നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IPL 2021 | കൊല്‍ക്കത്തയുടെ വെടിക്കെട്ട് ഓപ്പണര്‍ വെങ്കടേഷ് അയ്യര്‍; വമ്പന്‍ ജോലി ഉപേക്ഷിച്ച് ക്രിക്കറ്റിലേക്ക്; കടുത്ത രജനി ഫാന്‍

    IPL 2021 | കൊല്‍ക്കത്തയുടെ വെടിക്കെട്ട് ഓപ്പണര്‍ വെങ്കടേഷ് അയ്യര്‍; വമ്പന്‍ ജോലി ഉപേക്ഷിച്ച് ക്രിക്കറ്റിലേക്ക്; കടുത്ത രജനി ഫാന്‍

    ബികോമിനൊപ്പം ചാറ്റേര്‍ഡ് അക്കൗണ്ടന്റ് ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്. 2016ല്‍ ഇന്റര്‍മീഡിയേറ്റ് പരീക്ഷയില്‍ ഒന്നാം സ്ഥാനക്കാരനായിരുന്നു വെങ്കടേഷ്.

    News18

    News18

    • Share this:
      ഐപിഎല്‍ പതിനാലം സീസണ്‍ യുഎഈയില്‍ പുനരാരംഭിച്ചപ്പോള്‍ ആര്‍സിബിക്കെതിരെ തകര്‍പ്പന്‍ ജയവുമായാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കടന്നു വരുന്നത്. ആര്‍സിബി കുറിച്ച 93 റണ്‍സിന്റെ വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടമാക്കി 10 ഓവറോളം ബാക്കി നിര്‍ത്തിയാണ് കൊല്‍ക്കത്ത മറികടന്നത്. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍ (48), വെങ്കടേഷ് അയ്യര്‍ (41*) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് കൊല്‍ക്കത്തയുടെ ജയം അനായാസമാക്കിയത്.

      ആര്‍സിബിക്കെതിരെ കൊല്‍ക്കത്ത ജയം പിടിച്ചപ്പോള്‍ വെങ്കടേഷ് അയ്യര്‍ എന്ന ഓപ്പണറിലേക്കായിരുന്നു ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പോയത്. 27 പന്തില്‍ നിന്ന് ഏഴ് ഫോറും ഒരു സിക്സും പറത്തി 41 റണ്‍സാണ് വെങ്കടേഷ് പ്രസാദ് അടിച്ചെടുത്തത്.

      മധ്യപ്രദേശ് ആഭ്യന്തര താരമായ വെങ്കടേഷ് ടോപ് ഓഡര്‍ ബാറ്റ്സ്മാനും മീഡിയം പേസറുമാണ്. 19ആം വയസ് വരെ ക്രിക്കറ്റിനെ വെങ്കടേഷ് വളരെ കാര്യമായി എടുത്തിരുന്നില്ല. വിദ്യാഭ്യാസത്തിനായിരുന്നു വെങ്കടേഷ് ആദ്യ പരിഗണന നല്‍കിയിരുന്നത്. എന്നാല്‍ അമ്മയാണ് ക്രിക്കറ്റിലേക്ക് വെങ്കടേഷിന്റെ താല്‍പര്യം വളര്‍ത്തിയത്. ബികോമിനൊപ്പം ചാറ്റേര്‍ഡ് അക്കൗണ്ടന്റ് ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്. 2016ല്‍ ഇന്റര്‍മീഡിയേറ്റ് പരീക്ഷയില്‍ ഒന്നാം സ്ഥാനക്കാരനായിരുന്നു വെങ്കടേഷ്. പഠനത്തിന് ശേഷം ബംഗളൂരുവില്‍ ജോലി ലഭിച്ചു. അപ്പോഴാണ് അധികം വൈകാതെ രഞ്ജി ട്രോഫി തുടങ്ങുമെന്ന് അറിഞ്ഞത്. എന്നാല്‍ ജോലി കളഞ്ഞ് ക്രിക്കറ്റിലേക്ക് പോകാന്‍ അന്ന് താല്‍പര്യമില്ലായിരുന്നു.

      ആഭ്യന്തര ക്രിക്കറ്റിലെ ഗംഭീര പ്രകടനമാണ് കെകെആറിലെത്തിച്ചത്. അവസാന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അഞ്ച് ഇന്നിങ്സില്‍ നിന്ന് 75.66 ശരാശരിയില്‍ 227 റണ്‍സ് വെങ്കടേഷ് നേടി. 149.34 സ്ട്രൈക്കറേറ്റിലായിരുന്നു പ്രകടനം. വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിനെതിരേ 146 പന്തില്‍ 198 റണ്‍സ് നേടി അദ്ദേഹം കൈയ്യടി നേടി. ഐപിഎല്‍ 2021ലെ താരലേലത്തില്‍ 20 ലക്ഷം രൂപക്കാണ് കെകെആര്‍ വെങ്കടേഷിനെ സ്വന്തമാക്കിയത്.

      സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ കടുത്ത ആരാധകനായ വെങ്കടേഷിന് വായനയും കുക്കറി ഷോകള്‍ കാണുന്നതുമാണ് വലിയ ഇഷ്ടം. എത്ര വട്ടം വേണമെങ്കിലും രജനിയുടെ സിനിമകള്‍ കണ്ടിരിക്കാന്‍ തനിക്ക് കഴിയുമെന്നാണ് വെങ്കടേഷ് പറയുന്നത്.

      ഇന്നലെ ആര്‍സിബിക്കെതിരെ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്തയുടെ മുന്നേറ്റം അനായാസമായിരുന്നു. ആര്‍സിബി ബാറ്റ്സ്മാന്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ പിച്ചില്‍ കൊല്‍ക്കത്തയ്ക്കായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത ശുഭ്മാന്‍ ഗില്ലും അരങ്ങേറ്റ താരം വെങ്കടേഷ് അയ്യരും അനായാസം മുന്നേറുന്ന കാഴ്ചയാണ് കണ്ടത്.

      ചെറിയ ലക്ഷ്യമായിരുന്നിട്ട് കൂടി തുടക്കം മുതൽ തകർത്തടിച്ച് മുന്നേറുകയായിരുന്നു ഇരുവരും. ആർസിബി ബൗളർമാർക്ക് ഒരു പഴുത് പോലും നൽകാതെ മുന്നേറിയ ഇരുവരും പവർപ്ലേ ഓവർ തീരും മുൻപ് തന്നെ ടീം സ്കോർ 50 കടത്തി. 50 കടന്നതിന് ശേഷവും അടിതുടർന്ന ഗില്ലും അയ്യരും മത്സരം വേഗത്തിൽ തീർക്കാനുള്ള ധൃതിയിലായിരുന്നു.

      ആര്‍സിബിക്കെതിരായ ജയത്തോടെ പോയിന്റ് ടേബിളില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവുമായി കൊല്‍ക്കത്ത അഞ്ചാം സ്ഥാനത്തേക്ക് കയറി. എട്ട് മത്സരങ്ങളില്‍ നിന്നും 10 പോയിന്റുമായി ആര്‍സിബി മൂന്നാം സ്ഥാനത്ത് തുടരുന്നു.
      Published by:Sarath Mohanan
      First published:
      )}