നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021 |ചെന്നൈക്കും ഇംഗ്ലണ്ടിനും തിരിച്ചടി; സാം കറന് നട്ടെല്ലിന് പരിക്ക്, സീസണില്‍ ഇനി കളിക്കില്ല

  IPL 2021 |ചെന്നൈക്കും ഇംഗ്ലണ്ടിനും തിരിച്ചടി; സാം കറന് നട്ടെല്ലിന് പരിക്ക്, സീസണില്‍ ഇനി കളിക്കില്ല

  യുഎഇയില്‍ സിഎസ്‌കെ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നില്ലെങ്കിലും പ്ലേഓഫില്‍ കറന്റെ വിടവ് അവര്‍ക്കു തിരിച്ചടിയായേക്കും.

  News18

  News18

  • Share this:
   ഇംഗ്ലണ്ട് ഓള്‍റൗണ്ടറും ചെന്നൈ സൂപ്പര്‍ കിങ്സ് താരവുമായ സാം കറന്‍ ഐപിഎല്ലിലെ ഇനിയുള്ള മത്സരങ്ങള്‍ കളിക്കില്ല. ഐപിഎല്ലിലെ ബാക്കി മല്‍സരങ്ങളില്‍ മാത്രമല്ല ഈ മാസം ആരംഭിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനു വേണ്ടിയും കറന്‍ കളിക്കില്ല. പുറംഭാഗത്തേറ്റ പരിക്കിനെ തുടര്‍ന്നാണ് താരത്തിന്റെ പിന്‍മാറ്റം.

   ഐപിഎല്ലിന്റെ പ്ലേഓഫ് മല്‍സരങ്ങള്‍ക്കു തയ്യാറെടുക്കുന്ന എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സിനു അപ്രതീക്ഷിത തിരിച്ചടിയാണിത്. ഇന്ത്യയില്‍ നടന്ന ഐപിഎല്ലിന്റെ ആദ്യപാദത്തില്‍ സിഎസ്‌കെയ്ക്കു വേണ്ടി മിന്നുന്ന പ്രകടനമായിരുന്നു കറന്‍ കാഴ്ചവച്ചത്. പക്ഷെ യുഎയിലെ രണ്ടാംപാദത്തില്‍ താരത്തിനു ഫോം ആവര്‍ത്തിക്കാനായില്ല. ഇതേ തുടര്‍ന്നു ടീമില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു.

   യുഎഇയില്‍ സിഎസ്‌കെ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നില്ലെങ്കിലും പ്ലേഓഫില്‍ കറന്റെ വിടവ് അവര്‍ക്കു തിരിച്ചടിയായേക്കും. കാരണം ബാറ്റിങിലും ബൗളിങ്ങിലും ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന താരമാണ് അദ്ദേഹം. സിഎസ്‌കെ മാനേജ്മെന്റും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുമാണ് കറന്റെ പിന്‍മാറ്റം അറിയിച്ചത്. ഇതോടെ ഇംഗ്ലണ്ടിന്റെ ട്വന്റി-20 ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും താരം പുറത്തായി. പകരം സഹോദരന്‍ ഓള്‍റൗണ്ടര്‍ ടോം കറനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

   ഐപിഎല്ലിലെ ബാക്കിയുള്ള മല്‍സരങ്ങളും ലോകകപ്പും നഷ്ടമായതില്‍ നിരാശയുണ്ടെന്നു സാം കറന്‍ പറഞ്ഞു. 'ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനിനൊപ്പമുള്ള സമയം ഞാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ടീമംഗങ്ങള്‍ വളരെ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പിന്മാറ്റത്തെക്കുറിച്ച് എനിക്കു ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. പക്ഷെ ഈ അതിശയിപ്പിക്കുന്ന ഇടത്തു നിന്നും ഞാന്‍ മടങ്ങുകയാണ്. അടുത്ത കുറച്ചു ദിവസങ്ങളില്‍ എവിടെയായാലും ടീമിനെ പിന്തുണച്ച് ഞാനുണ്ടാവും. സിഎസ്‌കെ ടീം മുന്നോട്ടു തന്നെ പോവും, കിരീടം നേടുമെന്ന് എനിക്കുറപ്പുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മുഴുവന്‍ ഫാന്‍സിനോടും ഞാന്‍ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുകയാണ്.'- കറന്‍ പറഞ്ഞു.

   IPL 2021 MI vs RR| പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി മുംബൈ; രാജസ്ഥാനെതിരെ തകര്‍പ്പന്‍ ജയം

   ഷാര്‍ജ: ഐ പി എല്ലിലെ നിർണായക മത്സരത്തിൽ രാജസ്ഥാന്‍ റോയല്‍സിനെ 8 വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി മുംബൈ ഇന്ത്യന്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ഉയര്‍ത്തിയ 91 റണ്‍സ് വിജയലക്ഷ്യം 8.2 ഓവറില്‍ 2 വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി മുംബൈ മറികടന്നു.

   25 പന്തില്‍ നിന്ന് മൂന്ന് സിക്‌സും അഞ്ചു ഫോറുമടക്കം 50 റണ്‍സോടെ പുറത്താകാതെ നിന്ന ഇഷാന്‍ കിഷനാണ് മുംബൈയെ അനായാസം വിജയത്തിലെത്തിച്ചത്. തോല്‍വിയോടെ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചു. ജയത്തോടെ 12 പോയന്റുമായി മുംബൈ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. എന്നാൽ പ്ലേ ഓഫില്‍ ഇടം ലഭിക്കുമോ എന്നറിയാന്‍ മുംബൈക്ക് അവസാന മത്സരം വരെ കാത്തിരിക്കണം.

   13 പന്തില്‍ 22 റണ്‍സെടുത്ത രോഹിത് ശര്‍മ, എട്ടു പന്തില്‍ 13 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ് എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് മുംബൈക്ക് നഷ്ടമായത്. ഹാര്‍ദിക് പാണ്ഡ്യ അഞ്ച് റണ്‍സോടെ പുറത്താകാതെ നിന്നു. നേരത്തെ ഐ പി എല്ലില്‍ മോശം ബാറ്റിങ് പ്രകടനം പുറത്തെടുത്ത രാജസ്ഥാന്‍ റോയല്‍സിന് 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് മാത്രമായിരുന്നു നേടാനായത്.

   Published by:Sarath Mohanan
   First published:
   )}