നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021| കൊൽക്കത്തയ്‌ക്കെതിരെ പഞ്ചാബിന് ടോസ്, ബൗളിംഗ്; ഗെയ്‌ലിന് പകരം ഫാബിയൻ അലൻ; റസൽ പുറത്ത് തന്നെ

  IPL 2021| കൊൽക്കത്തയ്‌ക്കെതിരെ പഞ്ചാബിന് ടോസ്, ബൗളിംഗ്; ഗെയ്‌ലിന് പകരം ഫാബിയൻ അലൻ; റസൽ പുറത്ത് തന്നെ

  പ്ലേഓഫ് യോഗ്യത ലക്ഷ്യം വെക്കുന്ന ഇരുടീമുകൾക്കും ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്

  KKR vs PBKS

  KKR vs PBKS

  • Share this:
   ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ നിർണായക മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ കെ എൽ രാഹുൽ ബൗളിംഗ് തിരഞ്ഞെടുത്തു. പ്ലേഓഫ് യോഗ്യത വർധിപ്പിക്കാൻ ലക്ഷ്യം വെച്ച് ഇറങ്ങുന്ന ഇരു ടീമുകളും നിർണായക മത്സരത്തിൽ മാറ്റങ്ങളുമായാണ് ഇറങ്ങിയിരിക്കുന്നത്.

   ബയോ ബബിൾ വിട്ട പഞ്ചാബ് താരം ക്രിസ് ഗെയ്‌ലിന് പകരമായി ഫാബിയൻ അലൻ പഞ്ചാബ് നിരയിൽ ഇടം നേടി. ഫാബിയൻ അലന് പുറമെ മായങ്ക് അഗർവാളും ഷാരൂഖ് ഖാനും പഞ്ചാബിന്റെ പ്ലെയിങ് ഇലവനിൽ ഇടം നേടിയിട്ടുണ്ട്. മൻദീപ് സിങ്, ഹർപ്രീത് ബ്രാർ എന്നിവർക്ക് പകരമായാണ് ഇരുവരും ടീമിലിടം നേടിയത്. മറുവശത്ത് കൊൽക്കത്ത നിരയിൽ പരിക്കേറ്റ സ്റ്റാർ ഓൾ റൗണ്ടർ ആന്ദ്രേ റസൽ ഇന്നത്തെ മത്സരത്തിലും കളിക്കുന്നില്ല. റസലിന് പുറമെ പരിക്ക് മൂലം കൊൽക്കത്തയുടെ കിവി പേസർ ലോക്കി ഫെർഗൂസനും ഇന്നത്തെ മത്സരത്തിൽ ഇറങ്ങുന്നില്ല. ലോക്കി ഫെർഗൂസന് പകരം വെടിക്കെട്ട് ബാറ്റ്‌സ്മാനായ ടിം സീഫെർട്ട് ടീമിലിടം നേടി. അതേസമയം കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്തയ്ക്ക് വേണ്ടി ഇറങ്ങിയ സന്ദീപ് വാര്യർ ഇന്നത്തെ മത്സരത്തിൽ കളിക്കുന്നില്ല. താരത്തിന് പകരമായി ശിവം മാവി ടീമിലിടം നേടി.

   പ്ലേഓഫ് യോഗ്യത ലക്ഷ്യം വെക്കുന്ന ഇരുടീമുകൾക്കും ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്. തോൽക്കുന്ന ടീമിന് പിന്നീട് മറ്റു ടീമുകളുടെ പ്രകടനം കൂടി ആശ്രയിക്കേണ്ടി വരുമെന്നതിനാൽ സ്വന്തം പ്രകടനത്തിന്റെ ബലത്തിൽ പ്ലേഓഫ് യോഗ്യത സജീവമായി നിലനിർത്താനാകും മോർഗന്റെ കീഴിൽ ഇറങ്ങുന്ന കൊൽക്കത്തയും കെ എൽ രാഹുലിന്റെ കീഴിൽ ഇറങ്ങുന്ന പഞ്ചാബും ലക്ഷ്യം വെക്കുന്നത്.

   നിലവിൽ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തുള്ള കൊൽക്കത്തയ്ക്ക് 11 മത്സരങ്ങളിൽ നിന്നും 10 പോയിന്റും ആറാം നിൽക്കുന്ന പഞ്ചാബിന് അത്ര തന്നെ മത്സരങ്ങളിൽ നിന്നും എട്ട് പോയിന്റുമാണുള്ളത്. രണ്ടാം പാദത്തിൽ മികച്ച പ്രകടനം നടത്തുന്ന കൊൽക്കത്തയ്ക്ക് തന്നെയാണ് ഇന്നത്തെ മത്സരത്തിൽ മുൻതൂക്കം. ഇന്നത്തെ മത്സരത്തിൽ ജയം നേടുകയാണെങ്കിൽ അവർക്ക് പ്ലേഓഫിലേക്ക് കയറുക എളുപ്പമാകും.ഇന്നത്തെ മത്സരത്തിൽ തോറ്റാലും മികച്ച റൺ റേറ്റ് ഉള്ളതിനാൽ പിന്നീടുള്ള മത്സരങ്ങൾ ജയിച്ചാൽ കൊൽക്കത്തയ്ക്ക് പ്ലേഓഫ് യോഗ്യത നേടാൻ കഴിയും.

   അതേസമയം, പഞ്ചാബിന് കാര്യങ്ങൾ എളുപ്പമല്ല. കൊൽക്കത്തയ്‌ക്കെതിരെ ജയം നേടാൻ കഴിഞ്ഞില്ലെങ്കിൽ അതവരുടെ പ്ലേഓഫ് സാധ്യതകൾക്ക് വലിയ തിരിച്ചടിയാണ് നൽകുക. നിലവിൽ മൂന്ന് മത്സരങ്ങൾ ജയിച്ചാലുംപഞ്ചാബിന് പ്ലേഓഫിലേക്ക് യോഗ്യത നേടണമെങ്കിൽ കൊൽക്കത്ത മുംബൈ ടീമുകളുടെ മത്സരഫലങ്ങൾ അവർക്ക് അനുകൂലമായി വരികയും വേണം. ഇനിയുള്ള മത്സരങ്ങളിൽ ജയം നേടുക എന്നത് മാത്രം ലക്ഷ്യം വെച്ചായിരിക്കും പഞ്ചാബ് കൊൽക്കത്തയെ നേരിടാൻ ഇറങ്ങുന്നത്.

   കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് - ശുഭ്മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, രാഹുല്‍ ത്രിപാഠി, ഓയിന്‍ മോര്‍ഗന്‍ (ക്യാപ്റ്റൻ), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പർ), ടിം സീഫെർട്ട്, സുനില്‍ നരെയ്ന്‍, ടിം സൗത്തി, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി

   പഞ്ചാബ് കിങ്‌സ് - കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, ഫാബിയൻ അലൻ, ദീപക് ഹൂഡ, ഷാരൂഖ് ഖാൻ, നതാൻ എല്ലിസ്, മുഹമ്മദ് ഷമി, രവി ബിഷ്‌നോയ്, അര്‍ഷദീപ് സിങ്.
   Published by:Naveen
   First published:
   )}