നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഇത് നോ ബോളോ അതോ വൈഡോ? ബ്രാവോയുടെ അവസാന ഓവറിലെ ഡെലിവറിയില്‍ തീരുമാനം വിവാദത്തില്‍, വീഡിയോ

  ഇത് നോ ബോളോ അതോ വൈഡോ? ബ്രാവോയുടെ അവസാന ഓവറിലെ ഡെലിവറിയില്‍ തീരുമാനം വിവാദത്തില്‍, വീഡിയോ

  ക്രിക്കറ്റിലെ നിയമം അനുസരിച്ച് പന്ത് പൂര്‍ണമായും പിച്ചിന് പുറത്ത് കുത്തിയാല്‍ നോ ബോള്‍ വിളിക്കണം എന്നാണ് ചട്ടം.

  Credit: Twitter

  Credit: Twitter

  • Share this:
   ഐപിഎല്ലില്‍ വമ്പന്മാരുടെ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരിക്കുകയാണ്. ആവേശം അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍, ചെന്നൈയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഡല്‍ഹി ഒന്നാമതെത്തിയത്. 137 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹി ടീം രണ്ട് പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നു.

   ഇപ്പോഴിതാ ബ്രാവോ എറിഞ്ഞ അവസാന ഓവറില്‍ അമ്പയര്‍ വൈഡ് വിളിച്ച തീരുമാനം വിവാദത്തിലായിരിക്കുകയാണ്. ഡല്‍ഹി ഇന്നിങ്സിന്റെ അവസാന ഓവറിലെ ബ്രാവോയുടെ രണ്ടാമത്തെ ഡെലിവറി നോ ബോള്‍ ആണെന്നാണ് സുനില്‍ ഗാവസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്.

   അവസാന ഓവറില്‍ ആറ് റണ്‍സ് ആണ് ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ രണ്ടാമത്തെ പന്തില്‍ തന്നെ രണ്ട് എക്സ്ട്രാ റണ്‍സ് ഡല്‍ഹിക്ക് ലഭിച്ചു. ബ്രാവോയുടെ പിച്ചില്‍ കുത്തുക പോലും ചെയ്യാതെ പോയ ഡെലിവറിയില്‍ ആദ്യം അമ്പയര്‍ നോ ബോള്‍ ആണ് വിളിച്ചത്. പിന്നാലെ ഇത് വൈഡാക്കി.

   ധോണിയേയും മറികടന്ന് പോയ പന്ത് ഷോര്‍ട്ട് തേര്‍ഡ് മാന്‍ ഡൈവ് ചെയ്താണ് ബൗണ്ടറി കടക്കാതെ തടഞ്ഞത്. ഈ സമയം ഹെട്‌മെയര്‍ ഒരു റണ്‍സ് ഓടി എടുത്തിരുന്നു. എന്നാല്‍ ക്രിക്കറ്റിലെ നിയമം അനുസരിച്ച് പന്ത് പൂര്‍ണമായും പിച്ചിന് പുറത്ത് കുത്തിയാല്‍ നോ ബോള്‍ വിളിക്കണം എന്നാണ് ചട്ടം.

   അവസാന ഓവറിലെ മൂന്നാമത്തെ പന്തില്‍ അക്സര്‍ പട്ടേലിനെ ബ്രാവോ പുറത്താക്കി. എന്നാല്‍ പിന്നീടെത്തിയ റബാട നാലാമത്തെ പന്തില്‍ ബൗണ്ടറി നേടി ഡല്‍ഹിയുടെ ജയം ഉറപ്പാക്കി.

   IPL 2021 |ഐപിഎല്ലില്‍ 2009ന് ശേഷം ധോണിക്ക് ഇതാദ്യം; നിരാശരായി ആരാധകര്‍

   ഡല്‍ഹിക്കെതിരായ മത്സരത്തിലെ സ്ലോ ഇന്നിങ്സിന് ശേഷം കടുത്ത വിമര്‍ശനങ്ങളാണ് നായകന്‍ എം എസ് ധോണിക്കെതിരെ ഉയരുന്നത്. ഏറെ നേരം ക്രീസില്‍ ചിലവഴിച്ചപ്പോഴും കൂറ്റനടികള്‍ ധോണിയുടെ ബാറ്റില്‍ നിന്ന് പിറന്നില്ല. ആറാമനായി ക്രീസിലെത്തിയ ധോണി ബൗണ്ടറിയോ, സിക്‌സറോയില്ലാതെ 27 ബോളില്‍ 18 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. അവസാന അഞ്ചോവറില്‍ സിഎസ്‌കെയുടെ സ്‌കോറിങിന്റെ വേഗം കുറയാനിടയാക്കിയതും ധോണിയുടെ ഈ മെല്ലെപ്പോക്കായിരുന്നു. ഇന്നിങ്‌സില്‍ 66.67 എന്ന ദയനീയ സ്‌ട്രൈക്ക് റേറ്റായിരുന്നു അദ്ദേഹത്തിന്റേത്.

   ഐ പി എല്ലില്‍ 2009ന് ശേഷം ഇതാദ്യമായാണ് ധോണി ഇരുപത്തിയഞ്ചോ അതിലധികമോ പന്തുകള്‍ നേരിട്ടിട്ടും ബൗണ്ടറി നേടാതിരിക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ 27 പന്തുകള്‍ താരം നേരിട്ടപ്പോള്‍ ബൗണ്ടറികളൊന്നും പിറന്നില്ല. 27 പന്തില്‍ നിന്ന് 18 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞതും. ഒന്‍പതാം ഓവറില്‍ ക്രീസിലെത്തിയ താരം അവസാന ഓവറിലാണ് പുറത്തായത് എന്നതും ശ്രദ്ധേയമാണ്.

   2009ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരെയാണ് ധോണി ഇത്തരത്തില്‍ മോശം പ്രകടനം മുമ്ബ് പുറത്തെടുത്തത്. അന്ന് 30 പന്ത് നേരിട്ടിട്ടും ബൗണ്ടറി നേടാനായില്ല. 28 റണ്‍സായിരുന്നു സമ്പാദ്യം.
   Published by:Sarath Mohanan
   First published:
   )}