നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • അവസാന ഓവറിലെ സിക്‌സാണ് സാറെ മെയിൻ; ഐപിഎല്ലിൽ അപൂർവ റെക്കോർഡ് പേരിലാക്കി ധോണി

    അവസാന ഓവറിലെ സിക്‌സാണ് സാറെ മെയിൻ; ഐപിഎല്ലിൽ അപൂർവ റെക്കോർഡ് പേരിലാക്കി ധോണി

    ഐപിഎല്ലിൽ 20ാ൦ ഓവറിൽ 50 സിക്സുകൾ നേടുന്ന താരമെന്ന റെക്കോർഡാണ് ധോണി സ്വന്തമാക്കിയത്. അവസാന ഓവറിൽ ഇത്രയും സിക്സുകൾ നേടിയ മറ്റൊരു താരവുമില്ല.

    Credit: Twitter

    Credit: Twitter

    • Share this:
      ഐപിഎല്ലില്‍ എംഎസ് ധോണിയുടെ ഫിനിഷിങ് മിടുക്ക് ഇനിയൊരിക്കലും കാണാന്‍ കഴിഞ്ഞേക്കില്ലയെന്ന ആരാധകരുടെ നിരാശ ഏറെക്കുറെ മാറിയിരിക്കുകയാണ്. അവസാന ഓവറുകളിൽ സിക്സ് അടിച്ച് മത്സരം ജയിപ്പിക്കുന്ന ധോണി സ്റ്റൈൽ ഹൈദെരാബാദിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കാണാൻ ആരാധകർക്ക് കഴിഞ്ഞിരുന്നു. ഈ സിക്സിൽ സണ്‍റൈസേഴ്സ് ഹൈദെരാബാദിനെതിരെ ജയം നേടുകയും ഒപ്പം പ്ലേഓഫ് യോഗ്യത കൂടിയാണ് ചെന്നൈക്ക് സ്വന്തമായത്. ഈ സിക്സ് പായിച്ച ചെന്നൈ ക്യാപ്റ്റൻ ധോണി ഒരു റെക്കോർഡാണ് സ്വന്തം പേരിലേക്ക് എഴുതി ചേർത്തത്.

      ഐപിഎല്ലിൽ 20ാ൦ ഓവറിൽ 50 സിക്സുകൾ നേടുന്ന താരമെന്ന റെക്കോർഡാണ് ധോണി സ്വന്തമാക്കിയത്. അവസാന ഓവറിൽ ഇത്രയും സിക്സുകൾ നേടിയ മറ്റൊരു താരവുമില്ല. ഈ നേട്ടത്തിൽ മറ്റ് താരങ്ങളേക്കാൾ ബഹുദൂരം മുന്നിലാണ് ധോണി. പട്ടികയിൽ ധോണിക്ക് പിന്നിലായി രണ്ടാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസ് താരമായ കിറോൺ പൊള്ളാർഡ് 20ാ൦ ഓവറിൽ 23 സിക്സുകളാണ് പറത്തിയിട്ടുള്ളത്. മുംബൈ ഇന്ത്യൻസിന്റെ തന്നെ താരങ്ങളായ രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ (23) എന്നിവർ മൂന്നും നാലും സ്ഥാനങ്ങളിലും ചെന്നൈയിൽ ധോണിയുടെ സഹതാരമായ രവീന്ദ്ര ജഡേജ (21) അഞ്ചാം സ്ഥാനത്തും നിൽക്കുന്നു.


      ധോണി അവസാന ഓവറിൽ പായിച്ച ഈ 50 സിക്സുകളിൽ 23 എണ്ണവും വിജയലക്ഷ്യം പിന്തുടരുമ്പോൾ പിറന്നതായിരുന്നു. ഇതും റെക്കോർഡാണ്. വിജയലക്ഷ്യം പിന്തുടരുമ്പോൾ 10 സിക്‌സിൽ കൂടുതൽ മറ്റൊരു താരവും നേടിയിട്ടില്ല എന്നത് ധോണിയുടെ റെക്കോർഡിന്റെ മാറ്റ് കൂട്ടുന്നു.

      ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്ത് പ്ലേ ഓഫ് യോഗ്യത നേടി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഓപ്പണര്‍മാരായ റുതുരാജ് ഗെയ്ക്വാദിന്റേയും ഫാഫ് ഡുപ്ലെസിസിന്റേയും പ്രകടനങ്ങളാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്. റുതുരാജ് ഗെയ്ക്വാദ് 45 റണ്‍സും ഡുപ്ലെസിസ് 41 റണ്‍സുമെടുത്തു. 20ആം ഓവറിലെ നാലാം പന്തില്‍ സിക്സര്‍ നേടി ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയാണ് ചെന്നൈയുടെ വിജയം രാജകീയമാക്കിയത്.

      Also read- IPL 2021 |അവസാന ഓവറില്‍ ലോകകപ്പ് സ്‌റ്റൈല്‍ സിക്‌സുമായി ധോണി; വിന്റേജ് ഫിനിഷിങ്ങെന്ന് ആരാധകര്‍, വീഡിയോ

      ഈ സീസണില്‍ പ്ലേയോഫ് ഉറപ്പിക്കുന്ന ആദ്യ ടീമാണ് ചെന്നൈ. മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 135 റണ്‍സിന്റെ വിജയലക്ഷ്യം 19.4 ഓവറില്‍ 4 വിക്കറ്റ് നഷ്ട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മറികടന്നു. മികച്ച തുടക്കമാണ് റുതുരാജ് ഗെയ്ക്വാദും ഫാഫ് ഡുപ്ലെസിസും ചെന്നൈയ്ക്ക് നല്‍കിയത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ 75 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തു. അമ്പാട്ടി റായുഡു 13 പന്തില്‍ 17 റണ്‍സും ക്യാപ്റ്റന്‍ എം എസ് ധോണി 11 പന്തില്‍ 14 റണ്‍സും നേടി പുറത്താകാതെ നിന്നു.
      Published by:Naveen
      First published:
      )}