നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • 'ഇവരുമായി സംസാരിച്ചതാണ് ഫോമില്‍ തിരിച്ചെത്താന്‍ സഹായിച്ചത്'; വെളിപ്പെടുത്തലുമായി ഇഷാന്‍ കിഷന്‍

    'ഇവരുമായി സംസാരിച്ചതാണ് ഫോമില്‍ തിരിച്ചെത്താന്‍ സഹായിച്ചത്'; വെളിപ്പെടുത്തലുമായി ഇഷാന്‍ കിഷന്‍

    25 പന്തില്‍ ഫിഫ്റ്റി നേടിയ താരത്തിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് മുംബൈയെ അനായാസം വിജയത്തിലെത്തിച്ചത്.

    ഇഷാൻ കിഷൻ

    ഇഷാൻ കിഷൻ

    • Share this:
      ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 8 വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ഉയര്‍ത്തിയ 91 റണ്‍സ് വിജയലക്ഷ്യം 8.2 ഓവറില്‍ 2 വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി മുംബൈ മറികടന്നു. ജയത്തോടെ 12 പോയന്റുമായി മുംബൈ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. എന്നാല്‍ പ്ലേ ഓഫില്‍ ഇടം ലഭിക്കുമോ എന്നറിയാന്‍ മുംബൈക്ക് അവസാന മത്സരം വരെ കാത്തിരിക്കണം.

      മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ഫോമില്‍ തിരിച്ചെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍. 25 പന്തില്‍ ഫിഫ്റ്റി നേടിയ താരത്തിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് മുംബൈയെ അനായാസം വിജയത്തിലെത്തിച്ചത്. സീസണിലെ തന്റെ ആദ്യ ഫിഫ്റ്റിയാണ് ഇഷാന്‍ കിഷന്‍ റോയല്‍സിനെതിരെ നേടിയത്.

      'ഓപ്പണറായി തിരിച്ചെത്തി റണ്‍സ് നേടികൊണ്ട് ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. വലിയ മാര്‍ജിനിലുള്ള വിജയം ഉറപ്പുവരുത്താനും ഞങ്ങള്‍ക്ക് സാധിച്ചു. ഈ വിജയം ടീമിന് അനിവാര്യമായിരുന്നു. ഉയര്‍ച്ചയും താഴ്ച്ചയും ഏതൊരു കായികതാരത്തിന്റെയും ജീവിതത്തിന്റെ വലിയ ഭാഗമാണെന്ന് ഞാന്‍ കരുതുന്നു. ഞാനും അത്ര നിലയിലായിരുന്നില്ല, ടീമിലെ മിക്ക ബാറ്റ്സ്മാന്മാര്‍ക്കും കഴിഞ്ഞ സീസണിലെ പോലെ റണ്‍സ് നേടുവാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. മികച്ച സപ്പോര്‍ട്ട് സ്റ്റാഫ് ഞങ്ങള്‍ക്കുണ്ട്, ഞങ്ങളുടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും. കൂടാതെ വിരാട് ഭായുമായും ഹാര്‍ദിക് ഭായുമായും സംസാരിച്ചിരുന്നു. എനിക്ക് പിന്തുണ നല്‍കാന്‍ എല്ലാവരുമുണ്ടായിരുന്നു.'- ഇഷാന്‍ പറഞ്ഞു.

      'പൊള്ളാര്‍ഡുമായും ഞാന്‍ സംസാരിച്ചിരുന്നു. എല്ലാം ലളിതമായി എടുക്കണമെന്നും മുമ്പ് ബാറ്റ് ചെയ്തിരുന്നത് പോലെ ബാറ്റ് ചെയ്യാനും കഴിഞ്ഞ സീസണിലെ വീഡിയോ കാണാനും പൊള്ളാര്‍ഡ് ആവശ്യപ്പെട്ടു. പറഞ്ഞതുപോലെ ഞാന്‍ എന്റെ ബാറ്റിങിന്റെ കുറച്ച് വീഡിയോസ് കണ്ടു. അതെനിക്ക് ആത്മവിശ്വാസം നല്‍കി.'- ഇഷാന്‍ കിഷന്‍ കൂട്ടിച്ചേര്‍ത്തു.

      ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ അംഗം കൂടിയാണ് ഇഷാന്‍ കിഷന്‍. ഇഷാന്‍ ഫോമില്‍ തിരിച്ചെത്തിയത് മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്കൊപ്പം ഇന്ത്യന്‍ ടീം ആരാധകര്‍ക്കും ആശ്വാസം പകര്‍ന്നിരിക്കുകയാണ്.

      Rohit Sharma |ടി20യില്‍ 400 സിക്‌സറുകള്‍ പറത്തിയ ആദ്യ ഇന്ത്യക്കാരന്‍; ഹിറ്റ്മാന് റെക്കോര്‍ഡ്

      രാജസ്ഥാനെതിരായ മത്സരത്തിലൂടെ മറ്റൊരു വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ. മല്‍സരത്തില്‍ 13 ബോളില്‍ രണ്ടു സിക്സറും ഒരു ബൗണ്ടറിയുമടക്കം 22 റണ്‍സാണ് അദ്ദേഹം നേടിയത്. കളിയില്‍ തന്റെ രണ്ടാമത്തെ സിക്സറും നേടിയതോടെ ടി20 ഫോര്‍മാറ്റില്‍ 400 സിക്സറുകളെന്ന നാഴികക്കല്ലാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. ഈ നേട്ടം കരസ്ഥമാക്കിയ ആദ്യ ഇന്ത്യന്‍ താരമായും ഹിറ്റ്മാന്‍ മാറി. ഏഷ്യയില്‍ തന്നെ സിക്സറില്‍ 400 പൂര്‍ത്തിയാക്കിയ ആദ്യ ക്രിക്കറ്ററും രോഹിത് ശര്‍മയാണ്.

      മുംബൈ ഇന്നിങ്‌സിലെ മൂന്നാം ഓവറിലാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. റോയല്‍സ് ബൗളര്‍ ശ്രേയസ് ഗോപാലിന്റെ പന്തിലായിരുന്നു താരത്തിന്റെ 400ആം സിക്‌സര്‍. 400 സിക്സര്‍ ക്ലബ്ബില്‍ സ്ഥാനം നേടുന്ന ലോകത്തിലെ ഏഴാം ബാറ്റ്സ്മാനാണ് രോഹിത്ത്. 1042 സിക്സറുകളുമായി യൂണിവേഴ്സല്‍ ബോസ് ക്രിസ് ഗെയ്ലാണ് സിക്‌സര്‍ വേട്ടക്കാരില്‍ ഒന്നാമത്. 758 സിക്‌സുമായി കീറോണ്‍ പൊള്ളാര്‍ഡ് പട്ടികയില്‍ രണ്ടാമതുണ്ട്.
      Published by:Sarath Mohanan
      First published:
      )}