നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Venkatesh Iyer | ഐപിഎല്ലില്‍ വെടിക്കെട്ട് അരങ്ങേറ്റം നടത്തിയ വെങ്കടേഷ് അയ്യര്‍ക്ക് മത്സരശേഷം കോഹ്ലിയുടെ ക്ലാസ്; വീഡിയോ

  Venkatesh Iyer | ഐപിഎല്ലില്‍ വെടിക്കെട്ട് അരങ്ങേറ്റം നടത്തിയ വെങ്കടേഷ് അയ്യര്‍ക്ക് മത്സരശേഷം കോഹ്ലിയുടെ ക്ലാസ്; വീഡിയോ

  ഐപിഎല്‍ 2021ലെ താരലേലത്തില്‍ 20 ലക്ഷം രൂപക്കാണ് കെകെആര്‍ വെങ്കടേഷിനെ സ്വന്തമാക്കിയത്.

  News18

  News18

  • Share this:
   ഐപിഎല്‍ പതിനാലം സീസണ്‍ യുഎഈയില്‍ പുനരാരംഭിച്ചപ്പോള്‍ ആര്‍സിബിക്കെതിരെ തകര്‍പ്പന്‍ ജയവുമായാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കടന്നുവരുന്നത്. കൊല്‍ക്കത്ത ജയം പിടിച്ചപ്പോള്‍ വെങ്കടേഷ് അയ്യര്‍ എന്ന ഓപ്പണറിലേക്കായിരുന്നു ക്രിക്കറ്റ് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും പോയത്. 27 പന്തില്‍ നിന്ന് ഏഴ് ഫോറും ഒരു സിക്‌സും പറത്തി 41 റണ്‍സാണ് വെങ്കടേഷ് പ്രസാദ് അടിച്ചെടുത്തത്.

   ഇരുപത്തിയാറുകാരനായ അയ്യരുടെ ഐപിഎല്‍ അരങ്ങേറ്റം കൂടിയായിരുന്നു ഇത്. എന്നാല്‍ തന്റെ ആദ്യ ഐപിഎല്‍ മത്സരത്തിന്റെ യാതൊരു വിധ സമ്മര്‍ദ്ദങ്ങളുമില്ലാതെയാണ് അയ്യര്‍ ബാംഗ്ലൂരിനെതിരെ ബാറ്റ് ചെയ്തത്.

   അരങ്ങേറ്റം ഗംഭീരമാക്കിയ അയ്യര്‍ക്ക് മത്സരശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്ലി ചില ബാറ്റിംഗ് ടിപ്പുകളും നല്‍കി. താരം കോഹ്ലിക്കൊപ്പം സംസാരിക്കുന്നതിന്റെ വീഡിയോ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്. ഷോര്‍ട്ട് പിച്ച് പന്തുകള്‍ നേരിടുന്ന കാര്യത്തിലാണ് കോഹ്ലി അയ്യര്‍ക്ക് ടിപ്പുകള്‍ നല്‍കിയതെന്ന് വീഡിയോയില്‍ വ്യക്തമാണ്. കോഹ്ലി പറയുന്ന കാര്യങ്ങള്‍ ഏകാഗ്രതയോടെ അയ്യര്‍ കേട്ടു നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.


   മധ്യപ്രദേശ് ആഭ്യന്തര താരമായ വെങ്കടേഷ് ടോപ് ഓഡര്‍ ബാറ്റ്‌സ്മാനും മീഡിയം പേസറുമാണ്. 19ആം വയസ് വരെ ക്രിക്കറ്റിനെ വെങ്കടേഷ് വളരെ കാര്യമായി എടുത്തിരുന്നില്ല. വിദ്യാഭ്യാസത്തിനായിരുന്നു വെങ്കടേഷ് ആദ്യ പരിഗണന നല്‍കിയിരുന്നത്. എന്നാല്‍ അമ്മയാണ് ക്രിക്കറ്റിലേക്ക് വെങ്കടേഷിന്റെ താല്‍പര്യം വളര്‍ത്തിയത്. ബികോമിനൊപ്പം ചാറ്റേര്‍ഡ് അക്കൗണ്ടന്റ് ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്. 2016ല്‍ ഇന്റര്‍മീഡിയേറ്റ് പരീക്ഷയില്‍ ഒന്നാം സ്ഥാനക്കാരനായിരുന്നു വെങ്കടേഷ്. പഠനത്തിന് ശേഷം ബംഗളൂരുവില്‍ ജോലി ലഭിച്ചു. അപ്പോഴാണ് അധികം വൈകാതെ രഞ്ജി ട്രോഫി തുടങ്ങുമെന്ന് അറിഞ്ഞത്. എന്നാല്‍ ജോലി കളഞ്ഞ് ക്രിക്കറ്റിലേക്ക് പോകാന്‍ അന്ന് താല്‍പര്യമില്ലായിരുന്നു.

   ആഭ്യന്തര ക്രിക്കറ്റിലെ ഗംഭീര പ്രകടനമാണ് താരത്തെ കെകെആറിലെത്തിച്ചത്. അവസാന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 75.66 ശരാശരിയില്‍ 227 റണ്‍സ് വെങ്കടേഷ് നേടി. 149.34 സ്‌ട്രൈക്കറേറ്റിലായിരുന്നു പ്രകടനം. വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിനെതിരേ 146 പന്തില്‍ 198 റണ്‍സ് നേടി അദ്ദേഹം കൈയ്യടി നേടി. ഐപിഎല്‍ 2021ലെ താരലേലത്തില്‍ 20 ലക്ഷം രൂപക്കാണ് കെകെആര്‍ വെങ്കടേഷിനെ സ്വന്തമാക്കിയത്.

   ഇന്നലെ ആര്‍സിബിക്കെതിരെ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്തയുടെ മുന്നേറ്റം അനായാസമായിരുന്നു. ആര്‍സിബി ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ പിച്ചില്‍ കൊല്‍ക്കത്തയ്ക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ശുഭ്മാന്‍ ഗില്ലും വെങ്കടേഷ് അയ്യരും അനായാസം മുന്നേറുന്ന കാഴ്ചയാണ് കണ്ടത്.

   ആര്‍സിബിക്കെതിരായ ജയത്തോടെ പോയിന്റ് ടേബിളില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവുമായി കൊല്‍ക്കത്ത അഞ്ചാം സ്ഥാനത്തേക്ക് കയറി. എട്ട് മത്സരങ്ങളില്‍ നിന്നും 10 പോയിന്റുമായി ആര്‍സിബി മൂന്നാം സ്ഥാനത്ത് തുടരുന്നു.
   Published by:Sarath Mohanan
   First published:
   )}