നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IPL 2021| പ്ലേഓഫ് യോഗ്യത നേടാൻ ആവേശപ്പോര്; നാലാം സ്ഥാനത്തിനായി കച്ചകെട്ടുന്നത് നാല് ടീമുകൾ

    IPL 2021| പ്ലേഓഫ് യോഗ്യത നേടാൻ ആവേശപ്പോര്; നാലാം സ്ഥാനത്തിനായി കച്ചകെട്ടുന്നത് നാല് ടീമുകൾ

    കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിംഗ്‌സ് എന്നിവര്‍ തമ്മിലാണ് പ്ലേഓഫിലെ ശേഷിക്കുന്ന സ്ഥാനം സ്വന്തമാക്കാൻ മത്സരം നടക്കുന്നത്.

    • Share this:
      ഐപിഎൽ രണ്ടാം ഘട്ടത്തിന്റെ ഗ്രൂപ്പ് ഘട്ടം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഐപിഎല്ലിൽ കിരീട പോരാട്ടത്തിലേക്കുള്ള അടുത്ത കടമ്പയായ പ്ലേഓഫിൽ ഏതൊക്കെ ടീമുകളാകും മത്സരിക്കുക എന്നത് ഏകദേശ ധാരണയായി കഴിഞ്ഞിട്ടുണ്ട്. പ്ലേഓഫിലേക്ക് പോയിന്റ് ടേബിളിൽ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകളാണ് യോഗ്യത നേടുക. ഇതിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ നിൽക്കുന്ന മൂന്ന് ചെന്നൈ സൂപ്പർ കിങ്‌സ്, ഡൽഹി ക്യാപിറ്റൽസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ എന്നിവർ യോഗ്യത നേടിക്കഴിഞ്ഞു. ഇനി ശേഷിക്കുന്ന നാലാം സ്ഥാനം മാത്രമാണ്. എന്നാൽ നാലാം സ്ഥാനക്കാരായി പ്ലേഓഫിലേക്ക് ആരാകും യോഗ്യത നേടുക എന്നത് ഇതുവരെയും ഉറപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ്.

      അത്യന്തം ആവേശകരമായ പോരാട്ടമാണ് പ്ലേഓഫിലെ ഈ അവസാന സ്ഥാനത്തിനായി നടക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിംഗ്‌സ് എന്നിവര്‍ തമ്മിലാണ് മത്സരം. ഇതിൽ അവസാനം സ്ഥാനം നിർണയിക്കുക ഇനി ഇവർ മത്സരിക്കുന്ന ആറ് മത്സരങ്ങളായിക്കും. കൊൽക്കത്തയ്ക്കും പഞ്ചാബിനും ഓരോ മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളതെങ്കിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈക്കും രാജസ്ഥാനും രണ്ട് വീതം മത്സരങ്ങളാണ് ബാക്കിയുള്ളത്.

      നിലവിൽ 12 പോയിന്റുമായി നാലാം സ്ഥാനത്തുള്ള ഓയിൻ മോർഗന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനാണ് ഇതിൽ അൽപം മുൻ‌തൂക്കം. അവസാന മത്സരത്തിൽ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിനെതിരെ ജയം നേടിയാൽ കൊൽക്കത്തയ്ക്ക് പ്ലേഓഫ് സ്ഥാനം ഉറപ്പിക്കാം. ഈ നാല് ടീമുകളിൽ മികച്ച റൺറേറ്റും തങ്ങൾക്ക് സ്വന്തമാണ് എന്നുള്ളത് മോർഗനും സംഘത്തിനും ആശ്വാസം നൽകുന്ന കാര്യമാണ്.

      സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന് ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിച്ചാൽ പ്ലേഓഫിലേക്ക് യോഗ്യത നേടാം. നിർണായകമായ ഈ രണ്ട് മത്സരങ്ങൾ പ്ലേഓഫ് യോഗ്യതക്കായി മത്സരിക്കുന്ന കൊൽക്കത്തയ്ക്കും മുംബൈക്കും എതിരെയാണ്. ഇവരുടെ വെല്ലുവിളി മറികടക്കാൻ കഴിഞ്ഞാൽ രാജസ്ഥാന് 2008ന് ശേഷമുള്ള അവരുടെ ആദ്യ കിരീടനേട്ടം സ്വപ്നം കാണാം. 10 പോയിന്റോടെ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് രാജസ്ഥാൻ.

      Also read- Sachin Tendulkar |വിദേശരാജ്യങ്ങളിലെ അനധികൃത സ്വത്ത് സമ്പാദ്യം; പാന്‍ഡൊറ പേപ്പേഴ്‌സ് പട്ടികയില്‍ സച്ചിനും

      നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഈ സീസണിൽ ഹാട്രിക് കിരീടം തേടിയാണ് ഇറങ്ങിയതെങ്കിലും രണ്ടാം പാദത്തിൽ അവർ പുറകോട്ട് പോവുന്ന കാഴ്ചയാണ് കണ്ടത്. ബാക്കിയുള്ള രണ്ട് മത്സരങ്ങളിൽ ഏതെങ്കിലും ഒരു മത്സരത്തിൽ തോൽവി വഴങ്ങിയാൽ മുംബൈ പ്ലേഓഫ് കാണാതെ പുറത്താകും. ബാക്കിയുള്ള മത്സരങ്ങളിൽ അവർക്ക് നേരിടാനുള്ളത് പ്ലേഓഫിൽ കണ്ണുംനട്ടിരിക്കുന്ന രാജസ്ഥാനെയും ഈ സീസണിൽ പ്ലേഓഫ് പ്രതീക്ഷകൾ അസ്തമിച്ച ഹൈദെരാബാദിനെയുമാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ വീണുപോകാതെ തിരിച്ചടിക്കാൻ കഴിവുള്ള ടീമാണ് മുംബൈ എന്നത് ആരാധകർക്കും പ്രതീക്ഷ നൽകുന്ന കാര്യമാണ്. 10 പോയിന്റുള്ള മുംബൈ ഏഴാം സ്ഥാനത്താണ് നിൽക്കുന്നത്.

      കെ എൽ രാഹുൽ നയിക്കുന്ന പഞ്ചാബ് കിങ്സിന്റെ പ്രതീക്ഷകൾ ഏറെക്കുറെ അസ്തമിച്ച മട്ടാണെങ്കിലും ചെന്നൈ സൂപ്പർ കിങ്സിനെതിരായ അടുത്ത മത്സരം വൻമാർജിനിൽ ജയിക്കുകയും ഒപ്പം മുംബൈ, കൊൽക്കത്ത, രാജസ്ഥാൻ ടീമുകളുടെ മത്സരഫലം അവർക്ക് അനുകൂലമാവുകയും ചെയ്‌താൽ പഞ്ചാബ് പ്ലേഓഫിൽ പ്രവേശിക്കും. അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന പഞ്ചാബിന് 10 പോയിന്റാണ് ഉള്ളത്.
      Published by:Naveen
      First published:
      )}