നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021 |'കളി ജയിക്കുകയാണ് പ്രധാനം, അല്ലാതെ വിട വാങ്ങല്‍ മത്സരം നല്‍കുന്നതല്ല'; തുറന്നടിച്ച് ഗൗതം ഗംഭീര്‍

  IPL 2021 |'കളി ജയിക്കുകയാണ് പ്രധാനം, അല്ലാതെ വിട വാങ്ങല്‍ മത്സരം നല്‍കുന്നതല്ല'; തുറന്നടിച്ച് ഗൗതം ഗംഭീര്‍

  ഒരുപാട് മികച്ച കളിക്കാര്‍ക്ക് യാത്രയയപ്പ് ലഭിച്ചിട്ടില്ലെന്നും അതില്‍ ആശ്ചര്യപ്പെടാനൊന്നുമില്ലെന്നും ഗംഭീര്‍ പറഞ്ഞു.

  News18

  News18

  • Share this:
   ഐപിഎല്‍ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിനായി മുംബൈ ഇന്ത്യന്‍സിന് എതിരെ ഹൈദരാബാദ് ഇറങ്ങുമ്പോള്‍ വിടപറയല്‍ മത്സരം കളിക്കാന്‍ ഡേവിഡ് വാര്‍ണര്‍ക്ക് അവസരം ലഭിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഡേവിഡ് വാര്‍ണറുടെ ഹൈദരാബാദിലെ അവസാന സീസണ്‍ ആയിരിക്കും ഇതെന്ന് ഏതാണ്ട് ഉറപ്പായിരുന്നു.

   ടീമിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട താരമായ വാര്‍ണര്‍ക്ക് വിടവാങ്ങല്‍ മത്സരം നല്‍കാന്‍ ടീം മാനേജ്മെന്റ് തയ്യാറാവുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇപ്പോഴിതാ താരത്തിന് വിടവാങ്ങല്‍ മത്സരം നല്‍കണമെന്ന ആവശ്യത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.

   മത്സരം ജയിക്കുക എന്നതാണ് ടീമിന്റെ ധര്‍മ്മമെന്നും അല്ലാതെ വിടവാങ്ങല്‍ നല്‍കുക എന്നത് അല്ലെന്നും ഗംഭീര്‍ തുറന്നടിച്ചു. ഒരുപാട് മികച്ച കളിക്കാര്‍ക്ക് യാത്രയയപ്പ് ലഭിച്ചിട്ടില്ലെന്നും അതില്‍ ആശ്ചര്യപ്പെടാനൊന്നുമില്ലെന്നും ഗംഭീര്‍ പറഞ്ഞു.

   'നോക്കൂ, ഒരുപാട് മികച്ച കളിക്കാര്‍ക്ക് യാത്രയയപ്പ് ലഭിച്ചില്ല. ഈ വിടവാങ്ങല്‍ സമ്ബ്രദായം എനിക്ക് മനസ്സിലാകുന്നില്ല. ആത്യന്തികമായി നിങ്ങള്‍ മത്സരം ജയിക്കാനാണ് കളിക്കുന്നത്. നിങ്ങളുടെ ഏറ്റവും മികച്ച പ്ലേയിംഗ് ഇലവന്‍ അദ്ദേഹത്തെ അര്‍ഹിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തിന് ഒരു അവസരം നല്‍കുക. ഇല്ലെങ്കില്‍, അദ്ദേഹത്തിന് ഒരു അവസരം നല്‍കരുത്. സണ്‍റൈസേഴ്സിന്റെ ജോലി മത്സരങ്ങള്‍ ജയിക്കുക എന്നതാണ്, വിടവാങ്ങലുകള്‍ നല്‍കുക എന്നല്ല'- ഗംഭീര്‍ പറഞ്ഞു.

