നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IPL 2021| സഞ്ജുവിന് പിന്നാലെ മോർഗനും പിഴ; കൊൽക്കത്ത ക്യാപ്റ്റന് ശിക്ഷ കഠിനം

    IPL 2021| സഞ്ജുവിന് പിന്നാലെ മോർഗനും പിഴ; കൊൽക്കത്ത ക്യാപ്റ്റന് ശിക്ഷ കഠിനം

    24 ലക്ഷം രൂപയാണ് മോർഗന് പിഴയായി അടക്കേണ്ടത്. മോർഗന് പുറമെ കൊൽക്കത്ത ടീമിലെ മറ്റ് താരങ്ങൾക്ക് മാച്ച് ഫീയുടെ 25 ശതമാനവും പിഴ അടക്കണം

    Eoin Morgan

    Eoin Morgan

    • Share this:
      മുംബൈ ഇന്ത്യൻസിനെതിരെ നേടിയ തകർപ്പൻ ജയത്തിന് പിന്നാലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ഓയിൻ മോർഗന് തിരിച്ചടി. മുംബൈക്കെതിരെ കുറഞ്ഞ ഓവർ നിരക്കിൽ പന്തെറിഞ്ഞതിന് ഐപിഎൽ ഭരണ സമിതി താരത്തിന് പിഴ ചുമത്തിയിരിക്കുകയാണ്.

      ഐപിഎൽ രണ്ടാം പാദത്തിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പിഴ ലഭിക്കുന്ന രണ്ടാമത്തെ ക്യാപ്റ്റനാണ് മോർഗൻ. നേരത്തെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ് ഇതേ കുറ്റത്തിന്റെ പേരിൽ പിഴ അടക്കേണ്ടി വന്നിരുന്നു. ഐപിഎൽ പെരുമാറ്റച്ചട്ട പ്രകാരം സഞ്ജുവിന് 12 ലക്ഷമാണ് പിഴയായി അടക്കേണ്ടി വന്നത്. എന്നാൽ മോർഗന് കിട്ടിയ പിഴ ശിക്ഷ അല്പം കഠിനമാണ്. 24 ലക്ഷം രൂപയാണ് മോർഗന് പിഴയായി അടക്കേണ്ടത്. മോർഗന് പുറമെ കൊൽക്കത്ത ടീമിലെ മറ്റ് താരങ്ങൾക്ക് മാച്ച് ഫീയുടെ 25 ശതമാനവും പിഴ അടക്കണം

      ഐപിഎൽ പതിനാലാം സീസണിലെ പെരുമാറ്റച്ചട്ടം പ്രകാരം ഓരോ ടീമും 20 ഓവറുകൾ 90 മിനിറ്റിനുള്ളിൽ എറിഞ്ഞു തീർക്കണെമെന്നാണ് ബിസിസിഐ നിഷ്കർഷിച്ചിട്ടുള്ളത്. ഇത് പാലിക്കാത്ത പക്ഷം കുറഞ്ഞ ഓവർ റേറ്റ് വരുത്തുന്ന ടീമിന്റെ ക്യാപ്റ്റന് നിശ്ചിത തുക പിഴയായി അടക്കേണ്ടി വരും. കുറ്റം വീണ്ടും ആവർത്തിക്കുകയാണെങ്കിൽ ക്യാപ്റ്റന് ടീമിന്റെ അടുത്ത മത്സരം കളിക്കുന്നതിൽ നിന്നും വിലക്ക് വരെ ലഭിച്ചേക്കും. കുറ്റം ഒന്നിൽ തവണ ആവർത്തിക്കുമ്പോൾ ക്യാപ്റ്റന് പുറമെ ടീമംഗങ്ങളും പിഴയടക്കേണ്ടി വരും. ആദ്യപാദത്തിലും പിഴ ശിക്ഷ ലഭിച്ചിരുന്നതിനാലാണ് ഇത്തവണ ടീമംഗങ്ങൾക്കും പിഴ അടക്കേണ്ടതായി വന്നത്.

      Also read- IPL 2021| തകർത്തടിച്ച് അയ്യരും ത്രിപാഠിയും; മുംബൈ വെല്ലുവിളി അനായാസം മറികടന്ന് കൊൽക്കത്ത

      അതേസമയം, മുംബൈക്കെതിരെ ഇന്നലെ നടന്ന മത്സരത്തിൽ അനായാസ ജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. മുംബൈ ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം വെറും 15.1 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കൊൽക്കത്ത ജയം നേടിയെടുത്തു. രാഹുൽ ത്രിപാഠി (42 പന്തിൽ 74), വെങ്കടേഷ് അയ്യർ (30 പന്തിൽ 53) എന്നിവരുടെ തകർപ്പൻ അർധസെഞ്ചുറികളാണ് കൊൽക്കത്തയ്ക്ക് അനായാസ ജയം നേടിക്കൊടുത്തത്.

      തുടർച്ചയായ രണ്ടാം ജയം നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എട്ട് പോയിന്റോടെ നാലാം സ്ഥാനത്തേക്ക് കയറി പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി. അതേസമയം, രണ്ട് മത്സരങ്ങൾ തുടർച്ചയായി തോറ്റ മുംബൈ ഇന്ത്യൻസ് നാലാം സ്ഥാനത്ത് നിന്നും ആറാം സ്ഥാനത്തേക്ക് ഇറങ്ങി.

      ആദ്യ പാദത്തിൽ ജയം നേടാൻ ബുദ്ധിമുട്ടിയിരുന്ന കൊൽക്കത്ത രണ്ടാം പാദത്തിൽ ഉഗ്രൻ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ആദ്യത്തെ മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ ആർസിബിക്കെതിരെ ഒമ്പത് വിക്കറ്റിന്റെ ആധികാരിക ജയം നേടിയിരുന്നു. മുംബൈക്കെതിരെയും ഇതേ പ്രകടനമാണ് അവർ പുറത്തെടുത്തത്. ബാറ്റിങ്ങിലും ബൗളിങ്ങിലും തകർപ്പൻ പ്രകടനമാണ് രണ്ട് മത്സരങ്ങളിലും ടീം കാഴ്ചവെച്ചത്. സെപ്റ്റംബർ 26ന് അബുദാബിയിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെയാണ് കൊൽക്കത്തയുടെ അടുത്ത മത്സരം.
      Published by:Naveen
      First published:
      )}