നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IPL 2021 | ദുബായില്‍ ഇന്ന് പോരാട്ടം തീ പാറും; കോഹ്ലിയും രോഹിത്തും നേര്‍ക്കുനേര്‍ വരുന്നു

    IPL 2021 | ദുബായില്‍ ഇന്ന് പോരാട്ടം തീ പാറും; കോഹ്ലിയും രോഹിത്തും നേര്‍ക്കുനേര്‍ വരുന്നു

    ഇരു ടീമും 30 മത്സരത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 19ലും ജയം മുംബൈക്കായിരുന്നു. 11 മത്സരത്തിലാണ് ആര്‍സിബിക്ക് ജയിക്കാനായത്.

    Credit: RCB (Twitter)

    Credit: RCB (Twitter)

    • Share this:
      ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രാത്രി 7.30ന് നടക്കുന്ന പോരാട്ടത്തില്‍ ആര്‍സിബിയും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍ വരുന്നു. വിരാട് കോഹ്ലി- രോഹിത് ശര്‍മ എന്നീ നായകന്മാര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു എന്നത് തന്നെയാണ് ഈ പോരാട്ടത്തെ കൂടുതല്‍ ആവേശകരമാക്കുന്നത്. ദുബായില്‍ നടക്കുന്ന പോരാട്ടത്തില്‍ പേസര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമാവും. കോഹ്ലിയുടെയും രോഹിത്തിന്റെയും ബാറ്റിങ് പ്രകടനവും മത്സരത്തില്‍ നിര്‍ണ്ണായകമാവും.

      ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും പല കാരണങ്ങള്‍ കൊണ്ടും ഇന്ന് ജയിച്ചേ മതിയാകൂ. കടല്‍ കടന്ന് യുഎഇയില്‍ എത്തിയതോടെ രാശി മാറിയ രണ്ട് ടീമുകളായ മുംബൈ ഇന്ത്യന്‍സും ആര്‍സിബിയും നേരിടുന്നതും സമാന പ്രശ്‌നങ്ങള്‍ തന്നെയാണ്.

      മുംബൈ ഇന്ത്യന്‍സിന്റെ പേസ് നിരക്ക് മികവിനൊത്ത് ഉയരാനായിട്ടില്ലെങ്കിലും ആശങ്കകളില്ല. എന്നാല്‍ ബാറ്റിങ് നിരയുടെ പ്രകടനമാണ് പ്രശ്നം. രോഹിത് ശര്‍മ, ക്വിന്റന്‍ ഡീകോക്ക് എന്നിവര്‍ക്ക് പവര്‍പ്ലേ മുതലാക്കാനാവുന്നില്ല. പ്രധാന തലവേദന മൂന്നാം നമ്പറിലെ സൂര്യകുമാര്‍ യാദവിന്റെ ഫോം ഔട്ടാണ്. ആദ്യ രണ്ട് മത്സരത്തിലും അദ്ദേഹത്തിന് തിളങ്ങാനായിട്ടില്ല. ഇഷാന്‍ കിഷന്‍, കീറോണ്‍ പൊള്ളാര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ എന്നിവരും ബാറ്റിങ്ങില്‍ ഫോമിലേക്കുയരേണ്ടതായുണ്ട്.

      ജസ്പ്രീത് ബുംറ വിക്കറ്റ് നേടുന്നുണ്ടെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാട്ടുന്നില്ല. ട്രെന്റ് ബോള്‍ട്ടിന് ന്യൂബോളില്‍ പഴയ മികവ് കാട്ടാനാകുന്നില്ല. ആദം മില്‍നെക്കും റണ്ണൊഴുക്ക് തടയാനാവുന്നില്ല. സ്പിന്നര്‍ രാഹുല്‍ ചഹാറും നിരാശപ്പെടുത്തുന്നു. നിലവില്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് മുംബൈ. എന്നിരുന്നാലും പ്ലേ ഓഫ് പ്രതീക്ഷകള്‍ ഇപ്പോഴും സജീവമാണ്.

      മറുഭാഗത്ത് ആര്‍സിബിയില്‍ ദേവ്ദത്ത് പടിക്കലും വിരാട് കോഹ്ലിയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കുന്നുണ്ടെങ്കിലും എബിഡി, മാക്സ്വെല്‍ നിറം മങ്ങുന്നത് ടീമിനെ പ്രതികൂലമായി ബാധിക്കുന്നു. എബിഡി മൂന്നാം നമ്പറില്‍ സിഎസ്‌കെയ്ക്കെതിരേ ഇറങ്ങിയെങ്കിലും ഫോമിലെത്തിയില്ല. മാക്സ്വെല്ലിനും വെടിക്കെട്ട് ആവര്‍ത്തിക്കാനാവുന്നില്ല. ഡെത്ത് ഓവറില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ ബാറ്റിങ് നിരക്ക് സാധിക്കുന്നില്ലെന്നതും പ്രശ്നമാണ്.

      ബൗളിങ് നിരയില്‍ മുഹമ്മദ് സിറാജ്, നവദീപ് സൈനി എന്നിവര്‍ മികവിലേക്കെത്തിയിട്ടില്ല. ഹര്‍ഷല്‍ പട്ടേല്‍ ആദ്യ പാദത്തിലെപ്പോലെ ഭേദപ്പെട്ട ബൗളിങ് തുടരുന്നുണ്ട്. വനിന്ദു ഹസരങ്ക നന്നായി തല്ലുവാങ്ങിക്കൂട്ടുന്നു. മാച്ച് വിന്നിങ് പ്രകടനത്തിലേക്കുയരാന്‍ ആര്‍ക്കും തന്നെ സാധിക്കുന്നില്ല.

      Read also: IPL 2021 | പറക്കും സുചിത്! ദീപക് ഹൂഡയെ പുറത്താക്കിയ ജഗദീഷ സുചിത്തിന്റെ ക്യാച്ച് വൈറല്‍, വീഡിയോ

      ഇരു ടീമും 30 മത്സരത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 19ലും ജയം മുംബൈക്കായിരുന്നു. 11 മത്സരത്തിലാണ് ആര്‍സിബിക്ക് ജയിക്കാനായത്. ഒമ്പത് മത്സരങ്ങളില്‍ പത്ത് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ആര്‍സിബി. ഇന്ന് ജയിച്ചാല്‍ കോഹ്ലിയും സംഘവും മൂന്നാം സ്ഥാനം നിലനിര്‍ത്തും. മുംബൈയാണ് ജയിക്കുന്നതെങ്കില്‍ അവര്‍ക്കും പത്ത് പോയിന്റാവും. നിലവില്‍ എട്ട് പോയിന്റുമായി ആറാം സ്ഥാനത്താണ് മുംബൈ.
      Published by:Sarath Mohanan
      First published:
      )}