   പതിനാലാം ഐപിഎല്‍ സീസണില്‍ തുടരെ തോല്‍വിയിലേക്ക് ഹൈദരാബാദ് വീണതിന് പിന്നാലെയാണ് ക്യാപ്റ്റന്‍ സ്ഥാനവും പ്ലേയിങ് ഇലവനിലെ സ്ഥാനവും വാര്‍ണര്‍ക്ക് നഷ്ടമാവുന്നത്. യുഎഇയില്‍ ഐപിഎല്‍ സീസണ്‍ പുനരാരംഭിച്ചപ്പോള്‍ ആദ്യ മത്സരങ്ങളില്‍ വാര്‍ണര്‍ക്ക് കളിക്കാനായെങ്കിലും മികവ് കാണിക്കാനാവാതെ വന്നതോടെ സ്ഥാനം നഷ്ടമാവുകയായിരുന്നു.

   T20 World Cup |ജേഴ്‌സിയില്‍ ഇന്ത്യക്ക് പകരം യുഎഇ; ലോകകപ്പിന് മുന്‍പേ പ്രകോപനവുമായി പാകിസ്ഥാന്‍

   ഐസിസി ടി20 ലോകകപ്പ് ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യയെ പ്രകോപിപ്പിച്ച് പാകിസ്ഥാന്‍. ലോകകപ്പിനുള്ള പാകിസ്ഥാന്റെ പുതിയ ജേഴ്‌സിയാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് വഴി വെച്ചിരിക്കുന്നത്. പാകിസ്ഥാന്‍ ടീം ക്യാപ്റ്റന്‍ ബാബര്‍ അസം പുതിയ ജേഴ്‌സി ധരിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

   ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പ് കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് യു എ ഇയിലേക്ക് മാറ്റിയത്. ലോകകപ്പ് ഇന്ത്യയിലല്ല നടക്കുന്നതെങ്കിലും ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ആതിഥേയത്വം ഇന്ത്യയ്ക്ക് തന്നെയാണ്. ഐസിസി നിയമപ്രകാരം ടൂര്‍ണമെന്റിലുള്ള ജേഴ്‌സിയുടെ വലതുഭാഗത്തിനു മുകളില്‍ ഐസിസി ലോഗോയും ഒപ്പം ആതിഥേയത്വം വഹിക്കുന്ന ടീമിന്റെ പേരും ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ ലോകകപ്പിനുള്ള പാകിസ്ഥാന്റെ ജേഴ്‌സിയില്‍ പതിപ്പിച്ചിരിക്കുന്ന ഐ സി സി ടി20 ലോകകപ്പ് ലോഗോയുടെ കീഴില്‍ യുഎഇ 2021 എന്നാണ് എഴുതിയിരിക്കുന്നത്.

   ലോകകപ്പ് ക്വാളിഫയര്‍ കളിക്കുന്ന ടീമുകള്‍ ഇതിനോടകം തങ്ങളുടെ ജേഴ്‌സി ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. സ്‌കോട്‌ലന്‍ഡ് അടക്കമുള്ള ടീമുകള്‍ ജേഴ്‌സിയില്‍ ഇന്ത്യ 2021 എന്ന് പതിപ്പിച്ചിട്ടുണ്ട്. ലോകകപ്പ് പ്രൊമോയില്‍ സംസാരിക്കുന്നതിനിടെ ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്വെല്‍ ധരിച്ച ജേഴ്‌സിയിലും ഇന്ത്യ 2021 എന്ന് എഴുതിയിട്ടുണ്ട്. പാകിസ്ഥാന്‍ ഔദ്യോഗികമായി ജേഴ്‌സി പ്രകാശനം ചെയ്തിട്ടില്ലയെങ്കിലും ക്യാപ്റ്റന്‍ ബാബര്‍ അസം പുതിയ ജേഴ്‌സിയണിഞ്ഞ് നില്‍ക്കുന്ന ചിത്രം ചര്‍ച്ചയായിക്കഴിഞ്ഞു.

   Published by:Sarath Mohanan
   First published: