നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IPL 2021| റെക്കോർഡ് ഹിറ്റ്മാൻ; ഐപിഎല്ലിൽ അപൂർവ റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ

    IPL 2021| റെക്കോർഡ് ഹിറ്റ്മാൻ; ഐപിഎല്ലിൽ അപൂർവ റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ

    ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ 18 റൺസ് പിന്നിട്ടതോടെയാണ് രോഹിത് ശർമയ്ക്ക് ഈ റെക്കോർഡ് സ്വന്തമായത്.

    Rohit Sharma (Image: Mumbai Indians, Twitter)

    Rohit Sharma (Image: Mumbai Indians, Twitter)

    • Share this:
      ഐപിഎല്ലിൽ അപൂർവ റെക്കോർഡ് നേട്ടത്തിനുടമയായി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ. ഐപിഎല്ലിൽ ഒരു ടീമിനെതിരെ 1000 റൺസ് നേടുന്ന ആദ്യ താരമെന്ന റെക്കോർഡാണ് രോഹിത് ശർമ സ്വന്തമാക്കിയത്.

      ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ 18 റൺസ് പിന്നിട്ടതോടെയാണ് രോഹിത് ശർമയ്ക്ക് ഈ റെക്കോർഡ് സ്വന്തമായത്. മത്സരത്തിൽ 33 റൺസ് നേടിയാണ് രോഹിത് പുറത്തായത്. കൊൽക്കത്തയ്‌ക്കെതിരെ 34 ഇന്നിങ്‌സുകൾ കളിച്ചാണ് രോഹിത് ഈ നേട്ടത്തിൽ എത്തിയത്. നിലവിൽ കൊൽക്കത്തയ്‌ക്കെതിരെ 1015 റൺസാണ് രോഹിത് നേടിയിരിക്കുന്നത്. രണ്ട് സെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നുണ്ട്.


      ഐപിഎല്ലിൽ ഓരോ ടീമുകൾക്കെതിരെയുമുള്ള രോഹിതിന്റെ പ്രകടനം -



      ഒരു ടീമിനെതിരെ കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ മുൻ സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണറാണ് രോഹിത്തിന് പിന്നിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. പഞ്ചാബ് കിങ്സിനെതിരെ 943 റൺസ് നേടിയിട്ടുള്ള വാർണർ, കൊൽക്കത്തയ്ക്ക് എതിരെ 915 റൺസും നേടിയിട്ടുണ്ട്.

      ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 909 റണ്‍സ് നേടിയിട്ടുള്ള റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് വാര്‍ണര്‍ക്ക് പിന്നിലുള്ളത്. ചെന്നൈ സൂപ്പര്‍ കിംസ്ഗിനെതിരെ കോഹ്ലി 895 റണ്‍സടിച്ചിട്ടുണ്ട്. പഞ്ചാബ് കിംഗ്സിനെതിരെ 894 റണ്‍സ് നേടിയ ശിഖര്‍ ധവാന്‍, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 823 റണ്‍സടിച്ചിട്ടുള്ള എം എസ് ധോണി എന്നിവരാണ് പട്ടികയിലെ മറ്റു താരങ്ങൾ.

      Also read- IPL 2021| തകർത്തടിച്ച് അയ്യരും ത്രിപാഠിയും; മുംബൈ വെല്ലുവിളി അനായാസം മറികടന്ന് കൊൽക്കത്ത

      അതേസമയം, രോഹിത് റെക്കോർഡ് നേടിയ മത്സരത്തിൽ പക്ഷെ ജയം നേടാൻ മുംബൈക്ക് കഴിഞ്ഞില്ല. മുംബൈക്കായി ഓപ്പണിങ് വിക്കറ്റിൽ രോഹിത് ശർമയും (33), ഡീ കോക്കും (55) ചേർന്ന് നൽകിയ മികച്ച തുടക്കം പിന്നീട് വന്ന മുംബൈ ബാറ്റർമാർക്ക് മുതലെടുക്കാൻ കഴിയാതെ വന്നതോടെ നിശ്ചിത 20 ഓവറിൽ 155 റൺസെടുക്കാനെ മുംബൈക്ക് കഴിഞ്ഞുള്ളൂ.

      മുംബൈ ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം വെറും 15.1 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കൊൽക്കത്ത ജയം നേടിയെടുത്തു. രാഹുൽ ത്രിപാഠി (42 പന്തിൽ 74), വെങ്കടേഷ് അയ്യർ (30 പന്തിൽ 53) എന്നിവരുടെ തകർപ്പൻ അർധസെഞ്ചുറികളാണ് കൊൽക്കത്തയ്ക്ക് അനായാസ ജയം നേടിക്കൊടുത്തത്.

      തുടർച്ചയായ രണ്ടാം ജയം നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എട്ട് പോയിന്റോടെ നാലാം സ്ഥാനത്തേക്ക് കയറി പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി. അതേസമയം, രണ്ട് മത്സരങ്ങൾ തുടർച്ചയായി തോറ്റ മുംബൈ ഇന്ത്യൻസ് നാലാം സ്ഥാനത്ത് നിന്നും ആറാം സ്ഥാനത്തേക്ക് ഇറങ്ങി.
      Published by:Naveen
      First published:
      )}