിക്കൊടുക്കാനും കഴിഞ്ഞിട്ടുണ്ട്.

      ഇപ്പോഴിതാ ഐപിഎല്ലിൽ ഒരു ചരിത്രനേട്ടം കുറിച്ചിരിക്കുകയാണ് പടിക്കൽ. ഐപിഎല്ലിൽ 25 ഇന്നിങ്‌സുകളിൽ നിന്ന് കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം എന്ന റെക്കോർഡാണ് പടിക്കൽ സ്വന്തമാക്കിയിരിക്കുന്നത്. 25 ഇന്നിങ്‌സുകളിൽ നിന്നും 782 റണ്‍സാണ് 21കാരനായ താരം നേടിയത്. ഈ നേട്ടത്തിൽ എത്തിയപ്പോൾ പടിക്കൽ പിന്നിലാക്കിയിരിക്കുന്നത് രോഹിത് ശർമ, സുരേഷ് റെയ്ന എന്നീ വമ്പൻ താരങ്ങളെയാണ്. അതേസമയം ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറാണ്. 25 ഇന്നിങ്‌സുകളിൽ നിന്നും 800 റൺസാണ് മാസ്റ്റർ ബ്ലാസ്റ്റർ നേടിയിട്ടുള്ളത്. ഐപിഎല്ലിൽ 78 മത്സരങ്ങളിൽ നിന്നും 2334 റൺസാണ് സച്ചിന്റെ സമ്പാദ്യം.

      ഈ പട്ടികയിൽ മൂന്നാം സ്ഥാനത്ത് ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായ സുരേഷ് റെയ്‌നയാണുള്ളത്. ഐപിഎല്ലില്‍ മികച്ച റെക്കോർഡുള്ള റെയ്‌ന 25 ഇന്നിങ്‌സില്‍ നിന്ന് നേടിയത് 763 റണ്‍സാണ്. ഇപ്പോഴും ചെന്നൈ ടീമിന്റെ ഭാഗമായി ഐപിഎല്ലിൽ റെയ്‌ന കളിക്കുന്നുണ്ട്. ഐപിഎല്ലിൽ 203 മത്സരങ്ങളിൽ നിന്ന് 5523 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇതില്‍ ഒരു സെഞ്ചുറിയും 39 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടുന്നു.

      നാലാം സ്ഥാനത്ത് മുന്‍ കെകെആര്‍ നായകന്‍ ഗൗതം ഗംഭീറാണ്. 25 ഇന്നിങ്‌സുകളിൽ നിന്നും 738 റണ്‍സാണ് ഗംഭീര്‍ നേടിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം തുടങ്ങിയ ഗംഭീര്‍ 154 മത്സരത്തില്‍ നിന്ന് 31.01 ശരാശരിയില്‍ 4218 റണ്‍സാണ് നേടിയിട്ടുള്ളത്. ഇതില്‍ 36 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടുന്നു. കെകെആറിനെ രണ്ട് തവണ കിരീടത്തിലേക്കെത്തിച്ച ഗംഭീര്‍ ഡല്‍ഹി ക്യാപിറ്റല്‍സിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

      Also read- T20 World Cup |ഇത്തവണത്തെ ലോകകപ്പ് കിരീടം ഞങ്ങള്‍ക്കുള്ളതാണ്, ഇന്ത്യ ചരിത്രം ആവര്‍ത്തിക്കും: രോഹിത് ശര്‍മ്മ

      മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റൻ രോഹിത് ശര്‍മയാണ് ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. 25 ഇന്നിങ്‌സുകളിൽ നിന്നും 725 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പം ഐപിഎൽ തുടങ്ങിയ രോഹിത് ശർമ പിന്നീട് മുംബൈ ഇന്ത്യന്‍സിനൊപ്പം ചേരുകയും 2013ൽ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുകയും തുടർന്ന് മുംബൈക്ക് ഐപിഎല്ലിൽ അഞ്ച് കിരീടം നേടിക്കൊടുത്ത് ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റനായി മാറുകയും ചെയ്തു. ഐപിഎല്ലില്‍ 210 മത്സരങ്ങളിൽ നിന്ന് 31.44 ശരാശരിയില്‍ 5564 റണ്‍സാണ് രോഹിത്തിന്റെ പേരിലുള്ളത്.

      Also read- മാക്‌സ്വെല്ലിന്റെ സിക്‌സര്‍ ശ്രമം പറന്ന് തട്ടിയകറ്റി മുസ്തഫിസുര്‍ റഹ്മാന്‍; വീഡിയോ വൈറല്‍

      ദേവദത്ത് പടിക്കലിന്റെ മിന്നും പ്രകടനത്തിനൊപ്പം തന്നെ താരത്തിന്റെ ടീമായ ആർസിബിയും ഈ സീസണിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. 11 മത്സരങ്ങളിൽ നിന്നും 14 പോയിന്റുമായി പ്ലേഓഫ് യോഗ്യതയ്ക്ക് തൊട്ടരികിൽ നിൽക്കുന്ന അവർ ഐപിഎല്ലിൽ കന്നിക്കിരീടം എന്ന ലക്ഷ്യം കൂടി മുന്നിൽവെച്ചാണ് മുന്നേറുന്നത്.
      Published by:Naveen
      First published:
      )}