നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021 Rohit Sharma | മുംബൈ - ചെന്നൈ പോര്; രോഹിത് ശർമയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്

  IPL 2021 Rohit Sharma | മുംബൈ - ചെന്നൈ പോര്; രോഹിത് ശർമയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്

  ടി20 ക്രിക്കറ്റിൽ 400 സിക്സുകൾ എന്ന നേട്ടത്തിന് അരികിൽ നിൽക്കുകയാണ് രോഹിത്. നിലവിൽ 397 സിക്സുകൾ പറത്തിയ രോഹിത്തിന് ഈ നേട്ടം കേവലം മൂന്ന് സിക്സുകളുടെ അകലത്തിലാണുള്ളത്

  Rohit Sharma (Image: Mumbai Indians, Twitter)

  Rohit Sharma (Image: Mumbai Indians, Twitter)

  • Share this:
   കോവിഡ് വ്യാപനത്തിന്റെ പ്രതിസന്ധിയിൽ പെട്ട് നിർത്തിവെക്കേണ്ടി വന്ന ഐപിഎല്ലിന്റെ പതിനാലാം സീസൺ ഇന്ന് പുനരാരംഭിക്കുമ്പോൾ അതിലേക്ക് ആവേശം പകർന്ന് കൊണ്ട് ആദ്യ മത്സരത്തിന് കച്ചകെട്ടിയിറങ്ങുന്നത് ടൂർണമെന്റിലെ ഏറ്റവും ജനപ്രീതിയുള്ള രണ്ട് ടീമുകളാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30ന് നേർക്കുനേർ എത്തുന്നത്, നിലവിലെ ചാമ്പ്യന്മാരായ രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസും എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സുമാണ്.

   നിലവിലെ ചാമ്പ്യന്മാരായ മുംബൈയ്ക്ക് കിരീടം നിലനിർത്തുകയാണ് ലക്ഷ്യമെങ്കിൽ, കഴിഞ്ഞ സീസണിൽ പ്ലേഓഫ് കാണാതെ പുറത്തായതിന്റെ നിരാശ മായ്ക്കുന്ന പ്രകടനം നടത്തുകയും അതുവഴി കിരീടം നേടുകയുമാണ് ചെന്നൈയുടെ ലക്ഷ്യം. ഇന്നത്തെ മത്സരത്തിന് ഇറങ്ങുമ്പോൾ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത് ഒരു വമ്പൻ റെക്കോർഡാണ്.

   ഐപിഎല്ലിൽ മികച്ച റെക്കോർഡുള്ള ക്യാപ്റ്റനാണ് രോഹിത് ശർമ. ഏറ്റവും കൂടുതൽ ഐപിഎൽ കിരീടം നേടിയ ക്യാപ്റ്റൻ എന്നതിനൊപ്പം കൂടുതൽ കിരീടങ്ങൾ നേടിയ താരം കൂടിയാണ് രോഹിത് ശർമ. ക്യാപ്റ്റൻ എന്ന നിലയിൽ അഞ്ച് കിരീടങ്ങൾ നേടിയിട്ടുള്ള താരം, മൊത്തം ആറ് ഐപിഎൽ കിരീടങ്ങളാണ് നേടിയിട്ടുള്ളത്. ഐപിഎൽ കിരീടനേട്ടത്തിൽ സാക്ഷാൽ എം എസ് ധോണിയും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും രോഹിത് ശർമയ്ക്ക് പിന്നിലാണുള്ളത്. എം എസ് ധോണിക്ക് മൂന്ന് കിരീടങ്ങൾ കൈവശമുണ്ടെങ്കിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി തന്റെ ആദ്യ ഐപിഎൽ കിരീടം നേടാനുള്ള തയാറെടുപ്പിലാണ്.

   കിരീടനേട്ടത്തിൽ മാത്രമല്ല ധോണിയേയും കോഹ്‍ലിയേയും പിന്തള്ളുന്നത് ടി20യിലെ സിക്സർ നേട്ടത്തിൽ കൂടിയാണ്. ടി20 ക്രിക്കറ്റിൽ 400 സിക്സുകൾ എന്ന നേട്ടത്തിന് അരികിൽ നിൽക്കുകയാണ് രോഹിത്. നിലവിൽ 397 സിക്സുകൾ പറത്തിയ രോഹിത്തിന് ഈ നേട്ടം കേവലം മൂന്ന് സിക്സുകളുടെ അകലത്തിലാണുള്ളത്. രോഹിത്തിന്‍റെ 397 സിക്സുകളില്‍ 224 എണ്ണവും ഐപിഎല്ലിലാണ്. ഇതില്‍ തന്നെ 173 എണ്ണവും രോഹിത് നേടിയത് മുംബൈ ഇന്ത്യന്‍സ് ജേഴ്സിയിലാണ്. ഐപിഎല്ലില്‍ രോഹിത്തിന്‍റെ ആദ്യ 51 സിക്സുകള്‍ ഡെക്കാന്‍ ചാര്‍ജേഴ്സിന് വേണ്ടിയായിരുന്നു.

   Also read- IPL 2021| കോവിഡ് ഔട്ട്, ഐപിഎൽ ഇൻ; രണ്ടാം പാദ ആവേശം കൊടിയേറ്റാൻ മുംബൈയും ചെന്നൈയും ഇറങ്ങുന്നു

   സിക്സർ വേട്ടയിൽ രോഹിത്തിന് പിന്നിലുള്ള ഇന്ത്യൻ താരങ്ങളിൽ നാല് പേരാണ് 300 സിക്സർ നേട്ടം പിന്നിട്ടിട്ടുള്ളത്. സുരേഷ് റെയ്ന(324), വിരാട് കോലി(314), എം എസ് ധോണി(303) എന്നിവരാണത്. അതേസമയം, ലോക ക്രിക്കറ്റില്‍ ടി20യില്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ച താരങ്ങളില്‍ എട്ടാം സ്ഥാനത്താണ് രോഹിത്. ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് വിൻഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനായ യൂണിവേഴ്‌സ് ബോസ് ക്രിസ് ഗെയ്‌ലാണ്. 1001 സിക്സുകളാണ് ഗെയ്ൽ ടി20യിൽ പറത്തിയിട്ടുള്ളത്. കീറോണ്‍ പൊള്ളാര്‍ഡ്, ആന്ദ്രെ റസല്‍, ബ്രണ്ടന്‍ മക്കല്ലം, ഷെയ്ന്‍ വാട്സണ്‍, എ ബി ഡിവില്ലിയേഴ്സ്, ആരോണ്‍ ഫിഞ്ച് എന്നിവരാണ് ടി20യിലെ സിക്സ് വേട്ടയില്‍ രോഹിത്തിന് മുന്നിലുള്ള മറ്റു താരങ്ങൾ.
   Published by:Naveen
   First published: