നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IPL 2021| ജോസ് ബട്ലർ ഐ പി എല്ലിനില്ല; രണ്ടാം പാദത്തിന് ഒരുങ്ങുന്ന രാജസ്ഥാന് തിരിച്ചടി

    IPL 2021| ജോസ് ബട്ലർ ഐ പി എല്ലിനില്ല; രണ്ടാം പാദത്തിന് ഒരുങ്ങുന്ന രാജസ്ഥാന് തിരിച്ചടി

    ബട്ലർക്ക് പകരമായി ന്യുസിലന്റിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ ഗ്ലെൻ ഫിലിപ്പ്‌സിനെ രാജസ്ഥാൻ ടീമിൽ എടുത്തിട്ടുണ്ട്.

    ജോസ് ബട്‌ലര്‍

    ജോസ് ബട്‌ലര്‍

    • Share this:
      ഐ പി എല്ലിന്റെ രണ്ടാം പാദം യുഎഇയിൽ സെപ്റ്റംബർ 19 മുതൽ ആരംഭിക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന റോയൽസിന് വലിയ തിരിച്ചടി. ടീമിലെ നിർണായക സാന്നിധ്യവും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ഇംഗ്ലണ്ടിന്റെ ജോസ് ബട്ലർ ഐ പി എല്ലിന്റെ രണ്ടാം പാദത്തിൽ നിന്നും പിന്മാറുന്നതായി അറിയിച്ചു. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മൂലമാണ് ബട്ലർ പിന്മാറുന്നതെന്ന് രാജസ്ഥാൻ റോയൽസ് ട്വിറ്ററിലൂടെ അറിയിച്ചു.

      നേരത്തെ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് രാജസ്ഥാന്റെ ഇംഗ്ലണ്ട് താരങ്ങളായ ബെൻ സ്റ്റോക്‌സും ജോഫ്രാ അർച്ചറും രണ്ടാം പാദത്തിന് ഉണ്ടാകില്ല എന്നറിയിച്ചിരുന്നു. ഇതിന് പിന്നാലെ ബട്ലർ കൂടി പിന്മാറുമ്പോൾ ഈ തിരിച്ചടി രാജസ്ഥാൻ എങ്ങനെ നേരിടും എന്നത് കാണേണ്ടിവരും. ഇതിൽ മാനസികാരോഗ്യം മെച്ചപ്പെടുത്തിന്നതിനായി അനിശ്ചിത കാലത്തേക്ക് ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുകയാണെന്നാണ് ബെൻ സ്റ്റോക്സ് പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിനായും താരം നിലവിൽ കളിക്കുന്നില്ല.



      Also read- ഐപിഎല്‍ രണ്ടാം പാതി സ്‌റ്റൈല്‍ ആകുമെന്ന് ധോണി; കളര്‍ഫുള്‍ പ്രൊമോ വീഡിയോ പുറത്തിറക്കി സ്റ്റാര്‍സ്‌പോര്‍ട്‌സ്

      ടീമിലെ ബാറ്റിംഗ് പൊസിഷനുകൾ ഉത്തരവാദിത്തത്തോടെ ഏറ്റെടുത്ത് കളിക്കാറുള്ള ബട്ലറുടെ അഭാവം ടീമിനെ സാരമായി ബാധിച്ചേക്കും. ബട്ലർക്ക് പകരമായി ന്യുസിലന്റിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ ഗ്ലെൻ ഫിലിപ്പ്‌സിനെ രാജസ്ഥാൻ ടീമിൽ എടുത്തിട്ടുണ്ട്.

      ഐ പി എല്ലിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്ന താരം ലോകത്തിലെ മറ്റ് ടി20 ലീഗുകളിൽ തന്റെ മികവ് തെളിയിച്ചട്ടുണ്ട്. ക്രിക്കറ്റിലെ പുതിയ ഫോർമാറ്റായി മാറിയ ഇംഗ്ലണ്ടിലെ ദി ഹണ്ട്രഡ് ലീഗിൽ റൺസ് വാരിക്കൂട്ടിയ താരം മികച്ച ഫോമിലാണ്.

      Also read- IPL 2021| ആദം സാംപയ്ക്ക് പകരം വാനിന്ദു ഹസരങ്ക, മുഖ്യ പരിശീലക സ്ഥാനമൊഴിഞ്ഞ്‌ കാറ്റിച്ച്; രണ്ടാം പാദത്തിന് മുൻപ് ആർസിബിയിൽ നിർണായക മാറ്റങ്ങൾ

      നേരത്തെ കോവിഡ് വ്യാപനം മൂലം ഐ പി എൽ നിർത്തിവയ്ക്കുമ്പോൾ ഏഴ് മത്സരങ്ങളിൽ നിന്നും ആറ് പോയിന്റുമായി അഞ്ചാം സ്ഥാനത്തായിരുന്നു രാജസ്ഥാൻ. 12 പോയിന്റുമായി ഡൽഹിയാണ് ഒന്നാം സ്ഥാനത്ത്. സെംപ്റ്റംബർ 19ന് ആരംഭിക്കുന്ന രണ്ടാം പാദത്തിലെ ആദ്യ മത്സരം നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലാണ്. 21ന് പഞ്ചാബുമായിട്ടാണ് രണ്ടാം പാദത്തിലെ രാജസ്ഥാന്റെ ആദ്യ മത്സരം.
      Published by:Naveen
      First published:
      )}