നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IPL 2021 |മുംബൈക്കെതിരെ മനീഷ് പാണ്ഡെ ഹൈദരാബാദ് നായകന്‍, ടോസ്സ് നേടിയ മുംബൈ ബാറ്റിംഗ് തിരഞ്ഞെടുത്തു

    IPL 2021 |മുംബൈക്കെതിരെ മനീഷ് പാണ്ഡെ ഹൈദരാബാദ് നായകന്‍, ടോസ്സ് നേടിയ മുംബൈ ബാറ്റിംഗ് തിരഞ്ഞെടുത്തു

    മുംബൈ ടീമില്‍ സൗരഭ് തിവാരി, ജയന്ത് യാദവ് എന്നിവര്‍ക്ക് പകരം ക്രൂണല്‍ പാണ്ഡ്യ, പീയുഷ് ചൗള എന്നിവര്‍ ടീമിലിടം നേടി. മുംബൈയ്ക്ക് വേണ്ടി പീയുഷ് ചൗളയുടെ അരങ്ങേറ്റ മത്സരമാണിത്.

    SRH vs MI

    SRH vs MI

    • Share this:
      സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇരു ടീമുകളും ഇന്നത്തെ മത്സരത്തില്‍ പ്ലെയിങ് ഇലവനില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മുംബൈ ടീമില്‍ സൗരഭ് തിവാരി, ജയന്ത് യാദവ് എന്നിവര്‍ക്ക് പകരം ക്രൂണല്‍ പാണ്ഡ്യ, പീയുഷ് ചൗള എന്നിവര്‍ ടീമിലിടം നേടി. മുംബൈയ്ക്ക് വേണ്ടി പീയുഷ് ചൗളയുടെ അരങ്ങേറ്റ മത്സരമാണിത്.

      സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പരിക്കേറ്റ നായകന്‍ കെയ്ന്‍ വില്യംസണിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. മനീഷ് പാണ്ഡെയാണ് ഇന്ന് ടീമിനെ നയിക്കുന്നത്. ഭുവനേശ്വര്‍ കുമാറിന് പകരം മുഹമ്മദ് നബിയും ടീമിലിടം നേടി.


      ചുരുങ്ങിയത് 171 റണ്‍സിനെങ്കിലും സണ്‍റൈസേഴ്‌സിനെ തോല്‍പ്പിച്ചാല്‍ മാത്രമേ മുംബൈയ്ക്ക് പ്ലേ ഓഫിലേക്ക് പ്രവേശിക്കാനാകൂ. മാത്രമല്ല 200ന് മുകളില്‍ റണ്‍സും ഈ കളിയില്‍ മുംബൈ നേടിയേ തീരൂ. വ്യാഴാഴ്ച്ച നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചു. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ കൊല്‍ക്കത്ത പ്ലേ ഓഫില്‍ എത്തുന്ന നാലാം ടീമാകും. ഇന്ന് ജയിച്ചാല്‍ മുംബൈയ്ക്കും കൊല്‍ക്കത്തയ്ക്കും ഒരേ പോയന്റ് ആകുമെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ ബലത്തിലാണ് കൊല്‍ക്കത്ത മുന്നിട്ടുനില്‍ക്കുന്നത്.

      നിലവില്‍ 13 മല്‍സരങ്ങളില്‍ നിന്നും ആറു ജയവും ഏഴു തോല്‍വിയുമടക്കം 12 പോയിന്റോടെ ആറാംസ്ഥാനത്താണ് മുംബൈ. അവരുടെ നെറ്റ് റണ്‍റേറ്റ് -0.048 മാത്രമാണ്. രണ്ടു പോയിന്റ് പിറകിലായി കൊല്‍ക്കത്ത നാലാംസ്ഥാനത്താണ്. കൊല്‍ക്കയ്ക്കു +0.587 എന്ന മികച്ച നെറ്റ് റണ്‍റേറ്റുമുണ്ട്.

      ആറാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീടം ലക്ഷ്യമിട്ടായിരുന്നു മുംബൈ ഇത്തവണയിറങ്ങിയത്. പക്ഷെ സീസണിന്റെ തുടക്കം മുതല്‍ സ്ഥിരതയില്ലാത്ത പ്രകടനങ്ങള്‍ മുംബൈയ്ക്കു തിരിച്ചടിയായി മാറുകയായിരുന്നു. ബാറ്റിങ് നിര ക്ലിക്കാവാതിരുന്നതാണ് മുംബൈയുടെ പതനത്തിന് ഏറ്റവും വലിയ കാരണം. ഐപിഎല്ലിലെ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ ഹൈദരാബാദിനെതിരേ മുംബൈക്കാണ് നേരിയ മുന്‍തൂക്കം. ഒമ്പത് മല്‍സരങ്ങളില്‍ മുംബൈ ജയിച്ചപ്പോള്‍ എട്ടെണ്ണത്തില്‍ ഹൈദരാബാദും ജയിച്ചുകയറി. ഈ സീസണില്‍ ഇന്ത്യയില്‍ നടന്ന ആദ്യപാദത്തില്‍ ജയം മുംബൈയ്ക്കായിരുന്നു. അന്നു 13 റണ്‍സിനാണ് രോഹിത് ശര്‍മയും സംഘവും ജയിച്ചുകയറിയത്.

      മുംബൈ ഇന്ത്യന്‍സ് : Rohit Sharma(c), Ishan Kishan(w), Suryakumar Yadav, Hardik Pandya, Kieron Pollard, Krunal Pandya, James Neesham, Nathan Coulter-Nile, Jasprit Bumrah, Piyush Chawla, Trent Boult

      സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: Jaosn Roy, Abhishek Sharma, Manish Pandey(c), Priyam Garg, Abdul Samad, Wriddhiman Saha(w), Jaosn Holder, Rashid Khan, Mohammad Nabi, Umran Malik, Siddarth Kaul
      Published by:Sarath Mohanan
      First published:
      )}