സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി പ്ലേ ഓഫ് ബെര്ത്തിനരികെയെത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ ഒറ്റയാള്‍ പോരാട്ടമാണ് കൊല്‍ക്കത്തയ്ക്ക് ജയമൊരുക്കിയത്. 116 റണ്‍സിന്റെ കുഞ്ഞന്‍ വിജയലക്ഷ്യം രണ്ട് പന്ത് ശേഷിക്കെ കൊല്‍ക്കത്ത മറികടന്നു.
ഈ വിജയത്തോടെ 13 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റായ കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു. അവസാനക്കാരായ സണ്‍റൈസേഴ്സ് നേരത്തെ പുറത്തായിരുന്നു.
Match No.2️⃣ of the night had a @KKRiders 💜 dominance on display 👌🏻
Clinical with the ball and spectacular with the bat 💥💥
Crucial 2️⃣ points with one more game to go 💪🏻#VIVOIPL | #KKRvSRH pic.twitter.com/zOublCDjfR
— IndianPremierLeague (@IPL) October 3, 2021
കൊല്‍ക്കത്തക്കായി ശുഭ്മാന്‍ ഗില്‍ 57 റണ്‍സെടുത്തു. നിതീഷ് റാണ മികച്ച പിന്തുണയാണ് ഗില്ലിന് നല്‍കിയത്. സണ്‍റൈസേഴ്സിനായി സിദ്ധാര്‍ത്ഥ് കൌള്‍, റാഷിദ് ഖാന് എന്നിവര്‍ ഓരോ വിക്കറ്റും ജേസണ്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. വെടിക്കെട്ട് വീരന് വെങ്കടേഷ് അയ്യരെ(14 പന്തില്‍ 8) അഞ്ചാം ഓവറിലെ നാലാം പന്തില്‍ ഹോള്‍ഡര്‍ ബൗള്‍ഡാക്കി. പവര്‍പ്ലേയില്‍ എന്ന 36-1 സ്കോറിലായിരുന്നു കെകെആര്‍. തൊട്ടടുത്ത ഓവറില്‍ രാഹുല്‍ ത്രിപാടിയെ(6 പന്തില്‍ ഏഴ്) റാഷിദ് ഖാന് അഭിഷേകിന്റെ കൈകളിലെത്തിച്ചു. എന്നാല്‍ ഗില്‍ 44 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ചതോടെ കൊല്‍ക്കത്ത ട്രാക്കിലായി. എങ്കിലും കൗള്‍ 51 പന്തില്‍ 57 റണ്‍സെടുത്ത ഗില്ലിനെ 17ആം ഓവറില്‍ ഹോള്‍ഡറുടെ കൈകളിലെത്തിച്ചു.
Who will be the 4th team to join @ChennaiIPL, @DelhiCapitals & @RCBTweets in the #VIVOIPL Playoffs❓ 🤔 🤔
A look at the Points Table after Match 49 🔽 pic.twitter.com/5fvk7iH8IG
— IndianPremierLeague (@IPL) October 3, 2021
പിന്നാലെ ക്രീസിലെത്തിയ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിനെ കൂട്ടുപിടിച്ച് റാണ കൊല്‍ക്കത്തയെ മുന്നോട്ടുനയിച്ചു. ഹോള്‍ഡറിന്റെ 18ആം ഓവറിലെ അവസാന പന്തില്‍ സാഹയ്ക്ക് ക്യാച്ച് നല്കി റാണ(33 പന്തില്‍ 25) മടങ്ങിയെങ്കിലും ജയിക്കാന്‍ രണ്ട് ഓവറില്‍ 10 റണ്‍സ് കെകെആറിന് മതിയായിരുന്നു. ഈ ലക്ഷ്യത്തിലേക്ക് ദിനേശ് കാര്‍ത്തിക്കും(18*), ഓയിന്‍ മോര്‍ഗനും(2*) കൊല്‍ക്കത്തയെ രണ്ട് പന്ത് ബാക്കിനില്‍ക്കേ എത്തിച്ചു.
ടോസ് നേടിയ സണ്‍റൈസേഴ്സ് നായകന് കെയ്ന്‍ വില്യംസണ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദിനായി സന്ദീപ് ശര്‍മ്മയ്ക്ക് പകരം ഉമ്രാന് മാലിക്കെത്തി. അതേസമയം കൊല്‍ക്കത്തയില്‍ ടിം സീഫെര്‍ട്ടിന് ഷാക്കിബ് അല്‍ ഹസന് ഇടംപിടിച്ചിരുന്നു.
ബാറ്റിങ് തകര്‍ച്ചയാണ് സണ്‍റൈസേഴ്സ് നേരിട്ടത്. കൊല്‍ക്കത്തക്കായി ടിം സൌത്തി, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ടും ഷക്കീബ് അല്‍ ഹസന് ഒരു വിക്കറ്റും വീഴ്ത്തി. 26 റണ്‍സെടുത്ത നായകന് കെയിന്‍ വില്യംസനാണ് സണ്‍റൈസേഴ്സിന്റെ ടോപ് സ്കോറര്‍. 25 റണ്‍സെടുത്ത അബ്ദുല്‍ സമദും 21 റണ്‍സെടുത്ത പ്രിയം ഗാര്‍ഗും മാത്രമാണ് നായകന് കുറച്ചെങ്കിലും പിന്തുണ നല്‍കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: IPL 2021, Kkr, KKR vs SRH, Shubman Gill