നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IPL 2021 |അവസാന ഓവറില്‍ ലോകകപ്പ് സ്‌റ്റൈല്‍ സിക്‌സുമായി ധോണി; വിന്റേജ് ഫിനിഷിങ്ങെന്ന് ആരാധകര്‍, വീഡിയോ

    IPL 2021 |അവസാന ഓവറില്‍ ലോകകപ്പ് സ്‌റ്റൈല്‍ സിക്‌സുമായി ധോണി; വിന്റേജ് ഫിനിഷിങ്ങെന്ന് ആരാധകര്‍, വീഡിയോ

    20ആം ഓവറിലെ നാലാം പന്തില്‍ സിക്സര്‍ നേടി ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയാണ് ചെന്നൈയുടെ വിജയം രാജകീയമാക്കിയത്.

    Credit: Twitter

    Credit: Twitter

    • Share this:
      ഐപിഎല്ലില്‍ എംഎസ് ധോണിയുടെ ഫിനിഷിങ് മിടുക്ക് ഇനിയൊരിക്കലും കാണാന്‍ കഴിഞ്ഞേക്കില്ലയെന്ന ആരാധകരുടെ നിരാശ ഏറെക്കുറെ മാറിയിരിക്കുകയാണ്. കഴിഞ്ഞ സീസണ്‍ മുതല്‍ ബാറ്റിങില്‍ പഴയ ടച്ച് ന്ഷ്ടമായ ധോണിയെയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ചില മല്‍സരങ്ങളില്‍ അദ്ദേഹം മികച്ച കുറച്ചു ഷോട്ടുകള്‍ കളിച്ചെങ്കിലും അവയ്ക്കു പക്ഷെ പ്രതീക്ഷിച്ച ഫലം നേടാനായില്ല. പലപ്പോഴും ബൗണ്ടറി ലൈനിന് അരികെ ധോണി ക്യാച്ച് സമ്മാനിച്ച് മടങ്ങുകയായിരുന്നു. ഇതോടെ ഇനിയൊരിക്കകലും ധോണിയില്‍ നിന്നും പഴയതു പോലെയൊരു ഫിനിഷിങ് കാണില്ലെന്നു ആരാധകര്‍ നിരാശരാവുകയും ചെയ്തു.

      എന്നാല്‍ ഇന്നലെ ഹൈദരാബാദിനെതിരെ അവസാന ഓവറില്‍ പറത്തിയ സിക്‌സര്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. 2011 ലോകകപ്പ് ഫൈനലില്‍ പറത്തിയതിന് സമാനമായിരുന്നു ഷാര്‍ജയില്‍ സിദ്ധാര്‍ഥ് കൗളിന്റെ ഡെലിവറിയില്‍ ധോണിയുടെ ബാറ്റില്‍ നിന്നും പിറന്ന സിക്സ്. അവസാന ഓവറില്‍ മൂന്ന് റണ്‍സ് മാത്രമാണ് ചെന്നൈക്ക് ജയിക്കാനായി വേണ്ടിയിരുന്നത്.


      സ്ട്രൈക്ക് നേരിട്ടത് റായുഡുവാണ്. ആദ്യ ബോളില്‍ റണ്ണൊന്നുമില്ല. ഓഫ് സ്റ്റമ്പിനു പുറത്തേക്കു പോയ അടുത്ത ബോള്‍ സ്വീപ്പര്‍ കവറിലേക്കു പായിച്ച് റായുഡു സിംഗിളെടുത്തു. മൂന്നാമത്തെ ബോളില്‍ റണ്ണില്ല. പുള്‍ ഷോട്ടിനായിരുന്നു ധോണിയുടെ ശ്രമം. പക്ഷെ ടൈമിങ് പാളിയപ്പോള്‍ ഷോര്‍ട്ട് മിഡ് വിക്കറ്റില്‍ ഫീല്‍ഡറുടെ കൈകളില്‍ അവസാനിച്ചു. സിഎസ്‌കെയ്ക്കു ജയിക്കാന്‍ വേണ്ടത് മൂന്നു ബോളില്‍ രണ്ട് റണ്‍സ്.


      നാലാമത്തെ പന്തിലാണ് ധോണി പടുകൂറ്റന്‍ സിക്സര്‍ പറത്തി കളി ഫിനിഷ് ചെയ്തത്. വളരെ കൂളായി അദ്ദേഹം നോണ്‍ സ്ട്രൈക്കറായ റായുഡുവിനൊപ്പം മുഷ്ടി ചുരുട്ടി ആഹ്ലാദം പങ്കിട്ടപ്പോള്‍ ധോണി ആരാധകര്‍ ആഹ്ലാദത്തിന്റെ പരകോടിയിലായിരുന്നു. പഴയ ധോണിയെ വീണ്ടും കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

      IPL 2021 |വീണ്ടും മികവ് തെളിയിച്ച് ഡു പ്ലെസിയും ഗെയ്ക്വാദും; ഹൈദരാബാദിനെ തകര്‍ത്ത് ചെന്നൈ പ്ലേ ഓഫില്‍

      ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്ത് പ്ലേ ഓഫ് യോഗ്യത നേടി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഓപ്പണര്‍മാരായ റുതുരാജ് ഗെയ്ക്വാദിന്റേയും ഫാഫ് ഡുപ്ലെസിസിന്റേയും പ്രകടനങ്ങളാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്. റുതുരാജ് ഗെയ്ക്വാദ് 45 റണ്‍സും ഡുപ്ലെസിസ് 41 റണ്‍സുമെടുത്തു. 20ആം ഓവറിലെ നാലാം പന്തില്‍ സിക്സര്‍ നേടി ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയാണ് ചെന്നൈയുടെ വിജയം രാജകീയമാക്കിയത്.

      ഈ സീസണില്‍ പ്ലേയോഫ് ഉറപ്പിക്കുന്ന ആദ്യ ടീമാണ് ചെന്നൈ. മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 135 റണ്‍സിന്റെ വിജയലക്ഷ്യം 19.4 ഓവറില്‍ 4 വിക്കറ്റ് നഷ്ട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മറികടന്നു. മികച്ച തുടക്കമാണ് റുതുരാജ് ഗെയ്ക്വാദും ഫാഫ് ഡുപ്ലെസിസും ചെന്നൈയ്ക്ക് നല്‍കിയത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ 75 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തു. അമ്പാട്ടി റായുഡു 13 പന്തില്‍ 17 റണ്‍സും ക്യാപ്റ്റന്‍ എം എസ് ധോണി 11 പന്തില്‍ 14 റണ്‍സും നേടി പുറത്താകാതെ നിന്നു.
      Published by:Sarath Mohanan
      First published:
      )}