'ക്യാപ്റ്റന്‍ കൂള്‍' എന്ന വിശേഷണമുള്ള താരമാണ് ചെന്നൈ സൂപ്പര്‍ കിങ്സ് നായകന് എം എസ് ധോണി. മത്സരത്തിനിടെ അദ്ദേഹം നിയന്ത്രണം വിടുന്നത് ആരാധകര്‍ അധികമൊന്നും കണ്ടിട്ടുണ്ടാവില്ല. എന്നാല്‍ ഐ പി എല്‍ പതിനാലാം സീസണിന്റെ രണ്ടാംഘട്ടത്തിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സ് നായകന് കൂള്‍ കൈവിടുന്നത് എല്ലാവരും കണ്ടു. വെസ്റ്റ് ഇന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോയുമായുള്ള ഫീല്‍ഡിംഗിലെ ആശയക്കുഴപ്പത്തില്‍ ക്യാച്ച് പാഴായതാണ് ധോണിയെ പ്രകോപിപ്പിച്ചത്.
ദീപക് ചഹര്‍ എറിഞ്ഞ 18ആം ഓവറിലെ നാലാം പന്തിലാണ് സംഭവം. മുംബൈക്ക് ജയിക്കാന്‍ ആ സമയത്ത് വേണ്ടിയിരുന്നത് 15 പന്തില്‍ 42 റണ്‍സായിരുന്നു. ദീപക് ചഹറിന്റെ പന്ത് സ്കൂപ്പ് ചെയ്യാന്‍ സൗരഭ് തിവാരി ശ്രമിച്ചു. ക്യാച്ചിനായി ധോണിയും ഷോര്‍ട് ഫൈന്‍ ലെഗില്‍ ഫീല്‍ഡ് ചെയ്ത ബ്രാവോയും ഒരിടത്തേക്ക് ഓടിയടുത്തു. എന്നാല്‍ പന്ത് ആര്‍ക്കും ലഭിക്കാതെ നിലത്തു വീണു. ക്യാച്ച് പാഴായത് ധോനിയെ അസ്വസ്ഥനാക്കി. എന്താണ് കാട്ടിയത് എന്ന ആംഗ്യത്തോടെയായിരുന്നു ബ്രാവോയുടെ നേര്‍ക്കുള്ള ധോണിയുടെ ആ സമയത്തെ പ്രതികരണം.
മുംബൈ നിരയില്‍ മികവോടെ ബാറ്റേന്തിയ തിവാരിയെ പുറത്താക്കാനുള്ള സുവര്‍ണാവസരം നഷ്ടമായതിന്റെ നിരാശയായിരുന്നു ചെന്നൈ നായകന് ആ സമയത്ത്. എന്നാല്‍ തിവാരിയുടെ ക്യാച്ച് നഷ്ടമാക്കിയത് ചെന്നൈക്കോ ധോണിക്കോ തലവേദനയായില്ല. മത്സരം 20 റണ്‍സിന് ചെന്നൈ സൂപ്പര്‍ കിംഗ്സ് വിജയിച്ചു. 157 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 136 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
Virat Kohli | വീണ്ടും ഞെട്ടിച്ച് വിരാട് കോഹ്ലി; ഈ ഐപിഎല്ലിന് ശേഷം ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയും
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ നിലവിലെ സീസണിന് ശേഷം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ (ആര്‍സിബി) നായക സ്ഥാനം രാജി വയ്ക്കുമെന്ന് വിരാട് കോഹ്ലി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു ഇന്ത്യന്‍ നായകന്റെ പ്രഖ്യാപനം. നേരത്തെ ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്നും കോഹ്ലി പ്രഖ്യാപിച്ചിരുന്നു.
ഐപിഎല്ലില്‍ തന്റെ അവസാന മത്സരം വരെ ടീമില്‍ തുടരുമെന്ന് കോഹ്ലി വ്യക്തമാക്കി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും എല്ലാ ആര്‍സിബി ആരാധകര്‍ക്കും കോഹ്ലി നന്ദി പറഞ്ഞു. 'ആര്‍സിബിയുടെ ക്യാപ്റ്റനെന്ന നിലയില്‍ ഇത് എന്റെ അവസാന ഐപിഎല്‍ ആയിരിക്കും. എന്റെ അവസാന ഐപിഎല്‍ ഗെയിം കളിക്കുന്നതുവരെ ഞാന്‍ ഒരു ആര്‍സിബി കളിക്കാരനായി തുടരും. എന്നില്‍ വിശ്വസിക്കുകയും എന്നെ പിന്തുണയ്ക്കുകയും ചെയ്ത എല്ലാ ആര്‍സിബി ആരാധകര്‍ക്കും ഞാന്‍ നന്ദി പറയുന്നു.'- ആര്‍സിബി പുറത്തിറക്കിയ വീഡിയോയില്‍ അദ്ദേഹം പറഞ്ഞു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.