നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021 Rohit Sharma | ഹിറ്റ്മാൻ ഷോ കാത്ത് ആരാധകർ; രോഹിത് ശർമയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം

  IPL 2021 Rohit Sharma | ഹിറ്റ്മാൻ ഷോ കാത്ത് ആരാധകർ; രോഹിത് ശർമയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം

  ടി20 ക്രിക്കറ്റിൽ 400 സിക്സുകൾ എന്ന നേട്ടത്തിന് അരികിൽ നിൽക്കുകയാണ് രോഹിത്. നിലവിൽ 397 സിക്സുകൾ പറത്തിയ രോഹിത്തിന് ഈ നേട്ടം കേവലം മൂന്ന് സിക്സുകളുടെ അകലത്തിലാണുള്ളത്.

  Rohit Sharma

  Rohit Sharma

  • Share this:
   ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം. അബുദാബിയിൽ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം നടക്കുക. രണ്ടാം പാദത്തിലെ ആദ്യ ജയം നേടാനിറങ്ങുന്ന മുംബൈയെ നയിക്കാൻ രോഹിത് ശർമ എത്തുന്നു എന്നത് ആരാധകർക്ക് സന്തോഷം നൽകുന്നുണ്ട്. ഇംഗ്ലണ്ടുമായി നടന്ന ടെസ്റ്റ് പരമ്പരയിൽ മികച്ച ഫോമിലായിരുന്ന രോഹിത് ശർമ, ഐപിഎല്ലിൽ ചെന്നൈക്കെതിരായ ആദ്യ മത്സരത്തിൽ കളിച്ചിരുന്നില്ല. മത്സരത്തിൽ മുംബൈ ചെന്നൈയോട് 20 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു.

   ഇന്ന് കൊൽക്കത്തയ്‌ക്കെതിരെ മുംബൈയുടെ ക്യാപ്റ്റനായി രോഹിത് ഇറങ്ങുമ്പോൾ താരത്തെ കാത്തിരിക്കുന്നത് ഒരു വമ്പൻ റെക്കോർഡാണ്.

   ഐപിഎല്ലിൽ മികച്ച റെക്കോർഡുള്ള ക്യാപ്റ്റനാണ് രോഹിത് ശർമ. ഏറ്റവും കൂടുതൽ ഐപിഎൽ കിരീടം നേടിയ ക്യാപ്റ്റൻ എന്നതിനൊപ്പം കൂടുതൽ കിരീടങ്ങൾ നേടിയ താരം കൂടിയാണ് രോഹിത് ശർമ. ക്യാപ്റ്റൻ എന്ന നിലയിൽ അഞ്ച് കിരീടങ്ങൾ നേടിയിട്ടുള്ള താരം, മൊത്തം ആറ് ഐപിഎൽ കിരീടങ്ങളാണ് നേടിയിട്ടുള്ളത്. ഐപിഎൽ കിരീടനേട്ടത്തിൽ സാക്ഷാൽ എം എസ് ധോണിയും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും രോഹിത് ശർമയ്ക്ക് പിന്നിലാണുള്ളത്. എം എസ് ധോണിക്ക് മൂന്ന് കിരീടങ്ങൾ കൈവശമുണ്ടെങ്കിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി തന്റെ ആദ്യ ഐപിഎൽ കിരീടം നേടാനുള്ള തയാറെടുപ്പിലാണ്.

   Also read- IPL 2021| രോഹിത് ശർമ ഇറങ്ങുന്നു; കൊൽക്കത്തയെ മറികടക്കാൻ ഉറച്ച് മുംബൈ

   കിരീടനേട്ടത്തിൽ മാത്രമല്ല ധോണിയേയും കോഹ്‍ലിയേയും പിന്തള്ളുന്നത് ടി20യിലെ സിക്സർ നേട്ടത്തിൽ കൂടിയാണ്. ടി20 ക്രിക്കറ്റിൽ 400 സിക്സുകൾ എന്ന നേട്ടത്തിന് അരികിൽ നിൽക്കുകയാണ് രോഹിത്. നിലവിൽ 397 സിക്സുകൾ പറത്തിയ രോഹിത്തിന് ഈ നേട്ടം കേവലം മൂന്ന് സിക്സുകളുടെ അകലത്തിലാണുള്ളത്. രോഹിത്തിന്‍റെ 397 സിക്സുകളില്‍ 224 എണ്ണവും ഐപിഎല്ലിലാണ്. ഇതില്‍ തന്നെ 173 എണ്ണവും രോഹിത് നേടിയത് മുംബൈ ഇന്ത്യന്‍സ് ജേഴ്സിയിലാണ്. ഐപിഎല്ലില്‍ രോഹിത്തിന്‍റെ ആദ്യ 51 സിക്സുകള്‍ ഡെക്കാന്‍ ചാര്‍ജേഴ്സിന് വേണ്ടിയായിരുന്നു.

   Also read- Yuvraj Singh |ഓരോവറില്‍ ആറ് സിക്‌സറുമായി വീണ്ടും യുവി; തകര്‍പ്പന്‍ പ്രകടനം പുനരാവിഷ്‌കരിച്ച് വീഡിയോ

   സിക്സർ വേട്ടയിൽ രോഹിത്തിന് പിന്നിലുള്ള ഇന്ത്യൻ താരങ്ങളിൽ നാല് പേരാണ് 300 സിക്സർ നേട്ടം പിന്നിട്ടിട്ടുള്ളത്. സുരേഷ് റെയ്ന(324), വിരാട് കോലി(314), എം എസ് ധോണി(303) എന്നിവരാണത്. അതേസമയം, ലോക ക്രിക്കറ്റില്‍ ടി20യില്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ച താരങ്ങളില്‍ എട്ടാം സ്ഥാനത്താണ് രോഹിത്. ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് വിൻഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനായ യൂണിവേഴ്‌സ് ബോസ് ക്രിസ് ഗെയ്‌ലാണ്. 1001 സിക്സുകളാണ് ഗെയ്ൽ ടി20യിൽ പറത്തിയിട്ടുള്ളത്. കീറോണ്‍ പൊള്ളാര്‍ഡ്, ആന്ദ്രെ റസല്‍, ബ്രണ്ടന്‍ മക്കല്ലം, ഷെയ്ന്‍ വാട്സണ്‍, എ ബി ഡിവില്ലിയേഴ്സ്, ആരോണ്‍ ഫിഞ്ച് എന്നിവരാണ് ടി20യിലെ സിക്സ് വേട്ടയില്‍ രോഹിത്തിന് മുന്നിലുള്ള മറ്റു താരങ്ങൾ.
   Published by:Naveen
   First published:
   )}