നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • അള്‍ട്രാഎഡ്ജില്‍ സ്‌പൈക്ക് കാണിച്ചിട്ടും തേര്‍ഡ് അമ്പയര്‍ നോട്ട്ഔട്ട് വിളിച്ചു; അമ്പയറോട് കയര്‍ത്ത് കെഎല്‍ രാഹുല്‍, വീഡിയോ

    അള്‍ട്രാഎഡ്ജില്‍ സ്‌പൈക്ക് കാണിച്ചിട്ടും തേര്‍ഡ് അമ്പയര്‍ നോട്ട്ഔട്ട് വിളിച്ചു; അമ്പയറോട് കയര്‍ത്ത് കെഎല്‍ രാഹുല്‍, വീഡിയോ

    ഔട്ട് വിധിക്കുമെന്ന് കരുതിയ ഇരിക്കുമ്പോഴാണ് ഏവരെയും ഞെട്ടിപ്പിച്ച് കൊണ്ട് തേര്‍ഡ് അമ്പയര്‍ ഓണ് ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിവെച്ച് നോട്ട് ഔട്ട് വിധിച്ചത്.

    Credit: Twitter

    Credit: Twitter

    • Share this:
      നിര്‍ണായക മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ ആറു റണ്‍സിന് പരാജയപ്പെടുത്തി ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സ് ഐപിഎല്‍ പ്ലേ ഓഫ് ബര്‍ത്ത് ഉറപ്പാക്കിയിരിക്കുകയാണ്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമായിരുന്ന കിങ്‌സ് ഇലവന്‍ പഞ്ചാബ് അവസാനം വരെ പൊരുതിയാണ് കീഴടങ്ങിയത്.

      മത്സരത്തിനിടെ നടന്ന മറ്റൊരു സംഭവം വിവാദങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. ആര്‍സിബി ഓപ്പണര്‍ ദേവദത്ത് പടിക്കല്‍ ഔട്ടല്ലെന്നു വിധിച്ച തേര്‍ഡ് അമ്പയറുടെ തീരുമാനം ഫീല്‍ഡില്‍ തര്‍ക്കത്തിനിടയാക്കിയിരുന്നു. പടിക്കല്‍ ഔട്ടായില്ലെന്ന് വിധിക്കാനുള്ള കാരണം തേടി പഞ്ചാബ് കിങ്സ് നായകന്‍ കെഎല്‍ രാഹുല്‍ ഫീല്‍ഡ് അമ്പയര്‍ അനന്തപദ്മനാഭനെ സമീപിച്ചു.

      സ്പിന്നര്‍ രവി ബിഷ്ണോയി എറിഞ്ഞ എട്ടാം ഓവറിന്റെ മൂന്നാം പന്തിലാണ് സംഭവം. ബിഷ്ണോയിയുടെ ടേണ്‍ ചെയ്ത ബോളിനെ റിവേഴ്സ് സ്വീപ്പ് കളിക്കാനുള്ള പടിക്കലിന്റെ ശ്രമം പിഴച്ചു. പന്ത് വിക്കറ്റ് കീപ്പര്‍ രാഹുലിന്റെ ഗ്ലൗസിലൊതുങ്ങി. പടിക്കലിന്റെ ബാറ്റിലോ ഗ്ലൗസിലോ പന്ത് കൊണ്ടെന്ന് ഉറപ്പിച്ച രാഹുല്‍ അപ്പീല്‍ ചെയ്തു. അമ്പയര്‍ ടിവി അമ്പയറിന് തീരുമാനം വിട്ടു.


      തേര്‍ഡ് അമ്പയറുടെ പരിശോധനയില്‍ സ്നിക്കോയില്‍ ഗ്ലൗവില്‍ എത്തുന്ന ഭാഗത്ത് സ്‌പൈക്ക് കാണിച്ചു. ഇതോടെ ഔട്ട് വിധിക്കുമെന്ന് കരുതിയ ഇരിക്കുമ്പോഴാണ് ഏവരെയും ഞെട്ടിപ്പിച്ച് കൊണ്ട് തേര്‍ഡ് അമ്പയര്‍ ഓണ് ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിവെച്ച് നോട്ട് ഔട്ട് വിധിച്ചത്. ഇതോടെ രോഷാകുലനായ രാഹുല്‍ അമ്പയറോട് കയര്‍ക്കുകയായിരുന്നു. ഏറെ നേരം ഇക്കാര്യത്തില്‍ അമ്പയറോട് രാഹുല്‍ തര്‍ക്കിക്കുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു.


      ടോസ് നേടിയ ബാംഗ്ലൂര്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്. മാക്‌സ്‌വെല്‍(57) ആണ് ടോപ് സ്‌കോറര്‍. മാക്‌സ്‌വെല്‍ 33 പന്തില്‍ നിന്നാണ് 57 റണ്‍സ്‌ നേടിയത്. മൂന്നു ഫോറും നാലു സിക്സറും ഉൾപ്പെടുന്നതായിരുന്നു ഓസീസ് താരത്തിന്‍റെ ഇന്നിംഗ്സ്. ദേവ്ദത്ത് പാടിക്കൽ 40 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ കോഹ്‌ലി 25 റണ്‍സെടുത്തു. ഡിവില്ലിയേഴ്‌സ് 23 റണ്‍സെടുത്തു. കിങ്‌സ് ഇലവന് വേണ്ടി മുഹമ്മദ് ഷമി, ഹെന്ററിക്വസ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.

      റോയൽ ചലഞ്ചേഴ്സ് ഉയർത്തിയ 165 റൺസിന്‍റെ വിജയലക്ഷ്യം തേടി ബാറ്റു ചെയ്ത പഞ്ചാബിന് നിശ്ചിത 20 ഓവറിൽ ആറിന് 158 റൺസ് മാത്രമാണ് നേടാനായത്. യുസ് വേന്ദ്ര ചാഹല്‍ നേടിയ പ്രധാനപ്പെട്ട മൂന്ന് വിക്കറ്റുകളാണ് മല്‍സര ഗതി മാറ്റി മറിച്ചത്. ഷഹബാസ് അഹമദ്, ഗാര്‍ട്ടന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി. പതിവു പോലെ മായങ്ക് അഗര്‍വാളും (57), രാഹുലും (39) ചേർന്ന് മികച്ച തുടക്കമാണ് പഞ്ചാബിന് സമ്മാനിച്ചത്. എന്നാൽ മധ്യനിര അവസരത്തിനൊത്ത് ഉയരാതെ പോയത് അവർക്ക് തിരിച്ചടിയായി മാറി. മാര്‍ക്രം 20 റണ്‍സെടുത്ത് പുറത്തായി.
      Published by:Sarath Mohanan
      First published:
      )}