• HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021 | ഞാന്‍ ആയിരുന്നെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞേനെ; കോഡുകള്‍ ഉപയോഗിച്ചുള്ള കെകെആര്‍ തന്ത്രത്തിനെതിരെ ഗൗതം ഗംഭീര്‍

IPL 2021 | ഞാന്‍ ആയിരുന്നെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞേനെ; കോഡുകള്‍ ഉപയോഗിച്ചുള്ള കെകെആര്‍ തന്ത്രത്തിനെതിരെ ഗൗതം ഗംഭീര്‍

ഫീല്‍ഡിലുള്ള നായകന്‍ ഓയിന്‍ മോര്‍ഗനുമായി ഡഗ്ഔട്ടിലിരുന്ന് രഹസ്യ സന്ദേശത്തിലൂടെ സംവദിക്കുന്ന കെ കെ ആര്‍ അനലിസ്റ്റ് നഥാന്‍ ലീമണിന്റെ ദൃശ്യങ്ങളാണ് ചര്‍ച്ചയായത്.

News18

News18

  • Share this:
    ഐപിഎല്‍ പതിനാലം സീസണിലെ ആദ്യഭാഗത്തില്‍ ശരാശരി പ്രകടനം മാത്രം പുറത്തെടുത്ത കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ടൂര്‍ണമെന്റ് യു എ ഇയിലെത്തിയതോടെ അടിമുടി മാറിയിരിക്കുകയാണ്. അവര്‍ കരുത്തരായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയും നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനെയും തകര്‍ത്തുകൊണ്ടാണ് വരവറിയിച്ചത്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോല്‍വി വഴങ്ങുകയും ചെയ്തു.

    ഇതില്‍ മുംബൈ ഇന്ത്യന്‍സുമായി നടന്ന മത്സരത്തിനിടെ നടന്ന ചില സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഫീല്‍ഡിലുള്ള നായകന്‍ ഓയിന്‍ മോര്‍ഗനുമായി ഡഗ്ഔട്ടിലിരുന്ന് രഹസ്യ സന്ദേശത്തിലൂടെ സംവദിക്കുന്ന കെ കെ ആര്‍ അനലിസ്റ്റ് നഥാന്‍ ലീമണിന്റെ ദൃശ്യങ്ങളാണ് ചര്‍ച്ചയായത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തുകയാണ് കൊല്‍ക്കത്ത മുന്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍.

    മത്സരത്തിനിടെ രഹസ്യ കോഡുകളിലൂടെ ക്യാപ്റ്റന് നിര്‍ദ്ദേശങ്ങള്‍ കൈമാറുന്ന കൊല്‍ക്കത്തയുടെ തന്ത്രമാണ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ ഗൗതം ഗംഭീറിനെ ചൊടിപ്പിച്ചത്. ഈ ഐ പി എല്‍ സീസണിന് മുന്‍പായാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ അനലിസ്റ്റ് കൂടിയായ നഥാന്‍ ലീമണെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ചത്.

    മത്സരത്തിനിടയില്‍ ഇത്തരത്തിലൊരു അനലിസ്റ്റിനെ ടീമില്‍ നിയമിച്ചാല്‍ എന്തായിരിക്കും പ്രതികരണമെന്ന മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയുടെ ചോദ്യത്തിന് മറുപടിയായാണ് താന്‍ ക്യാപ്റ്റനായിരിക്കെയാണ് ഇത്തരത്തില്‍ കോഡുകള്‍ കൈമാറുന്ന അനലിസ്റ്റിനെ ടീം നിയമിക്കുന്നതെങ്കില്‍ താന്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുമെന്ന് ഗംഭീര്‍ തുറന്നടിച്ചത്.


    ഗൗതം ഗംഭീറിന്റെ ക്യാപ്റ്റന്‍സിയിലാണ് 2012ലും 2014ലും കൊല്‍ക്കത്ത ചാമ്പ്യന്മാരായത്. 2017 ല്‍ ഗംഭീര്‍ ഫ്രാഞ്ചൈസി വിട്ട ശേഷം ഒരു സീസണില്‍ മാത്രമാണ് കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ സാധിച്ചത്.

    മുംബൈക്കെതിരായ മത്സരത്തിനിടെ ആദ്യം നാല് എഴുതിയ പാഡ് ലീമാന്‍ ലാപ്ടോപിന് മുന്നില്‍ ചാരി വെക്കുകയായിരുന്നു. അതിനുശേഷം തൊട്ടടുത്തായി മൂന്ന് എന്നെഴുതിയ പാഡ് വെച്ചു. എന്താണ് ഉദ്ദേശിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും ഇരുവരും ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് ആരാധകര്‍ കണ്ടെത്തി.

    ഈ സീസണില്‍ തന്നെ ഇന്ത്യയില്‍ നടന്ന ഒന്നാം പാദത്തില്‍ പഞ്ചാബിനെതിരായ മത്സരത്തിലും സമാനസംഭവം അരങ്ങേറിയിരുന്നു. കൂടാതെ ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക പരിമിത ഓവര്‍ പരമ്പരക്കിടെ പവലിയനില്‍ നിന്ന് ലീമണ്‍ മോര്‍ഗന് സന്ദേശം കൈമാറിയിരുന്നു.

    IPL 2021 Virat Kohli| കിംഗ് കോഹ്ലി; ടി20യിൽ ചരിത്രനേട്ടം സ്വന്തമാക്കി ആർസിബി ക്യാപ്റ്റൻ

    ടി20 ക്രിക്കറ്റിൽ ചരിത്രനേട്ടം സ്വന്തമാക്കി ആർസിബി ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ടി20യില്‍ 10,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ എന്ന റെക്കോര്‍ഡാണ് കോഹ്ലി തന്റെ പേരിലേക്ക് എഴുതി ചേർത്തത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 13 റൺസ് നേടിയതോടെയാണ് കോഹ്ലി ഈ നാഴികക്കല്ല് പിന്നിട്ടത്. മുംബൈ ബൗളർ ജസ്പ്രീത് ബുംറയെ സിക്സടിച്ചാണ് വിരാട് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്. ക്യാപ്‌റ്റൻസിയെ ചൊല്ലിയുള്ള പ്രശ്നങ്ങളും ബാറ്റിങ്ങിൽ താളം കണ്ടെത്താൻ കഴിയുന്നില്ല എന്ന വിമർശനങ്ങൾക്ക് ഇടയിലാണ് കോഹ്ലി ഈ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത് എന്നത് ഇതിന്റെ മാറ്റ് കൂട്ടുന്നു.
    Published by:Sarath Mohanan
    First published: