നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IPL 2021 | 'ചെന്നൈ പ്ലേ ഓഫ് ഉറപ്പിച്ചാല്‍ ധോണി നാലാമനായി ഇറങ്ങണം'; നിര്‍ദേശവുമായി ഗൗതം ഗംഭീര്‍

    IPL 2021 | 'ചെന്നൈ പ്ലേ ഓഫ് ഉറപ്പിച്ചാല്‍ ധോണി നാലാമനായി ഇറങ്ങണം'; നിര്‍ദേശവുമായി ഗൗതം ഗംഭീര്‍

    ചെന്നൈ യോഗ്യത ഉറപ്പാക്കികഴിഞ്ഞാല്‍ ധോണി നാലാമനായി ബാറ്റിങിനിറങ്ങണമെന്നാണ് ഗംഭീര്‍ അഭിപ്രായപെട്ടത്. അതിനു കാരണവും അദ്ദേഹം വിശദീകരിച്ചു.

    News18

    News18

    • Share this:
      ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് രണ്ടാം പാദത്തില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഇന്നലത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍ സി ബി ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം 11 പന്തുകളും ആറ് വിക്കറ്റും ബാക്കി നിര്‍ത്തി ചെന്നൈ മറികടന്നു. ജയത്തോടെ 14 പോയന്റുമായി ഒന്നാം സ്ഥാനത്തെത്തിയ ചെന്നൈ പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിക്കുകയും ചെയ്തു. തോറ്റെങ്കിലും 10 പോയിന്റുള്ള ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത്താണ്.

      ഇപ്പോഴിതാ ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയ്ക്ക് നിര്‍ദ്ദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഈ സീസണില്‍ ചെന്നൈ യോഗ്യത ഉറപ്പാക്കികഴിഞ്ഞാല്‍ ധോണി നാലാമനായി ബാറ്റിങിനിറങ്ങണമെന്നാണ് ഗംഭീര്‍ അഭിപ്രായപെട്ടത്. അതിനു കാരണവും അദ്ദേഹം വിശദീകരിച്ചു.

      'ചെന്നൈ പ്ലേയോഫ് യോഗ്യത ഉറപ്പാക്കികഴിഞ്ഞാല്‍ പിന്നീടുള്ള മത്സരങ്ങളില്‍ ധോണി നാലാമനായി ബാറ്റിങിനിറങ്ങണം. അത് ചേസ് ചെയ്യുമ്പോഴായാലും അല്ലെങ്കില്‍ ആദ്യം ബാറ്റ് ചെയ്യുമ്പോഴായാലും. കാരണം ധോണി ക്രീസില്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടതുണ്ട്. ഞാനത് കാണാന്‍ ആഗ്രഹിക്കുന്നു. ധോണി അത് ചെയ്യുമെന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ക്യാപ്റ്റനാകുന്നതിന്റെ ഏറ്റവും മികച്ച ഗുണമെന്തെന്നാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന പൊസിഷനില്‍ ബാറ്റ് ചെയ്യാനാകുമെന്നതാണ്.'- ഗംഭീര്‍ പറഞ്ഞു.

      'മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ഇറങ്ങുന്ന താരങ്ങള്‍ എല്ലായ്പ്പോഴും റണ്‍സ് കണ്ടെത്തണമെന്നില്ല. ആ പൊസിഷനില്‍ ബാറ്റ് ചെയ്യുന്നവര്‍ ഉത്തരവാദിത്തത്തോടെ ദീര്‍ഘനേരം ബാറ്റ് ചെയ്യണം. എന്നാല്‍ റണ്‍സ് കണ്ടെത്താന്‍ കഴിഞ്ഞാല്‍ കാര്യങ്ങള്‍ എളുപ്പമാവും. പക്ഷെ ഉത്തരവാദിത്വം നിങ്ങളെ ബാധിക്കരുത്. ടീമിന് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ട്ടപെട്ടേക്കാം അപ്പോള്‍ ക്രീസിലെത്തി റണ്‍സ് സ്‌കോര്‍ ചെയ്യേണ്ടത് നിങ്ങളാണ്.'- ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

      IPL 2021 | 'അവന്‍ എന്റെ സഹോദരനാണ്, സ്ലോ ബോളിനെ ചൊല്ലിയാണ് എന്നും വഴക്ക്'; മനസ്സ് തുറന്ന് എംഎസ് ധോണി

      ഇന്നലെ ബാംഗ്ലൂരിനെതിരെ ചെന്നൈയുടെ വിജയത്തില്‍ ഡ്വെയ്ന്‍ ബ്രാവോയുടെ പ്രകടനം വളരെ നിര്‍ണായകമായിരുന്നു. നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങിയ താരം മൂന്ന് നിര്‍ണായക വിക്കറ്റുകളാണ് വീഴ്ത്തിയത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലി കൂറ്റനടിക്കാരന്‍ ഗ്ലെന്‍ മാക്‌സ്വെല്‍ ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുടെ വിക്കറ്റുകളാണ് ബ്രാവോ വീഴ്ത്തിയത്. മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും ബ്രാവോയ്ക്കായിരുന്നു.

      ഇപ്പോഴിതാ ഡ്വെയ്ന്‍ ബ്രാവോയെ പ്രശംസയില്‍ മൂടി രംഗത്തെത്തുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണി. ബ്രാവോ എന്റെ സഹോദരനാണെന്നാണ് ധോണി മത്സരശേഷം പറഞ്ഞത്. ''ബ്രാവോ പൂര്‍ണകായികക്ഷമത വീണ്ടെടുത്തു. അവന്റെ ഫിറ്റ്‌നെസ് നന്നായി സൂക്ഷിക്കുന്നുണ്ട്. എന്റെ സഹോദരനാണ് ബ്രാവോ. സ്ലോവര്‍ എറിയുന്നതില്‍ അവന് പ്രത്യേക കഴിവുണ്ട്. അതോടൊപ്പം ആറ് പന്തുകള്‍ വ്യത്യസ്തമായി എറിയാനുള്ള കഴിവുമുണ്ട്. സ്ലോവര്‍ എറിയുന്നതിന് പകരം മറ്റുപന്തുകളും ഉപയോഗിക്കണം. അപ്പോള്‍ ബാറ്റ്‌സ്മാന് ആശയക്കുഴപ്പമാവും. അത്തരത്തില്‍ വിക്കറ്റ് വീഴ്ത്താനും സാധിക്കും.'- ധോണി പറഞ്ഞു.

      'എല്ലാ വര്‍ഷവും ഞങ്ങള്‍ക്കിടയില്‍ വഴക്ക് ഉണ്ടാവാറുണ്ട് സ്ലോ ബോളുകള്‍ എറിയണമോ വേണ്ടയോ എന്നതില്‍. ബാറ്ററെ കളിപ്പിക്കാനായാണ് സ്ലോ ബോളുകളിലൂടെ ബ്രാവോ ശ്രമിക്കുന്നത്. എന്നാലിപ്പോള്‍ സ്ലോ ഡെലിവറികളുടെ പേരിലാണ് ബ്രാവോ അറിയപ്പെടുന്നത്. ഇനി ബ്രാവോ സ്ലോ ഡെലിവറികള്‍ എറിഞ്ഞില്ലെങ്കില്‍ അതാണ് ബാറ്ററെ സര്‍പ്രൈസ് ചെയ്യിക്കുക. ബാറ്റ്‌സ്മാനെ കബളിപ്പിക്കാന്‍ അതും ഒരു വഴിയാണ്.'- ധോണി കൂട്ടിച്ചേര്‍ത്തു.
      Published by:Sarath Mohanan
      First published:
      )}