നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Harshal Patel |'സ്‌കൂള്‍ മത്സരത്തില്‍ പോലും ഹാട്രിക് നേടിയിട്ടില്ല, ഇത് ജീവിതത്തിലാദ്യം: ഹര്‍ഷല്‍ പട്ടേല്‍

  Harshal Patel |'സ്‌കൂള്‍ മത്സരത്തില്‍ പോലും ഹാട്രിക് നേടിയിട്ടില്ല, ഇത് ജീവിതത്തിലാദ്യം: ഹര്‍ഷല്‍ പട്ടേല്‍

  പൊള്ളാര്‍ഡിന്റെ വിക്കറ്റാണ് ഏറ്റവും സന്തോഷം നല്‍കിയതെന്ന് ഹര്‍ഷല്‍ പറഞ്ഞു.

  News18

  News18

  • Share this:
   ഐപിഎല്ലില്‍ രണ്ടാം പാദത്തില്‍ രണ്ട് തുടര്‍ തോല്‍വികള്‍ക്ക് ശേഷം വിജയവഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഇന്നലെ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിനെ 54 റണ്‍സിന് അടിയറവ് പറയിച്ച ആര്‍സിബി ജയത്തോടെ പ്ലേഓഫ് സാധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്തു. മുംബൈയ്ക്കെതിരായ മത്സരത്തില്‍ ബാംഗ്ലൂരിന് മിന്നും ജയം സമ്മാനിച്ചതില്‍ പ്രധാനി ഹര്‍ഷല്‍ പട്ടേല്‍ തന്നെയാണ്. ഹാട്രിക് നേട്ടം അടക്കം 4 വിക്കറ്റുകള്‍ നേടിയ ഹര്‍ഷല്‍ പട്ടേലാണ് മുംബൈയുടെ മുനയൊടിച്ചത്.

   ജീവിതത്തില്‍ ആദ്യമായി നേടുന്ന ഹാട്രിക് ആയതുകൊണ്ടുതന്നെ ഇത് വളരെ സ്പെഷ്യലാണെന്ന് പറയുകയാണ് ഹര്‍ഷല്‍. 'എന്റെ ജീവിതത്തില്‍ ആദ്യമായാണ് ഞാനൊരു ഹാട്രിക് സ്വന്തമാക്കുന്നത്. സ്‌കൂള്‍ ഗെയിമുകളില്‍ പോലും ഇത് സംഭവിച്ചിട്ടില്ല. ഐപിഎല്ലില്‍ തന്നെ മുമ്പ് ആറ് തവണ ഹാട്രികിന് അടുത്തെത്തിയതാണ്. പക്ഷെ ആദ്യമായാണ് ഇത് എന്നിലേക്കെത്തുന്നത്. ഈ നേട്ടം മങ്ങാന്‍ കുറച്ച് സമയമെടുക്കും.'- മത്സരശേഷം ഹര്‍ഷല്‍ പറഞ്ഞു.

   മത്സരത്തിന്റെ 17ആം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യ (6 പന്തില്‍ 3), കീറോണ്‍ പൊള്ളാര്‍ഡ് (10 പന്തില്‍ 7), രാഹുല്‍ ചാഹര്‍ (1 പന്തില്‍ 0 ) എന്നിവരെ പുറത്താക്കിയാണ് ഹര്‍ഷല്‍ സ്വപ്നനേട്ടത്തിലെത്തിയത്. ഇതില്‍ തന്നെ പൊള്ളാര്‍ഡിന്റെ വിക്കറ്റാണ് ഏറ്റവും സന്തോഷം നല്‍കിയതെന്ന് ഹര്‍ഷല്‍ പറഞ്ഞു. ഹാട്രിക് നേടാനുള്ള തന്റെ പദ്ധതിയെന്തായിരുന്നുവെന്നും  ഹര്‍ഷല്‍ പട്ടേല്‍ വെളിപ്പെടുത്തിയിരുന്നു. 

   'എന്റെ സ്ലോ ബോളുകള്‍ കളിക്കാന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് പ്രയാസമാണെന്നാണ് കരുതുന്നത്. അതിനാല്‍ത്തന്നെ ബൗളര്‍മാര്‍ക്കും സ്ലോബോള്‍ നേരിടാന്‍ പ്രയാസപ്പെടും. ഞാന്‍ അത് തന്നെയാണ് ചെയ്തത്. രാഹുലിനെതിരേ സ്ലോബോള്‍ ചെയ്യുമെന്ന് ഞാന്‍ ബെറ്റ് വെച്ചിരുന്നു. ഒടുവില്‍ ഞാന്‍ ആ നേട്ടത്തിലെത്തി. വളരെയധികം സന്തോഷം. പൊള്ളാര്‍ഡ് ബൗളറെ നന്നായി പ്രഹരിക്കാന്‍ കഴിവുള്ള താരമാണ്. അതിനാല്‍ത്തന്നെ വൈഡ് ലൈനില്‍ പന്തെറിയേണ്ടതായുണ്ട്. ഒരു തവണ അതിന് സാധിച്ചാല്‍ പൊള്ളാര്‍ഡിനെ കബളിപ്പിക്കാന്‍ സാധിക്കും. അതാണ് നടപ്പിലാക്കിയത്'- ഹര്‍ഷല്‍ പട്ടേല്‍ പറഞ്ഞു.

   സ്ലോ ബോളുകളിലൂടെയാണ് ഹര്‍ഷല്‍ എതിരാളികളെ കുടുക്കുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരേ തന്റെ ബൗളിങ് മികവെന്തെന്ന് ഹര്‍ഷല്‍ ഇതിനോടകം കാണിച്ച് കഴിഞ്ഞു. ഈ സീസണില്‍ 44 റണ്‍സ് വിട്ടുകൊടുത്ത് ഒമ്പത് വിക്കറ്റാണ് ഹര്‍ഷല്‍ മുംബൈക്കെതിരേ വീഴ്ത്തിയത്. ഇതില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഹാട്രിക് ഉള്‍പ്പെടെ നാല് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. നിലവിലെ ഏറ്റവും കരുത്തുറ്റ ബാറ്റിങ് നിരയുള്ള മുംബൈയെപ്പോലെയൊരു ടീമിനെതിരെയാണ് ഹര്‍ഷലിന്റെ ഇത്രയും മികച്ച പ്രകടനം എന്നത് ശ്രദ്ധേയമാണ്.

   ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോഹ്ലി (51), ഗ്ലെന്‍ മാക്‌സ്വെല്‍ (56) കെ എസ് ഭരത് (32) എന്നിവരുടെ മികച്ച പ്രകടനങ്ങളുടെ ബലത്തിലാണ് മുംബൈക്കെതിരെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് കുറിച്ചത്.

   മറുപടി ബാറ്റിങിനറങ്ങിയ മുംബൈക്കായി രോഹിത് ശര്‍മയും (43) ക്വിന്റണ്‍ ഡീ കോക്കും (24) ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. എന്നാല്‍ ഇരുവരും നല്‍കിയ തകര്‍പ്പന്‍ തുടക്കം പിന്നാലെ വന്ന മുംബൈ ബാറ്റര്‍മാര്‍ക്ക് മുതലെടുക്കാന്‍ കഴിഞ്ഞില്ല. ആദ്യ വിക്കറ്റ് 57 റണ്‍സില്‍ നഷ്ടമായ മുംബൈക്ക് പിന്നീടുള്ള ഒമ്പത്
   Published by:Sarath Mohanan
   First published:
   )}