നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Rohit Sharma |ടി20യില്‍ 400 സിക്‌സറുകള്‍ പറത്തിയ ആദ്യ ഇന്ത്യക്കാരന്‍; ഹിറ്റ്മാന് റെക്കോര്‍ഡ്

  Rohit Sharma |ടി20യില്‍ 400 സിക്‌സറുകള്‍ പറത്തിയ ആദ്യ ഇന്ത്യക്കാരന്‍; ഹിറ്റ്മാന് റെക്കോര്‍ഡ്

  1042 സിക്സറുകളുമായി യൂണിവേഴ്സല്‍ ബോസ് ക്രിസ് ഗെയ്ലാണ് സിക്‌സര്‍ വേട്ടക്കാരില്‍ ഒന്നാമത്. 758 സിക്‌സുമായി പട്ടികയില്‍ രണ്ടാമതുണ്ട്.

  Rohit Sharma

  Rohit Sharma

  • Share this:
   ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 8 വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ഉയര്‍ത്തിയ 91 റണ്‍സ് വിജയലക്ഷ്യം 8.2 ഓവറില്‍ 2 വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി മുംബൈ മറികടന്നു. ജയത്തോടെ 12 പോയന്റുമായി മുംബൈ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. എന്നാല്‍ പ്ലേ ഓഫില്‍ ഇടം ലഭിക്കുമോ എന്നറിയാന്‍ മുംബൈക്ക് അവസാന മത്സരം വരെ കാത്തിരിക്കണം.

   ഈ മത്സരത്തിലൂടെ മറ്റൊരു വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ. മല്‍സരത്തില്‍ 13 ബോളില്‍ രണ്ടു സിക്സറും ഒരു ബൗണ്ടറിയുമടക്കം 22 റണ്‍സാണ് അദ്ദേഹം നേടിയത്. കളിയില്‍ തന്റെ രണ്ടാമത്തെ സിക്സറും നേടിയതോടെ ടി20 ഫോര്‍മാറ്റില്‍ 400 സിക്സറുകളെന്ന നാഴികക്കല്ലാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. ഈ നേട്ടം കരസ്ഥമാക്കിയ ആദ്യ ഇന്ത്യന്‍ താരമായും ഹിറ്റ്മാന്‍ മാറി. ഏഷ്യയില്‍ തന്നെ സിക്സറില്‍ 400 പൂര്‍ത്തിയാക്കിയ ആദ്യ ക്രിക്കറ്ററും രോഹിത് ശര്‍മയാണ്.

   മുംബൈ ഇന്നിങ്‌സിലെ മൂന്നാം ഓവറിലാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. റോയല്‍സ് ബൗളര്‍ ശ്രേയസ് ഗോപാലിന്റെ പന്തിലായിരുന്നു താരത്തിന്റെ 400ആം സിക്‌സര്‍. 400 സിക്സര്‍ ക്ലബ്ബില്‍ സ്ഥാനം നേടുന്ന ലോകത്തിലെ ഏഴാം ബാറ്റ്സ്മാനാണ് രോഹിത്ത്. 1042 സിക്സറുകളുമായി യൂണിവേഴ്സല്‍ ബോസ് ക്രിസ് ഗെയ്ലാണ് സിക്‌സര്‍ വേട്ടക്കാരില്‍ ഒന്നാമത്. 758 സിക്‌സുമായി കീറോണ്‍ പൊള്ളാര്‍ഡ് പട്ടികയില്‍ രണ്ടാമതുണ്ട്.

   ഇന്ത്യന്‍ താരങ്ങളുടെ സിക്സര്‍ വേട്ടയില്‍ അദ്ദേഹത്തിനു പിന്നിലുള്ളത് ചെന്നൈ സൂപ്പര്‍ കിങ്സ് ഓള്‍റൗണ്ടര്‍ സുരേഷ് റെയ്നയാണ്. 325 സിക്സറുകളാണ് റെയ്നയുടെ പേരിലുള്ളത്. ക്യാപ്റ്റന്‍ വിരാട് കോലി തൊട്ടു പിറകെയുണ്ട്. 320 സിക്സറുകളാണ് അദ്ദേഹം നേടിയത്. മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി (304 സിക്സര്‍), മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് (261) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

   IPL 2021 |ചെന്നൈക്കും ഇംഗ്ലണ്ടിനും തിരിച്ചടി; സാം കറന് നട്ടെല്ലിന് പരിക്ക്, സീസണില്‍ ഇനി കളിക്കില്ല

   ഇംഗ്ലണ്ട് ഓള്‍റൗണ്ടറും ചെന്നൈ സൂപ്പര്‍ കിങ്സ് താരവുമായ സാം കറന്‍ ഐപിഎല്ലിലെ ഇനിയുള്ള മത്സരങ്ങള്‍ കളിക്കില്ല. ഐപിഎല്ലിലെ ബാക്കി മല്‍സരങ്ങളില്‍ മാത്രമല്ല ഈ മാസം ആരംഭിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനു വേണ്ടിയും കറന്‍ കളിക്കില്ല. പുറംഭാഗത്തേറ്റ പരിക്കിനെ തുടര്‍ന്നാണ് താരത്തിന്റെ പിന്‍മാറ്റം.

   ഐപിഎല്ലിന്റെ പ്ലേഓഫ് മല്‍സരങ്ങള്‍ക്കു തയ്യാറെടുക്കുന്ന എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സിനു അപ്രതീക്ഷിത തിരിച്ചടിയാണിത്. ഇന്ത്യയില്‍ നടന്ന ഐപിഎല്ലിന്റെ ആദ്യപാദത്തില്‍ സിഎസ്‌കെയ്ക്കു വേണ്ടി മിന്നുന്ന പ്രകടനമായിരുന്നു കറന്‍ കാഴ്ചവച്ചത്. പക്ഷെ യുഎയിലെ രണ്ടാംപാദത്തില്‍ താരത്തിനു ഫോം ആവര്‍ത്തിക്കാനായില്ല. ഇതേ തുടര്‍ന്നു ടീമില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു.

   യുഎഇയില്‍ സിഎസ്‌കെ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നില്ലെങ്കിലും പ്ലേഓഫില്‍ കറന്റെ വിടവ് അവര്‍ക്കു തിരിച്ചടിയായേക്കും. കാരണം ബാറ്റിങിലും ബൗളിങ്ങിലും ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന താരമാണ് അദ്ദേഹം. സിഎസ്‌കെ മാനേജ്മെന്റും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുമാണ് കറന്റെ പിന്‍മാറ്റം അറിയിച്ചത്. ഇതോടെ ഇംഗ്ലണ്ടിന്റെ ട്വന്റി-20 ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും താരം പുറത്തായി. പകരം സഹോദരന്‍ ഓള്‍റൗണ്ടര്‍ ടോം കറനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

   Published by:Sarath Mohanan
   First published:
   )}