നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021| കൊൽക്കത്തയ്ക്കായി തകർത്തടിച്ച് അയ്യർ; പഞ്ചാബിന് 166 റൺസ് വിജയലക്ഷ്യം

  IPL 2021| കൊൽക്കത്തയ്ക്കായി തകർത്തടിച്ച് അയ്യർ; പഞ്ചാബിന് 166 റൺസ് വിജയലക്ഷ്യം

  49 പന്തിൽ 67 റൺസ് നേടിയ വെങ്കടേഷ് അയ്യരുടെയും 26 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത രാഹുൽ ത്രിപാഠിയുടെയും 18 പന്തിൽ 31 റൺസ് നേടിയ നിതീഷ് റാണയുടെയും മികവിലാണ് കൊൽക്കത്ത 165 റൺസ് നേടിയത്.

  News 18

  News 18

  • Share this:
   ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിങ്സിന് 166 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് നേടി. 49 പന്തിൽ 67 റൺസ് നേടിയ വെങ്കടേഷ് അയ്യരുടെയും 26 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത രാഹുൽ ത്രിപാഠിയുടെയും 18 പന്തിൽ 31 റൺസ് നേടിയ നിതീഷ് റാണയുടെയും മികവിലാണ് കൊൽക്കത്ത 165 റൺസ് നേടിയത്. ഒരുഘട്ടത്തിൽ വമ്പൻ സ്കോറിലേക്ക് കുതിക്കുകയായിരുന്ന കൊൽക്കത്തയെ അവസാന ഓവറുകളിലെ പ്രകടനത്തിലൂടെയാണ് പഞ്ചാബ് ബൗളർമാർ പിടിച്ചുകെട്ടിയത്.

   ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. ശുഭ്മന്‍ ഗില്ലിനെ(7) മൂന്നാം ഓവറിൽ അര്‍ഷ്ദീപ് സിംഗ് തന്റെ ആദ്യ വിക്കറ്റ് നേടിയപ്പോള്‍ കൊല്‍ക്കത്ത 18 റൺസ് മാത്രമാണ് നേടിയിരുന്നത്. തുടർന്ന് രണ്ടാം വിക്കറ്റിൽ 72 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി രാഹുൽ ത്രിപാഠിയും വെങ്കിടേഷ് അയ്യരുമാണ് മത്സരം കൊൽക്കത്തയുടെ വഴിക്ക് കൊണ്ടുവന്നത്. 34 റൺസ് നേടിയ രാഹുൽ ത്രിപാഠിയുടെ വിക്കറ്റ് നേടി രവി ബിഷ്ണോയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ത്രിപാഠി പുറത്തായി അധികം വൈകാതെ വെങ്കിടേഷ് അയ്യര്‍ തന്റെ ഐപിഎലിലെ രണ്ടാം അര്‍ദ്ധ ശതകം നേടി. 67 റൺസ് നേടിയ വെങ്കിടേഷ് അയ്യരെ പുറത്താക്കി രവി ബിഷ്ണോയ് മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി.

   തൊട്ടടുത്ത ഓവറിൽ ഓയിന്‍ മോര്‍ഗനെ വിക്കറ്റിന് മുന്നിൽ കുടുക്കി മുഹമ്മദ് ഷമി കൊല്‍ക്കത്തയ്ക്ക് തിരിച്ചടി നല്‍കിയെങ്കിലും രണ്ട് സിക്സുകള്‍ അടക്കം 18 പന്തിൽ 31 റൺസ് നേടി നിതീഷ് റാണ കൊല്‍ക്കത്തയുടെ ഇന്നിംഗ്സിന് അവസാന ഓവറുകളിൽ വേഗം നല്‍കുകയായിരുന്നു. റാണയുടെ വിക്കറ്റ് അര്‍ഷ്ദീപ് ആണ് നേടിയത്. ആ ഓവറിൽ ഒരു സിക്സും ഫോറും നേടിയ റാണയെ നാലാം പന്തിൽ പുറത്താക്കി അര്‍ഷ്ദീപ് കൊൽക്കത്തയ്ക്ക് വീണ്ടും തിരിച്ചടി നൽകി. ഇന്നിംഗ്സിന്റെ അവസാന ഓവറിൽ ദിനേശ് കാര്‍ത്തിക്കിനെയും വീഴ്ത്തി അര്‍ഷ്ദീപ് മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് സ്വന്തമാക്കി. സുനില്‍ നരെയ്ന്‍ മൂന്ന് റണ്‍സോടെ പുറത്താകാതെ നിന്നു.

   മികച്ച തുടക്കം ലഭിച്ചുവെങ്കിലും അവസാന ആറോവറിൽ വെറും 50 റൺസ് മാത്രമേ കൊല്‍ക്കത്തയ്ക്ക് നേടാനായുള്ളു. നിതീഷ് റാണ നടത്തിയ ചെറിയ വെടിക്കെട്ടാണ് കൊൽക്കത്തയുടെ സ്കോർ 150 കടക്കുന്നതിൽ സഹായകമായത്. പഞ്ചാബിനായി അര്‍ഷദീപ് സിങ് മൂന്നും രവി ബിഷ്‌ണോയ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

   പ്ലേഓഫ് യോഗ്യത ലക്ഷ്യം വെക്കുന്ന ഇരുടീമുകൾക്കും ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്. തോൽക്കുന്ന ടീമിന് പിന്നീട് മറ്റു ടീമുകളുടെ പ്രകടനം കൂടി ആശ്രയിക്കേണ്ടി വരുമെന്നതിനാൽ സ്വന്തം പ്രകടനത്തിന്റെ ബലത്തിൽ പ്ലേഓഫ് യോഗ്യത സജീവമായി നിലനിർത്താനാകും ഇരു ടീമുകളുടെയും ലക്ഷ്യം.

   നിലവിൽ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തുള്ള കൊൽക്കത്തയ്ക്ക് 11 മത്സരങ്ങളിൽ നിന്നും 10 പോയിന്റും ആറാം നിൽക്കുന്ന പഞ്ചാബിന് അത്ര തന്നെ മത്സരങ്ങളിൽ നിന്നും എട്ട് പോയിന്റുമാണുള്ളത്.
   Published by:Naveen
   First published:
   )}