• HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021 | മത്സരത്തിനിടെ മോര്‍ഗന് ഡഗ്ഔട്ടില്‍ നിന്നും രഹസ്യ സിഗ്‌നല്‍ നല്‍കി കെകെആര്‍ അനലിസ്റ്റ്; സംഗതി ഇതാദ്യമല്ല

IPL 2021 | മത്സരത്തിനിടെ മോര്‍ഗന് ഡഗ്ഔട്ടില്‍ നിന്നും രഹസ്യ സിഗ്‌നല്‍ നല്‍കി കെകെആര്‍ അനലിസ്റ്റ്; സംഗതി ഇതാദ്യമല്ല

ഈ സീസണില്‍ തന്നെ ഇന്ത്യയില്‍ നടന്ന ഒന്നാം പാദത്തില്‍ പഞ്ചാബിനെതിരായ മത്സരത്തിലും സമാനസംഭവം അരങ്ങേറിയിരുന്നു.

News18

News18

  • Share this:
ഐപിഎല്‍ പതിനാലം സീസണിലെ ആദ്യഭാഗത്തില്‍ ശരാശരി പ്രകടനം മാത്രം പുറത്തെടുത്ത കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടൂര്‍ണമെന്റ് യു എ ഇയിലെത്തിയതോടെ അടിമുടി മാറിയിരിക്കുകയാണ്. അത്ര ആധികാരികമായാണ് അവര്‍ കരുത്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയും നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനെയും തകര്‍ത്തത്.

ഇതില്‍ മുംബൈ ഇന്ത്യന്‍സുമായി നടന്ന മത്സരത്തിനിടെ നടന്ന ചില സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഫീല്‍ഡിലുള്ള നായകന്‍ ഓയിന്‍ മോര്‍ഗനുമായി ഡഗ്ഔട്ടിലിരുന്ന് രഹസ്യ സന്ദേശത്തിലൂടെ സംവദിക്കുന്ന കെ കെ ആര്‍ അനലിസ്റ്റ് നഥാന്‍ ലീമണിന്റെ ദൃശ്യങ്ങളാണ് ചര്‍ച്ചയാകുന്നത്.

ആദ്യം നാല് എഴുതിയ പാഡ് ലീമാന്‍ ലാപ്‌ടോപിന് മുന്നില്‍ ചാരി വെക്കുകയായിരുന്നു. അതിനുശേഷം തൊട്ടടുത്തായി മൂന്ന് എന്നെഴുതിയ പാഡ് വെച്ചു. എന്താണ് ഉദ്ദേശിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും ഇരുവരും ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് ആരാധകര്‍ കണ്ടെത്തി.


ഈ സീസണില്‍ തന്നെ ഇന്ത്യയില്‍ നടന്ന ഒന്നാം പാദത്തില്‍ പഞ്ചാബിനെതിരായ മത്സരത്തിലും സമാനസംഭവം അരങ്ങേറിയിരുന്നു. കൂടാതെ ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക പരിമിത ഓവര്‍ പരമ്പരക്കിടെ പവലിയനില്‍ നിന്ന് ലീമണ്‍ മോര്‍ഗന് സന്ദേശം കൈമാറിയിരുന്നു. മുംബൈക്കെതിരായ മത്സരം ഏഴുവിക്കറ്റിന് വിജയിച്ച കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറി. ഞായറാഴ്ച ഉച്ചക്ക് ശേഷം അബുദാബിയില്‍ വെച്ച് നടക്കുന്ന ആദ്യ മത്സരത്തില്‍ കെ കെ ആര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും.

IND vs ENG | ഒടുവില്‍ ഒത്തുതീര്‍പ്പായി; മുടങ്ങിപ്പോയ അവസാന ടെസ്റ്റ് 2022ല്‍ ഇംഗ്ലണ്ടില്‍ വെച്ച് നടത്തും

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ഉപേക്ഷിച്ച മാഞ്ചസ്റ്റര്‍ ടെസ്റ്റിന് പകരം എന്തെന്ന കാര്യത്തില്‍ ബിസിസിഐയും ഇസിബിയും (ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ്) തമ്മില്‍ ധാരണയായെന്ന് റിപ്പോര്‍ട്ട്. പരമ്പയുടെ ഭാഗമെന്ന നിലയില്‍ ഒറ്റ ടെസ്റ്റായി തന്നെ മത്സരം നടത്താനാണ് ഇരു ബോര്‍ഡുകളുടെയും തീരുമാനം. 2022ല്‍ ഇംഗ്ലണ്ടില്‍ വെച്ച് തന്നെ കളിക്കാമെന്ന തീരുമാനത്തിലേക്കാണ് ഇരു ക്രിക്കറ്റ് ബോര്‍ഡുകളും എത്തിയിരിക്കുന്നത്.

കോവിഡ് ഭീതിമൂലം ഇന്ത്യന്‍ താരങ്ങള്‍ പിന്മാറിയതാണ് മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിക്കാന്‍ കാരണമായത്. ടെസ്റ്റ് ഉപേക്ഷിച്ചതുമൂലം 200 കോടി രൂപയുടെ നഷ്ടമുണ്ടായതായി ഇസിബി പറഞ്ഞിരുന്നു. നഷ്ടം നികത്താന്‍ സഹായിക്കാമെന്ന് ബിസിസിഐ ഉറപ്പുനല്‍കുകയുണ്ടായി.

അടുത്ത വര്‍ഷം മൂന്ന് വീതം ഏകദിനവും ടി20യും ഉള്‍പ്പെടുന്ന പരമ്പര ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കുമെന്നത് നേരത്തെ തന്നെ തീരുമാനിച്ചതാണ്. ഇതിനോടൊപ്പം ഇന്ത്യ പിന്മാറിയ ഒരു ടെസ്റ്റ് കൂടി കളിക്കുന്നതോടെ നിലവിലെ പ്രശ്നങ്ങള്‍ക്ക് വിരാമമായിരിക്കുകയാണ്. ഇന്ത്യ പെട്ടെന്ന് പിന്മാറ്റം പ്രഖ്യാപിച്ചതോടെ ടിക്കറ്റുകളുടെ പണം ഉള്‍പ്പെടെ ഇസിബിക്ക് മടക്കി നല്‍കേണ്ടതായി വന്നു. കൂടാതെ സ്പോണ്‍സര്‍മാര്‍ക്കും ഇസിബി നഷ്ടപരിഹാരം നല്‍കേണ്ട സാഹചര്യം ഉണ്ടായി. എന്നാല്‍ അടുത്ത വര്‍ഷം പരിമിത ഓവര്‍ പരമ്പരക്കൊപ്പം ഒരു ടെസ്റ്റും കളിക്കുന്നതോടെ ഈ നഷ്ടങ്ങളെല്ലാം നികത്താന്‍ ഇസിബിക്ക് സാധിച്ചേക്കും.
Published by:Sarath Mohanan
First published: